ചരമം

ഓക്സ്ഫോര്‍ഡ് മലയാളി ഹൃദയാഘാതം മൂലം മരിച്ചു

പിതാവിന്റെ ഒന്നാം മരണ വാര്‍ഷിക ചടങ്ങുകളില്‍ പങ്കെടുക്കാനായി ഏതാനും ആഴ്ചകള്‍ക്ക് നാട്ടിലെത്തിയ ഓക്‌സ്‌ഫോര്‍ഡ് മലയാളി ഹൃദയാഘാതം മൂലം മരിച്ചു. ഓക്സ്ഫോര്‍ഡ് മലയാളിയായ ഷിജോ ജേക്കബ്(49) ആണ് മരണമടഞ്ഞത്. പിതാവിന്റെ ഒന്നാം മരണ വാര്‍ഷിക ചടങ്ങുകളില്‍ സംബന്ധിക്കാനായി കുടുംബസമേതമാണ് ഷിജോ നാട്ടിലെത്തിയത്.

ചടങ്ങുകള്‍ തീര്‍ന്ന ശേഷം തിരികെ യുകെയിലേക്ക് മടങ്ങാനുള്ള ഒരുക്കവും നടത്തിയിരുന്നു. എന്നാല്‍ ഇതിനിടയില്‍ ഇറാന്‍- അമേരിക്ക, ഇസ്രായേല്‍ യുദ്ധം സംഭവിച്ചതോടെ ഷിജോയും കുടുംബവും സഞ്ചരിക്കേണ്ട വിമാനവും റദ്ദാക്കിയവയുടെ പട്ടികയില്‍ ഉള്‍പ്പെടുക ആയിരുന്നു. യാത്ര മുടങ്ങിയതോടെ നാട്ടില്‍ തുടര്‍ന്ന ഷിജോയ്ക്ക് കഴിഞ്ഞ ദിവസം ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ ഹോസ്പിറ്റലില്‍ വച്ച് മരണത്തിനു കീഴടങ്ങുക ആയിരുന്നു. പിതാവിന്‌ടെ സംസ്‌കാരം നടന്ന വാര്‍ഷിക ദിനത്തില്‍ തന്നെയാണ് ഏക മകന്റെ മരണമെത്തിയത് എന്നതും കുടുംബാംഗങ്ങള്‍ക്ക് നൊമ്പരമാകുകയാണ്.

കുടുംബത്തിന് ഒപ്പം നാട്ടിലെത്തിയ മകള്‍ ഇതിനിടയില്‍ യൂണിവേഴ്സിറ്റി ക്ലാസ് നഷ്ടമാകാതിരിക്കാന്‍ തിരികെ യുകെയിലേക്ക് എത്തിയെങ്കിലും വന്ന ഉടന്‍ കാത്തിരുന്നത് പിതാവിന്റെ മരണമാണ്. ഇതേ തുടര്‍ന്ന് ഒരു ബന്ധു ജോജി സെബാസ്റ്റിയന് ഒപ്പം മകള്‍ ഇന്നലെ തന്നെ വീണ്ടും നാട്ടിലേക്ക് തിരിക്കുകയായിരുന്നു. മകള്‍ നാട്ടില്‍ എത്തുന്നതോടെ ഇന്ന് വൈകിട്ട് ഷിജോയുടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാകും.

ഓക്‌സ്‌ഫോര്‍ഡ് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട പൊതു പ്രവര്‍ത്തകന്‍ കൂടിയായിരുന്നു ഷിജോ. ഷിജോയുടെ മരണം അറിഞ്ഞ ഉടന്‍ തന്നെ ചൊവ്വാഴ്ച ഓക്‌സ്‌ഫോര്‍ഡ് ബെറിന്‍സ് ഫീല്‍ഡ് പള്ളിയില്‍ നടന്ന അനുസ്മരണ ശുശ്രൂഷയില്‍ ഫാ സോണി ജോര്‍ജ് നേതൃത്വം നല്‍കി ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥനകള്‍ നേര്‍ന്നു. അനുശോചനം രേഖപ്പെടുത്താന്‍ നൂറുകണക്കിന് ആളുകളാണ് പള്ളിയില്‍ എത്തിച്ചേര്‍ന്നത്. പ്രദേശത്തു അറിയപ്പെടുന്ന പ്രീമിയര്‍ ഷോപ് എന്ന സ്ഥാപനം നടത്തിയിരുന്നതിനാല്‍ ഷിജോ ഏവര്‍ക്കും സുപരിചിതനായിരുന്നു. എസ എം സി ചര്‍ച്ച ഓക്‌സ്‌ഫോര്‍ഡ് കൈക്കാരന്‍ ആയും ഷിജോ ഏറെനാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഷിജോ ജേക്കബ് 2006 ലാണ് യുകെയില്‍ എത്തുന്നത്. ബില്‍ബി ഷിജോയാണ് ഭാര്യ. മൂന്ന് മക്കളാണ് ഷിജോയ്ക്കുള്ളത്. മൂത്തമകളായ ലിയോണ സൗത്താംപ്ടണ്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനിയാണ്. രണ്ടാമത്തെ കുട്ടി ജസ്രായേല്‍ പത്താം ക്ലാസ്സിലും മൂന്നാമത്തെ കുട്ടി ജെറോമിയുമാണ്. മൂന്നാഴ്ച മുന്നേയാണ് ഷിജോയും കുടുംബവും നാട്ടില്‍ എത്തിയത്. നാട്ടില്‍ അമ്മയും സഹോദരിയുമാണ് ഷിജോയ്ക്ക് ഉള്ളത്.

  • യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി റാന്നി സ്വദേശിയായ യുവാവിന്റെ വേര്‍പാട്
  • നാട്ടിലേക്ക് മടങ്ങാനിരിക്കെ യുകെ മലയാളിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
  • യുകെയില്‍ മരണമടഞ്ഞ സേവ്യര്‍ ലോനപ്പന്റെ സംസ്‌കാരം ബുധനാഴ്ച
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിയുവാവ് കാന്‍സര്‍ ബാധിച്ചു മരിച്ചു
  • സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരുള്‍പ്പടെ 5പേര്‍ വാഹനാപകടത്തില്‍ മരിച്ചു
  • അയര്‍ലന്‍ഡില്‍ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു
  • മക്കള്‍ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോള്‍ ഉണര്‍ന്നില്ല, യുകെ മലയാളി വിടവാങ്ങി
  • ഇടുക്കി തോപ്രാംകുടി സ്വദേശിയായ യുവാവിന് യുകെയില്‍ അപ്രതീക്ഷിത വിയോഗം
  • വിമാനത്താവളത്തില്‍ മകളെ കൂട്ടാന്‍ പോകുന്നതിനിടെ കാറപകടം; അധ്യാപിക മരിച്ചു
  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions