യു.കെ.വാര്‍ത്തകള്‍

യുകെയിലെ ആദ്യകാല മലയാളി വൈദികന്‍ ഫാ. ജോസഫ് നരിക്കുഴി നിര്യാതനായി

യുകെയിലെ ആദ്യകാല മലയാളി വൈദികന്‍ ഫാ. ജോസഫ് നരിക്കുഴി(86) ബര്‍മിംഗ്ഹാമില്‍ നിര്യാതനായി. വാര്‍ദ്ധക്യസഹജമായ രോഗങ്ങളാല്‍ കഴിഞ്ഞ ദിവസമായിരുന്നു അന്ത്യം. ബര്‍മിംഗ്ഹാമിലെ വൈദിക മന്ദിരത്തില്‍ വച്ചായിരുന്നു അന്ത്യം. ശാരീരികാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് രണ്ടാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൃതദേഹം പിന്നീട് നാട്ടിലെത്തിച്ച് സംസ്കരിക്കും.

ആദ്യകാലങ്ങളില്‍ യുകെയുടെ പല ഭാഗങ്ങളിലും മലയാളം വി. കുര്‍ബ്ബാന അര്‍പ്പിച്ചിരുന്ന അപൂര്‍വ്വം വൈദികരില്‍ ഒരാളായിരുന്നു നരിക്കുഴിയച്ചന്‍. റായ്പൂര്‍ മിഷന്‍ രൂപതാംഗമായിരുന്ന അച്ചന്‍ കോട്ടയം ജില്ലയിലെ ഏന്തയാര്‍ സ്വദേശിയാണ്.

2004 മുതല്‍ വൂസ്റ്ററിലെ പള്ളിയില്‍ സ്ഥിരമായി മലയാളം കുര്‍ബാന അര്‍പ്പിച്ചിരുന്ന ഫാ. ജോസഫ് നരിക്കുഴി 2015 മുതല്‍ മാസ് സെന്ററിന്റെ ചുമതലക്കാരനായും പ്രവര്‍ത്തിച്ചു.

സീറോ മലബാര്‍ ചര്‍ച്ച് രൂപത സ്ഥാപിക്കപ്പെടുന്നതിനുമുമ്പ് തന്നെ യുകെയിലെ വിശ്വാസികള്‍ക്കായി നിരന്തരം ശുശ്രൂഷ നിര്‍വഹിച്ച ഫാ. ജോസഫ് നരിക്കുഴി അച്ചന് വിടയേകുകയാണ് മലയാളി സമൂഹം.

  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  • ബ്രിട്ടനെ ഇനി ബേണ്‍ഹാം നയിക്കും; സ്റ്റാര്‍മറുടെ അടുത്ത അനുയായികള്‍ ക്യാബിനറ്റില്‍ നിന്ന് പുറത്ത്
  • വിദേശയാത്രകളില്‍ പ്രാദേശിക മദ്യം ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് യുകെ സര്‍ക്കാര്‍
  • യുകെയില്‍ ഇടിമിന്നലോടുകൂടിയ മഴ വരുന്നു; ഓഗസ്റ്റില്‍ ഉഷ്ണതരംഗ സാധ്യത
  • അപകടകാരികളായ ലൈംഗിക കുറ്റവാളികളെ നിയന്ത്രിക്കാന്‍ യുകെ ജയിലുകളില്‍ ഷണ്ഡീകരണം
  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions