നാട്ടുവാര്‍ത്തകള്‍

യുകെയില്‍ പറന്നിറങ്ങാന്‍ 'ലക്കി ഡ്രോ': 3000 ഇന്ത്യന്‍ യുവാക്കള്‍ക്ക് സുവര്‍ണാവസരം

യുകെയില്‍ ജോലിയും പഠനവും സ്വപ്നം കാണുന്നവര്‍ക്ക് സുവര്‍ണാവസരം. യങ് പ്രഫഷണല്‍ സ്കീമിനായി അപേക്ഷ ക്ഷണിച്ചതായി ഹോം ഓഫിസ് അറിയിച്ചു. നറുക്കൊടുപ്പിനായി (ബാലറ്റ്) ഫെബ്രുവരി 19ന് ഇന്ത്യന്‍ സമയം 2.30 വരെ അപേക്ഷ സമര്‍പ്പിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന 18നും 30നും ഇടയില്‍ പ്രായമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് രണ്ടുവര്‍ഷം പഠിക്കാനും ജോലി ചെയ്യാനും അവസരം ലഭിക്കും. ബിരുദമാണ് യോഗ്യത. അപേക്ഷകരുടെ അക്കൗണ്ടില്‍ 2,530 പൗണ്ട് (മൂന്ന് ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) സമ്പാദ്യമായി ഉണ്ടായിരിക്കണം. 18വയസ്സിനു താഴെയുള്ള കുട്ടികളെ സംരക്ഷിക്കുന്നവരോ കൂടെ താമസിക്കുന്നവരോ ആകരുത് അപേക്ഷകര്‍.

ബാലറ്റില്‍ പേര് ചേര്‍ക്കുമ്പോള്‍ പേര്, ജനനത്തീയതി, പാസ്‌പോര്‍ട്ട് വിവരങ്ങള്‍, പാസ്‌പോര്‍ട്ടിന്റെ സ്കാന്‍ ചെയ്ത കോപ്പി അല്ലെങ്കില്‍ ഫോട്ടോ, ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം എന്നിവ നല്‍കണം. യങ് പ്രഫഷണല്‍ സ്കീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ 90 ദിവസത്തിനകം വിസയ്ക്ക് അപേക്ഷിക്കണം. 319 പൗണ്ട് (39,336.69 ഇന്ത്യന്‍ രൂപ) അപേക്ഷാ ഫീസായും അടയ്ക്കണം. ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജും ഇതില്‍ ഉള്‍പ്പെടും.

കൂടാതെ, അപേക്ഷകര്‍ അവരുടെ ബയോമെട്രിക് വിവരങ്ങള്‍ നല്‍കുകയും വേണം. തിരഞ്ഞെടുക്കപ്പെടാത്തവര്‍ക്ക് പദ്ധതിയിലേക്ക് വീണ്ടും അപേക്ഷിക്കാന്‍ അവസരമുണ്ട്. 3000 പേര്‍ക്കാണ് യങ് പ്രഫഷണല്‍ പദ്ധതി പ്രകാരം ഈ വര്‍ഷം യുകെയില്‍ എത്താനാകുക. രണ്ടാംഘട്ട‌ ബാലറ്റ് (നറുക്കെടുപ്പ്) ജൂലൈയില്‍ നടക്കുമെന്നാണ് വിവരം. വിശദ വിവരങ്ങള്‍ക്ക് https://www.gov.uk/india-young-professionals-scheme-visa എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക.

ഇന്ത്യ- യുകെ നയതന്ത്ര ഉഭയകക്ഷി ബന്ധം മെച്ചപ്പെടു‌ത്തുന്നതിനായാണ്‌ യങ് പ്രഫഷണല്‍സ് സ്കീം ആവിഷ്കരിച്ചത്. 2021 മേയ് മാസത്തില്‍ ഇരുരാജ്യങ്ങളും ഒപ്പിട്ട മൈഗ്രേഷന്‍ ആന്‍ഡ് മൊബിലിറ്റി ധാരണാപത്രത്തിന്റെ ഭാഗമായാണ് പദ്ധതി ആരംഭിച്ചത്.

  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions