ബിസിനസ്‌

പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം

പലിശ നിരക്കുകള്‍ സമ്മറില്‍ 3 ശതമാനത്തിലേക്ക് താഴാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ മുരടിച്ചു നില്‍ക്കുന്ന അവസ്ഥയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇറങ്ങിയാല്‍ മോര്‍ട്ട്‌ഗേജ് വിപണിക്ക് ആശ്വാസമാകുന്ന വാര്‍ത്ത വരും.

രാജ്യത്ത് തൊഴിലില്ലായ്മ അഞ്ച് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍ എത്തിയതായി വെളിപ്പെട്ട് ഒരു ദിവസം പിന്നിടുമ്പോഴാണ് ഈ സാധ്യത തെളിയുന്നത്. യുവാക്കള്‍ക്കിടയില്‍ തൊഴിലില്ലായ്മ 11 വര്‍ഷത്തെ ഉയര്‍ന്ന നിലയിലാണെന്നും നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണ്ടെത്തിയിരുന്നു. ഇതിനൊപ്പം ജനുവരി മാസത്തെ പണപ്പെരുപ്പം 3 ശതമാനത്തിലേക്ക് താഴ്ന്നതും ഗുണമാകും.

ഡിസംബറില്‍ 3.4 ശതമാനത്തിലേക്ക് ഉയര്‍ന്ന ശേഷമാണ് പത്ത് മാസത്തിനിടെ താഴ്ന്ന നിരക്കിലേക്ക് പണപ്പെരുപ്പം എത്തിയത്. ഇതോടെ ഈ വര്‍ഷം കൂടുതല്‍ പലിശ നിരക്ക് കുറയാനുള്ള സാധ്യതകളും ഉറപ്പായി. മോര്‍ട്ട്‌ഗേജ് ഡീലുകള്‍ക്ക് ചെലവ് കുറയാന്‍ കാത്തിരിക്കുന്ന കുടുംബങ്ങളെ സംബന്ധിച്ച് ഇത് പ്രതീക്ഷയേകുന്ന വാര്‍ത്തയാണ്.

പണപ്പെരുപ്പം 2 ശതമാനത്തിലേക്ക് താഴ്ത്താനാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രഖ്യാപിത നയം. ലേബറിന്റെ ഉയര്‍ന്ന നികുതി പ്രഖ്യാപനങ്ങള്‍ക്കും, വേതന, എനര്‍ജി ബില്‍ പരിഷ്‌കാരങ്ങള്‍ക്കുമിടയിലും പണപ്പെരുപ്പം കുത്തനെ ഉയരുകയാണ് ചെയ്തത്. ചാന്‍സലറുടെ ആദ്യ ബജറ്റ് അവതരണത്തിന് മുന്‍പ് ഇത് 1.7 ശതമാനത്തിലാണ് നിലനിന്നത്.

  • പണപ്പെരുപ്പം 3.1%; മിഡില്‍ ഈസ്റ്റ് യുദ്ധം യുകെ എനര്‍ജി മേഖലയ്ക്ക് കനത്ത തിരിച്ചടിയാകും
  • ഉയരുന്ന പണപ്പെരുപ്പം, പലിശ നിരക്കുകള്‍ സമ്മര്‍ദത്തില്‍
  • ഒടുവില്‍ ആശ്വാസവാര്‍ത്ത പുറത്തുവിട്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍
  • പൗണ്ട് റെക്കോര്‍ഡില്‍; രൂപയ്‌ക്കെതിരെ 130.50ല്‍ എത്തി; നാട്ടിലേയ്ക്ക് പണമയക്കല്‍ കൂടും
  • പലിശനിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; യുദ്ധം രൂക്ഷമായാല്‍ സ്ഥിതി മാറും
  • പലിശ നിരക്ക് തീരുമാനം വരുന്നതിനു മുന്നേ ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കൂട്ടി
  • മിഡില്‍ ഈസ്റ്റ് സംഘര്‍ഷം യുകെയില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്തി ലെന്‍ഡര്‍മാര്‍
  • യുകെയുടെ പണപ്പെരുപ്പം കുത്തനെ താഴ്ന്നു; പലിശ നിരക്ക് കുറയുമോയെന്ന് ആകാംക്ഷ
  • എഐയെ അമിതമായി ആശ്രയിക്കുന്നത് തിരിച്ചടി; മുന്നറിയിപ്പുമായി ബ്രിട്ടീഷ് ധനകാര്യ നിയന്ത്രണ ഏജന്‍സി
  • പലിശ നിരക്ക് കുറയ്ക്കല്‍ ഈ വര്‍ഷം പ്രതീക്ഷിക്കേണ്ട; മോര്‍ട്ഗേജുകാര്‍ക്കു തിരിച്ചടി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions