യു.കെ.വാര്‍ത്തകള്‍

ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്

മിഡില്‍ഈസ്റ്റ് യുദ്ധത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ശ്രമം ആരംഭിച്ചതായി വിമാന കമ്പനികള്‍. എമിറേറ്റ്‌സ് ഉള്‍പ്പെടെ വിമാന കമ്പനികള്‍ യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ദുബായില്‍ നിന്ന് യുകെയിലേക്കുള്ള ചില സര്‍വീസുകള്‍ വീണ്ടും ആരംഭിക്കാനാണ് നീക്കം. ആദ്യ ഘട്ടത്തില്‍ ലണ്ടനിലേക്കുള്ള സര്‍വീസുകള്‍ മാത്രമാകുമുണ്ടാകുക.

ഹീത്രൂവിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന സൂചനയാണുള്ളത്. പിന്നീട് ഗാറ്റ്വിക് എയര്‍പോര്‍ട്ട്, മാഞ്ചസ്റ്റര്‍, ബര്‍മ്മിങ്ഹാം എയര്‍പോര്‍ട്ട് സര്‍വീസുകള്‍ ക്രമേണ പുനരാരംഭിക്കും. യാത്രക്കാരുടെ സുരക്ഷയും മറ്റും വിലയിരുത്തിയ ശേഷമാണ് സര്‍വീസുകള്‍ ആരംഭിക്കുക.

അതിനിടെ, ഖത്തര്‍, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സര്‍വീസുകളിലും മാറ്റമുണ്ടാകുമെന്ന ആശങ്കയുണ്ട്. സുരക്ഷാ സാഹചര്യം മുന്‍നിര്‍ത്തിയേ തീരുമാനമുണ്ടാകുവെന്ന് വിമാന കമ്പനികള്‍ വ്യക്തമാക്കി. മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം തുടരുന്നതിനാല്‍ യാത്രാ വിവരങ്ങളും വിമാനങ്ങളുടെ പുതുക്കിയ യാത്രാ ക്രമങ്ങളും പരിശോധിക്കണമെന്ന് യാത്രക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  • ബ്രിട്ടനെ ഇനി ബേണ്‍ഹാം നയിക്കും; സ്റ്റാര്‍മറുടെ അടുത്ത അനുയായികള്‍ ക്യാബിനറ്റില്‍ നിന്ന് പുറത്ത്
  • വിദേശയാത്രകളില്‍ പ്രാദേശിക മദ്യം ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് യുകെ സര്‍ക്കാര്‍
  • യുകെയില്‍ ഇടിമിന്നലോടുകൂടിയ മഴ വരുന്നു; ഓഗസ്റ്റില്‍ ഉഷ്ണതരംഗ സാധ്യത
  • അപകടകാരികളായ ലൈംഗിക കുറ്റവാളികളെ നിയന്ത്രിക്കാന്‍ യുകെ ജയിലുകളില്‍ ഷണ്ഡീകരണം
  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions