നാട്ടുവാര്‍ത്തകള്‍

'പെണ്ണും പൊന്നും ഗണേഷിന് ഏറെയിഷ്ടം'; ഇയാള്‍ മന്ത്രിസഭയ്ക്ക് പുഴുക്കുത്ത്'- വെള്ളാപ്പള്ളി നടേശന്‍

മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മന്ത്രി സ്ഥാനത്തിരിക്കുമ്പോള്‍ നിലയും വിലയും സംരക്ഷിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും കെ ബി ഗണേഷ് കുമാര്‍ മന്ത്രിസഭയ്ക്ക് പുഴുക്കുത്ത് ആണെന്നും വെള്ളാപ്പള്ളി കടന്നാക്രമിച്ചു.

'ഇത്തരം പ്രവര്‍ത്തികള്‍ ഭാരതീയ സംസ്‌കാരത്തിന് ഉചിതമല്ല. പ്രത്യേകിച്ച് രാഹുല്‍ മാങ്കൂട്ടത്തിനെതിരെയടക്കം ഉയര്‍ന്ന ആരോപണങ്ങള്‍ ലൈവായി ഇവിടെ നില്‍ക്കുമ്പോള്‍. സര്‍ക്കാരിന്റെ ഇമേജ് നഷ്ടപ്പെട്ട സംഭവമാണ് ഉണ്ടായത്. പല ഭാര്യമാരായി. അവസാനം വന്ന ഭാര്യയോടും നീതി കാണിച്ചില്ല. പെണ്ണിനോടും പൊന്നിനോടും കെ ബി ഗണേഷ് കുമാറിന് ഏറെയിഷ്ടം', വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

മാന്യമായി പൊതുപ്രവര്‍ത്തനം നടത്തുന്നതിന് പകരം വഷളായ ഒരു മന്ത്രിയാണ് കെ ബി ഗണേഷ് കുമാര്‍. ഇത്ര തറ മന്ത്രി വേറെ കാണില്ല. ഭാര്യ പരാതി പിന്‍വലിച്ചതുകൊണ്ട് കാര്യമില്ല. മാന്യതയും മര്യാദയും വേണം. മന്ത്രിസഭയ്ക്ക് പുഴുക്കുത്താണിത്. ഭംഗിയായി ഭരണം കൊണ്ടുപോവുമ്പോള്‍ ഇതെല്ലാം ശ്രദ്ധിക്കണം എന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ഇമേജ് ബില്‍ഡ് ചെയ്യാന്‍ സ്വന്തം ക്യാമറയും ആളുകളെയും കൊണ്ടുവന്ന് നമ്പര്‍ വണ്‍ മന്ത്രിയെന്ന് പത്രത്തിലടിക്കാന്‍ സാധിച്ചതിന്റെ ചരിത്രം എല്ലാവര്‍ക്കും അറിയാം. ജനങ്ങള്‍ക്ക് തൃപ്തികരമായ തീരുമാനം മുഖ്യമന്ത്രി എടുക്കണം. അതില്‍ ന്യായവും നീതിയും ഉണ്ടാകണം എന്നും വെള്ളാപ്പള്ളി പറഞ്ഞു. അയ്യായിരം പ്രണയിനികള്‍ ഉണ്ടെന്ന് തലയില്‍ ആള്‍ത്താമസം ഉള്ളവര്‍ പറയുമോ? ഇയാളെ ഊളംപാറയില്‍ അയക്കണ്ടേയെന്നും വെള്ളാപ്പള്ളി നടേശന്‍ പരിഹസിച്ചു.

  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions