യു.കെ.വാര്‍ത്തകള്‍

ജയിച്ച യുദ്ധത്തില്‍ പങ്കുപറ്റുന്നവരെ വേണ്ട! കീര്‍ സ്റ്റാര്‍മറിനെ കുത്തി ട്രംപ്

ഇറാനുമായുള്ള യുദ്ധത്തില്‍ സഹരിക്കാതിരുന്ന പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിനെ കുത്തി ഡൊണാള്‍ഡ് ട്രംപ്. ഒരിക്കല്‍ അടുത്ത സഖ്യകക്ഷിയായിരുന്ന ബ്രിട്ടന്റെ ഭാഗത്ത് നിന്നും ഇപ്പോള്‍ കാണിക്കുന്ന പിന്തുണയിലെ കുറവ് 'ഓര്‍മ്മിക്കുമെന്ന്' ട്രംപ് മുന്നറിയിപ്പ് നല്‍കി. റോയല്‍ നേവിയുടെ യുദ്ധവാഹിനി കപ്പലുകള്‍ തനിക്ക് ആവശ്യമില്ലെന്ന് ട്രംപ് വ്യക്തമാക്കിയതോടെയാണ് ബന്ധം വഷളാകുന്നുവെന്ന് ഉറപ്പായത്.

യുദ്ധം ജയിച്ച് കൊണ്ടിരിക്കുമ്പോള്‍ അതില്‍ പങ്കു ചേരാനുള്ള ശ്രമം നടത്തുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയെ കുത്താനും ട്രംപ് മറന്നില്ല. ഇറാനെതിരായ യുദ്ധം പുതിയ തലത്തിലേക്ക് കടക്കുമ്പോഴാണ് മിഡില്‍ ഈസ്റ്റില്‍ രണ്ട് വിമാനവാഹിനി കപ്പലുകളെ നിയോഗിക്കാന്‍ ബ്രിട്ടന്‍ തീരുമാനിച്ചത്. എന്നാല്‍ യുദ്ധം ജയിക്കാന്‍ തങ്ങള്‍ക്ക് ഇതിന്റെ ആവശ്യമില്ലെന്ന് ട്രംപ് വ്യക്തമാക്കി.

രണ്ട് സൈനിക സഖ്യകക്ഷികള്‍ തമ്മിലുള്ള സവിശേഷ ബന്ധം തകരാറിലാക്കാനാണ് സ്റ്റാര്‍മര്‍ സഹായിച്ചതെന്ന് ട്രംപ് കുറ്റപ്പെടുത്തുന്നു. യുഎസിന്റെ പ്രാഥമിക അക്രമങ്ങളില്‍ ബ്രിട്ടീഷ് ബേസുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കാതിരുന്നതും രോഷത്തിന് കാരണമായി.

പ്രിന്‍സ് ഓഫ് വെയില്‍സ് വിമാനവാഹിനി കപ്പല്‍ മിഡില്‍ ഈസ്റ്റിലേക്ക് അയയ്കകാന്‍ ഒരുങ്ങുന്നുവെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയതിന് പിന്നാലെയാണ് ട്രംപിന്റെ വിമര്‍ശനം. ട്രംപ് ഇറാന് നേര്‍ക്ക് നടത്തുന്ന അക്രമങ്ങള്‍ നിയമപരവും, കൃത്യമായ പദ്ധതിയോടെയുമാകണമെന്ന് തനിക്ക് തൃപ്തി ലഭിക്കണമെന്നായിരുന്നു തുടക്കത്തില്‍ സ്റ്റാര്‍മറുടെ നിലപാട്.

ട്രംപിന്റെ പോരാട്ടത്തില്‍ തുടക്കം മുതല്‍ പിന്തുണ നല്‍കേണ്ടതായിരുന്നുവെന്ന് പറഞ്ഞു മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ രംഗത്തുവന്നു. 'സഖ്യകക്ഷികള്‍ സുരക്ഷയില്‍ പ്രധാനമാണ്. അവിടെ കൂടെ ഉണ്ടാകുന്നതാണ് നല്ലത്', ബ്ലെയര്‍ സ്റ്റാര്‍മറെ ഓര്‍മ്മിപ്പിച്ചു.

  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  • ബ്രിട്ടനെ ഇനി ബേണ്‍ഹാം നയിക്കും; സ്റ്റാര്‍മറുടെ അടുത്ത അനുയായികള്‍ ക്യാബിനറ്റില്‍ നിന്ന് പുറത്ത്
  • വിദേശയാത്രകളില്‍ പ്രാദേശിക മദ്യം ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് യുകെ സര്‍ക്കാര്‍
  • യുകെയില്‍ ഇടിമിന്നലോടുകൂടിയ മഴ വരുന്നു; ഓഗസ്റ്റില്‍ ഉഷ്ണതരംഗ സാധ്യത
  • അപകടകാരികളായ ലൈംഗിക കുറ്റവാളികളെ നിയന്ത്രിക്കാന്‍ യുകെ ജയിലുകളില്‍ ഷണ്ഡീകരണം
  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions