യു.കെ.വാര്‍ത്തകള്‍

യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍

ഇറാന്‍ യുദ്ധം മുന്നോട്ടുപോകുമ്പോള്‍ യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍.എച്ച്എസ്ബിസി യുകെ ഉള്‍പ്പെടെ പ്രധാന വായ്പാ സ്ഥാപനങ്ങള്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചതോടെ യുകെയിലെ മോര്‍ട്ട്‌ഗേജ് വിപണിയില്‍ വീണ്ടും സമ്മര്‍ദം വര്‍ദ്ധിക്കുകയാണ്. വെള്ളിയാഴ്ച മുതല്‍ ചില മോര്‍ട്ട്‌ഗേജ് ഓഫറുകളുടെ നിരക്കുകള്‍ ഉയര്‍ത്തുമെന്ന് എച്ച്എസ്ബിസി അറിയിച്ചു. ആദ്യമായി വീട് വാങ്ങുന്നവര്‍, വീട് മാറ്റുന്നവര്‍, റീ-മോര്‍ട്ട്‌ഗേജ് ചെയ്യുന്നവര്‍, ബൈ-ടു-ലെറ്റ് ഉടമകള്‍ എന്നിവര്‍ക്ക് ഇത് തിരിച്ചടിയാകും. അതേസമയം കവന്‍ട്രി ബില്‍ഡിംഗ് സൊസൈറ്റിയും തിങ്കളാഴ്ച മുതല്‍ ചില മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ഒരുങ്ങുകയാണ്. ഇതോടൊപ്പം നേഷന്‍വൈഡ് ബില്‍ഡിംഗ് സൊസൈറ്റിയും സമാനമായ പാതയിലാണ്.

വായ്പാ നിരക്കുകളില്‍ സംഭവിക്കുന്ന ഈ മാറ്റത്തിന് പ്രധാന കാരണം 'സ്വാപ്പ് റേറ്റുകള്‍' ഉയര്‍ന്നതാണ്. ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ നിശ്ചയിക്കുമ്പോള്‍ ബാങ്കുകള്‍ ഈ സ്വാപ്പ് നിരക്കുകളെ അടിസ്ഥാനമാക്കുന്നതിനാല്‍, വിപണിയിലെ മാറ്റങ്ങള്‍ നേരിട്ട് ലോണ്‍ ചെലവിനെ ബാധിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലെ വിപണി മാറ്റങ്ങള്‍ കാരണം ചില മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ പരിഷ്‌കരിക്കേണ്ടി വരുമെന്ന് കവന്‍ട്രി ബില്‍ഡിംഗ് സൊസൈറ്റി വ്യക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും ഉപഭോക്താക്കള്‍ക്ക് മത്സരക്ഷമമായ വായ്പാ ഓപ്ഷനുകള്‍ നല്‍കാനുള്ള ശ്രമം തുടരുമെന്നും അവര്‍ അറിയിച്ചു.

വിപണിയിലെ അനിശ്ചിതത്വം ഈ വര്‍ധനവിന് പിന്നിലെ പ്രധാന ഘടകമാണെന്ന് വിദഗ്ധര്‍ പറയുന്നു. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷാവസ്ഥ ഉയര്‍ന്ന പണപ്പെരുപ്പ സാധ്യതകള്‍ സൃഷ്ടിച്ചതോടെ പലിശനിരക്ക് കുറയ്ക്കല്‍ വൈകാനോ, താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാനോ സാധ്യതയുണ്ടെന്നാണ് വിപണി വിലയിരുത്തുന്നത്. ഇതോടെ ബാങ്കുകള്‍ക്ക് ഫിക്സ്ഡ് മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ നിശ്ചയിക്കാനുള്ള ചെലവ് കൂടുകയും, അതിന്റെ പ്രതിഫലനമാണ് വായ്പാ നിരക്കുകള്‍ ഉയരുന്നതിലൂടെ കാണുന്നതെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.

മണിഫാക്ട്‌സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രണ്ട് വര്‍ഷത്തെ ഫിക്സ്ഡ് മോര്‍ട്ട്‌ഗേജ് ശരാശരി നിരക്ക് 4.83 ശതമാനമായും, അഞ്ചുവര്‍ഷത്തെ ഫിക്സ്ഡ് നിരക്ക് 4.95 ശതമാനമായും ചെറിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യം തുടര്‍ന്നാല്‍ അധികം വൈകാതെ കൂടുതല്‍ ബാങ്കുകള്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പുതിയ ഫിക്സ്ഡ് റേറ്റ് ഡീലുകള്‍ പരിഗണിക്കുന്നവര്‍ നിരക്കുകള്‍ കൂടുതല്‍ ഉയരുന്നതിനുമുമ്പ് വേഗത്തില്‍ തീരുമാനമെടുക്കുന്നത് നല്ലതായിരിക്കുമെന്നുമാണ് സാമ്പത്തിക വിദഗ്ധരുടെ ഉപദേശം.

പലിശ കുറയുമെന്ന പ്രതീക്ഷയില്‍ ധനകാര്യ സ്ഥാപനങ്ങള്‍ കഴിഞ്ഞമാസം മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറച്ചു തുടങ്ങിയതായിരുന്നു.

  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  • യുകെയിലെത്തിച്ച മലയാളി യുവാവിന് വാഗ്ദാനം ചെയ്ത ജോലി നിഷേധിച്ചതിന് 30000 പൗണ്ട് നഷ്ടപരിഹാരം
  • ലോകത്തിലെ ആദ്യ റൂഫ്ടോപ്പ് ഐസിയു ലണ്ടനില്‍ പ്രവര്‍ത്തനം തുടങ്ങി
  • എംപ്ലോയീസ് നാഷണല്‍ ഇന്‍ഷുറന്‍സ് വെട്ടിക്കുറയ്ക്കാമെന്നു വെസ് സ്ട്രീറ്റിംഗ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions