നാട്ടുവാര്‍ത്തകള്‍

ഇന്ത്യയുടെ ഇന്ധന പ്രതിസന്ധി പരിഹരിക്കാന്‍ റഷ്യയുടെ 95 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ വിതരണം

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം മൂലം ഇന്ത്യ നേരിടുന്ന ഇന്ധന പ്രതിസന്ധി പരിഹരിക്കാന്‍ റഷ്യ മുന്നോട്ട് വന്നു. ഇന്ത്യയിലേക്ക് 95 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ വിതരണം ചെയ്യുമെന്ന് റഷ്യ പ്രഖ്യാപിച്ചു. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഇറക്കുമതി തടസപ്പെട്ടതോടെ ഇന്ത്യയ്ക്ക് വലിയ ആശ്വാസമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.

അമേരിക്കയുടെ സമ്മര്‍ദ്ദം ഉണ്ടായിട്ടും, സ്വന്തം ഊര്‍ജ്ജസുരക്ഷ മുന്‍നിര്‍ത്തി റഷ്യയില്‍ നിന്ന് കൂടുതല്‍ എണ്ണ വാങ്ങാനാണ് ഇന്ത്യയുടെ തീരുമാനം. റഷ്യയുടെ സഹായം ആഭ്യന്തര വിപണിയിലെ ഇന്ധന ലഭ്യതക്കുറവ് പരിഹരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഖത്തറില്‍ നിന്നുള്ള ദ്രാവക പ്രകൃതിവാതക (എല്‍എന്‍ജി) വിതരണം നിലച്ച സാഹചര്യത്തില്‍ ഗ്യാസ് വിതരണത്തിലും സഹകരിക്കാന്‍ റഷ്യ സന്നദ്ധത അറിയിച്ചു.

വരാനിരിക്കുന്ന ആഴ്ചകളില്‍ റഷ്യന്‍ കപ്പലുകള്‍ ഇന്ത്യന്‍ തീരത്ത് എത്തുന്നതോടെ ഇന്ധന ക്ഷാമത്തിന് താല്‍ക്കാലിക ആശ്വാസം ലഭിക്കുമെന്ന് കരുതപ്പെടുന്നു. ഇന്ത്യന്‍ തീരത്തിനടുത്തുള്ള കപ്പലുകളിലെ എണ്ണ അടുത്ത ദിവസങ്ങളിലായി രാജ്യത്തെത്തും. ഇത് എണ്ണ ശുദ്ധീകരണശാലകള്‍ക്ക് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍.

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ കയറ്റുമതി പാതയായ ഹോര്‍മുസ് കടലിടുക്ക് ഭാഗികമായി അടച്ചതോടെയാണ് ഇന്ത്യയില്‍ ക്രൂഡ് ഓയില്‍ പ്രതിസന്ധി രൂപപ്പെട്ടത്. ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ ഏകദേശം 40% ഈ പാതയിലൂടെയാണ് നടക്കുന്നത്. നിലവിലെ ശേഖരം 25 ദിവസത്തെ ആവശ്യത്തിന് മാത്രമേ മതിയാകൂവെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. രാജ്യത്തെ എണ്ണ ശുദ്ധീകരണശാലകള്‍ പ്രതിദിനം 56 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ സംസ്‌കരിക്കുന്നവയാണ്.

  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions