യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനില്‍ ഇവി കാര്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്

ബ്രിട്ടനില്‍ ഇവി കാര്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. സേര്‍ച്ച് ഹിസ്റ്ററി ഉള്‍പ്പെടെ മൊബൈല്‍ ഫോണ്‍ ഉപയോഗം സംബന്ധിച്ച വിവരങ്ങളാണ് യുകെ ഗവണ്‍മെന്റ് കൈക്കലാക്കിയത്.

ഒ2, ടെസ്‌കോ, സ്‌കൈ മൊബൈല്‍ ഉള്‍പ്പെടെ ഓപ്പറേറ്റര്‍മാരുടെ സേവനങ്ങള്‍ ഉപയോഗിക്കുന്നവരെ ഈ ചോര്‍ച്ച ബാധിച്ചിട്ടുണ്ട്. ഇവി'യുമായി ബന്ധപ്പെട്ട സൈറ്റ് സന്ദര്‍ശിച്ചവരുടെ ആപ്പ് വിവരങ്ങളാണ് ഓപ്പറേറ്റര്‍മാര്‍ രഹസ്യമായി കൈമാറിയത്. ഗവണ്‍മെന്റ് ജനങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറ്റം നടത്തുന്നുവെന്ന ആരോപണമാണ് ഇതോടെ ഉയരുന്നത്.

ഒരു പ്രത്യേക വെബ്‌സൈറ്റില്‍ മാസത്തില്‍ രണ്ട് വട്ടമെങ്കിലും സന്ദര്‍ശിച്ചാല്‍ ഇവരെ ചാരക്കണ്ണുകള്‍ പിന്തുടരുമെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 600,000 പൗണ്ട് ചെലവിട്ട് നടത്തിയ പഠനത്തിന്റെ ഭാഗമാണ് ഇതെന്നാണ് പറയപ്പെടുന്നത്. 25 മില്ല്യണ്‍ ഡിവൈസുകളെ ഇത് ബാധിച്ചിട്ടുണ്ട്.

ഇലക്ട്രിക് വാഹനങ്ങളോടുള്ള താല്‍പര്യവും, ഉപയോഗവും സംബന്ധിച്ച് മനസ്സിലാക്കാനാണ് യഥാര്‍ത്ഥത്തില്‍ പഠനം ഉദ്ദേശിച്ചത്. എന്നാല്‍ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിന്റെ നിര്‍ദ്ദേശം അനുസരിച്ച് ഒ2 ആളുകളുടെ ബ്രൗസിംഗ് വിവരങ്ങള്‍ പരിശോധിച്ചു. ഡ്രൈവര്‍മാര്‍ക്ക് പുറമെ യാത്രക്കാരുടെയും സേര്‍ച്ച് ഹിസ്റ്ററി ഇതിനായി ഉപയോഗിച്ചു.

കുട്ടികളുടെ ഫോണ്‍ ഉപയോഗവും പഠനത്തിനായി വിനിയോഗിച്ചു. ഒ2, സ്‌കൈ മൊബൈല്‍, ടെസ്‌കോ മൊബൈല്‍, ഗിഫ്ഗാഫ്, വിര്‍ജിന്‍ മൊബൈല്‍ എന്നിവര്‍ സ്‌കീമില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.

  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  • ബ്രിട്ടനെ ഇനി ബേണ്‍ഹാം നയിക്കും; സ്റ്റാര്‍മറുടെ അടുത്ത അനുയായികള്‍ ക്യാബിനറ്റില്‍ നിന്ന് പുറത്ത്
  • വിദേശയാത്രകളില്‍ പ്രാദേശിക മദ്യം ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് യുകെ സര്‍ക്കാര്‍
  • യുകെയില്‍ ഇടിമിന്നലോടുകൂടിയ മഴ വരുന്നു; ഓഗസ്റ്റില്‍ ഉഷ്ണതരംഗ സാധ്യത
  • അപകടകാരികളായ ലൈംഗിക കുറ്റവാളികളെ നിയന്ത്രിക്കാന്‍ യുകെ ജയിലുകളില്‍ ഷണ്ഡീകരണം
  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions