വിദേശം

ദുബായിലെ ഇറാന്റെ ഡ്രോണ്‍ ആക്രമണം: അനിശ്ചിതമായി സര്‍വീസ് റദ്ദാക്കി എമിറേറ്റ്സ്

കഴിഞ്ഞ ദിവസം ഇറാന്റെ ഡ്രോണ്‍ ആക്രമണത്തില്‍ വിമാനത്താവള സമുച്ചയത്തിനരികെ സ്‌ഫോടനം ഉണ്ടായതിനെ തുടര്‍ന്ന് ദുബായ് വിമാനത്താവളം അടച്ചിട്ടതോടെ അനിശ്ചിത കാലത്തേക്ക് സര്‍വീസ് റദ്ദാക്കി എമിറേറ്റ്സ്. ബ്രിട്ടീഷുകാരടക്കം നൂറുകണക്കിന് യാത്രക്കാരാണ് ദുബായില്‍ കുടുങ്ങിയത്. ടെര്‍മിനലുകളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുകയും, വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തതോടെ യു എ ഇയില്‍ നിന്നും പുറത്തുകടക്കാനുള്ള നിരവധിപേരുടെ ശ്രമങ്ങള്‍ക്കാണ് വിഘ്‌നമുണ്ടായത്. പ്രാദേശിക സമയം ശനിയാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു സ്‌ഫോടനം നടന്നത്. സ്‌ഫോടനസ്ഥലത്ത് തീനാളങ്ങള്‍ ഉയര്‍ന്നു പൊങ്ങുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

സ്‌ഫോടനത്തെ തുടര്‍ന്ന് ദുബായില്‍ നിന്നുള്ള സര്‍വീസുകള്‍ മുഴുവന്‍ റദ്ദാക്കിയതായി എമിരേറ്റ്‌സ് അവരുടെ എക്‌സ് അക്കൗണ്ട് വഴി അറിയിക്കുകയായിരുന്നു. ഏതായാലും വൈകിട്ടോടെ വിമാനത്താവളം ഭാഗികമായി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. അതിനിടെ, തകര്‍ക്കപ്പെട്ട ഇറാന്‍ ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ നഗരത്തില്‍ രണ്ടിടങ്ങളില്‍ പതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതില്‍ ഒരു സംഭവത്തില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അതേസമയം, വിമാനത്താവളത്തിലെ ടെര്‍മിനലിനോട് ചേര്‍ന്നുള്ള പാസഞ്ചര്‍ വാക്ക് വേയുടെ ചുമരില്‍ ഒരു ഡ്രോണ്‍ ഇടിച്ചാണ് സ്‌ഫോടനമുണ്ടായത്. വലിയ സ്‌ഫോടനമുണ്ടായെങ്കിലും ഇതില്‍ ആരും മരണപ്പെട്ടിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

റാസല്‍ ഖൈമ തീരത്തും സ്‌ഫോടനമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മൊബൈല്‍ ഫോണുകളില്‍ ചുരുങ്ങിയത് രണ്ട് എമര്‍ജന്‍സി അലര്‍ട്ടുകളെങ്കിലും അയച്ചിരുന്നു. ഇനിയൊരു മുന്നറിയിപ്പ് ഉണ്ടാകുന്നത് വരെ ദുബായില്‍ നിന്നുള്ളതും ദുബായിലേക്കുള്ളതുമായ എല്ലാ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട് എന്നാണ് എമിറേറ്റ്‌സ് അറിയിച്ചിരിക്കുന്നത്. വിമാനത്താവളത്തിലേക്ക് ആരും പോകരുതെന്ന നിര്‍ദ്ദേശവും അവര്‍ നല്‍കിയിട്ടുണ്ട്. യുകെ മലയാളികള്‍ ഏറെ ആശ്രയിക്കുന്ന ദുബായ് വിമാനത്താവളവും എമിറേറ്റ്‌സും പ്രവര്‍ത്തനം നിര്‍ത്തിവച്ചത് പ്രവാസികളുടെ യാത്രയെ പ്രതികൂലമായി ബാധിച്ചു.

  • ജോര്‍ജിയയില്‍ വിവാഹദിവസം മലയാളി വധൂവരന്‍മാര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നു; വരനും പൈലറ്റും മരിച്ചു
  • ഉദ്ദേശിച്ചത് ഡോക്ടര്‍, ക്രിസ്തുവായി തെറ്റിദ്ധരിച്ചത്! എഐ ചിത്രം ഡിലീറ്റ് ചെയ്ത് ട്രംപ്
  • സ്വയം യേശുവായി രോഗശാന്തി നല്‍കുന്ന ചിത്രം പങ്കുവെച്ച് ട്രംപ്
  • ഒടുക്കം രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇറാനും അമേരിക്കയും; ഇസ്ലാമാബാദില്‍ തുടര്‍ ചര്‍ച്ചകള്‍
  • 54 വര്‍ഷത്തിന് ശേഷം മനുഷ്യന്‍ ചന്ദ്രനിലേക്ക്; നാസയുടെ ആര്‍ട്ടെമിസ് 2 വിക്ഷേപിച്ചു
  • ഹോര്‍മുസ് തുറക്കാതെ തന്നെ ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ്
  • ഇറാഖില്‍ ഇറാന്‍ അക്രമണത്തില്‍ ഫ്രഞ്ച് സൈനികര്‍ക്കും യുകെ സ്‌പെഷ്യല്‍ ഫോഴ്‌സിന് നേര്‍ക്കും ആക്രമണം
  • മുജ്തബ ഖമനയി ഇറാന്റെ പുതിയ പരമോന്നത നേതാവ്
  • ഗള്‍ഫ് രാജ്യങ്ങളില്‍ ആക്രമണം നടത്തിയതിന് ക്ഷമാപണം നടത്തി ഇറാന്‍ പ്രസിഡന്റ്
  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions