യു.കെ.വാര്‍ത്തകള്‍

തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ബ്രിട്ടനില്‍ ബുര്‍ഖ വിലക്കുമെന്ന വാഗ്ദാനവുമായി റിഫോം യുകെ

അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ജയിച്ച് കയറാനുള്ള എല്ലാ അടവുകളും പയറ്റാന്‍ റിഫോം യുകെ. മറ്റ് പാര്‍ട്ടികള്‍ മാറി ചിന്തിക്കാത്ത പക്ഷം ജനം നിഗല്‍ ഫരാഗിന്റെ പാര്‍ട്ടിയെ അധികാരത്തിലെത്തിക്കുമെന്നാണ് സൂചന. അധികാരം ലക്ഷ്യമിട്ടു കുടിയേറ്റ വിരുദ്ധത പറയുന്ന റിഫോം യുകെ തങ്ങളുടെ വാഗ്ദാനങ്ങള്‍ ഒരു പടി കൂടി കടന്നു പ്രഖ്യാപിക്കുന്ന തിരക്കിലാണ്.

പൊതുതെരഞ്ഞെടുപ്പ് വിജയിച്ചാല്‍ ബ്രിട്ടനില്‍ ബുര്‍ഖ നിരോധനം ഏര്‍പ്പെടുത്തുമെന്ന് റിഫോം യുകെ സൂചിപ്പിച്ചിട്ടുണ്ട്. പൊതുസ്ഥലത്ത് മുഖം മറയ്ക്കുന്നത് നിര്‍ത്തലാക്കാനുള്ള പദ്ധതികളെ വ്യക്തിപരമായി പിന്തുണയ്ക്കുമെന്നാണ് റിഫോമിന്റെ ഹോം ഓഫീസ് വക്താവ് സിയാ യൂസഫ് വ്യക്തമാക്കിയത്.

'പൊതുസ്ഥലത്ത് മുഖാവരണം നിരോധിക്കുന്നതിനെ പിന്തുണയ്ക്കുന്നു. ഈ നിയമം നടപ്പാക്കിയാല്‍ പലവിധത്തിലുള്ള ഗുണങ്ങളുമുണ്ട്. പ്രത്യേകിച്ച് നമ്മുടെ സമൂഹത്തിന്റെ ഭാഗമായി മാറാന്‍ ഇത് സഹായിക്കും. ആളുകളെ സുക്ഷിതമായിരിക്കാനും സഹായിക്കും', ഡോവറില്‍ സംസാരിക്കവെ യൂസഫ് പറഞ്ഞു.

സിസിടിവി സര്‍വ്വസാധാരണമായ ഇക്കാലത്ത് ഹൂഡിയും, ബല്‍കാവയും ധരിച്ച് സന്ധ്യ കഴിഞ്ഞ് ഒരാള്‍ എതിരെ വന്നാല്‍ നമ്മള്‍ മറുവശത്തേക്ക് മാറും. ഇതാണ് മുഖം മറച്ച് നടക്കുന്നവരെ കാണുമ്പോഴും സംഭവിക്കുന്നത്, മുസ്ലീം വിശ്വാസം ആചരിക്കുന്ന സിയാ യൂസഫ് പറയുന്നു. നേരത്തെ നിഗല്‍ ഫരാഗും മുഖാവരണങ്ങളെ വിമര്‍ശിച്ചിരുന്നു. നിലവില്‍ റിഫോം പാര്‍ട്ടി മുഖാവരണം നിരോധിക്കാനുള്ള നയം വികസിപ്പിച്ചിട്ടില്ലെങ്കിലും ആ വഴിയ്ക്കാണ് നീക്കമെന്നാണ് സൂചന.

  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  • ബ്രിട്ടനെ ഇനി ബേണ്‍ഹാം നയിക്കും; സ്റ്റാര്‍മറുടെ അടുത്ത അനുയായികള്‍ ക്യാബിനറ്റില്‍ നിന്ന് പുറത്ത്
  • വിദേശയാത്രകളില്‍ പ്രാദേശിക മദ്യം ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് യുകെ സര്‍ക്കാര്‍
  • യുകെയില്‍ ഇടിമിന്നലോടുകൂടിയ മഴ വരുന്നു; ഓഗസ്റ്റില്‍ ഉഷ്ണതരംഗ സാധ്യത
  • അപകടകാരികളായ ലൈംഗിക കുറ്റവാളികളെ നിയന്ത്രിക്കാന്‍ യുകെ ജയിലുകളില്‍ ഷണ്ഡീകരണം
  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions