സിനിമ

വിജയുടെ വ്യക്തിജീവിതത്തെ കുറിച്ച് താനൊന്നും പറഞ്ഞിട്ടില്ലെന്ന് നടി ലക്ഷ്മി രാമകൃഷ്ണന്‍

വിജയുടെ വ്യക്തിജീവിതത്തെ കുറിച്ച് താന്‍ ഒരു പരാമര്‍ശവും നടത്തിയിട്ടില്ലെന്ന് നടിയും അവതാരകയുമായ ലക്ഷ്മി രാമകൃഷ്ണന്‍. തന്റെ പ്രസ്താവനകള്‍ സന്ദര്‍ഭത്തില്‍ നിന്ന് വളച്ചൊടിച്ചതാണെന്നും അത് വ്യക്തികളെ ലക്ഷ്യമിട്ടുള്ളതായിരുന്നില്ലെന്നും ലക്ഷ്മി എക്സില്‍ കുറിച്ചു.

'ഞാന്‍ വിജയുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ഒരു പരാമര്‍ശവും നടത്തിയിട്ടില്ല. അതുപോലെ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചും ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. ബഹുമാനം അര്‍ഹിക്കുന്ന ഒരു സഹകലാകാരനായിട്ട് മാത്രമേ അദ്ദേഹത്തെ കണ്ടിട്ടുള്ളു. അദ്ദേഹത്തിന്റെ അമ്മയോട് എനിക്ക് എപ്പോഴും ആഴത്തിലുള്ള ബഹുമാനമുണ്ട്. അടുത്തിടെ ഞാന്‍ ഒരു വേദിയില്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റിദ്ധരിക്കപ്പെടുകയും അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനവുമായും ഇപ്പോള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങളുമായും തെറ്റായി കൂട്ടിവായിക്കുകയുമായിരുന്നു', ലക്ഷ്മി രാമകൃഷ്ണന്‍ പറഞ്ഞു.

ഒരു രാഷ്ട്രീയ നേതാവ് എങ്ങനെയായിരിക്കണം എന്നതിനെ കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാടാണ് ലക്ഷ്മി അടുത്തിടെ സംസാരിച്ചത്. വ്യക്തിപരമായ ആഗ്രഹത്താല്‍ മാത്രം രാഷ്ട്രീയം പാടില്ലെന്നും ജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് പൂര്‍ണ്ണ അറിവോടെയായിരിക്കണം രാഷ്ട്രീയത്തില്‍ ഇറങ്ങേണ്ടതെന്നും ലക്ഷ്മി പറഞ്ഞിരുന്നു. ഒരു പ്രതിസന്ധി ഘട്ടത്തില്‍ ജനങ്ങളെ സഹായിക്കാന്‍ നമുക്ക് ഒരു നേതാവ് ആവശ്യമുണ്ടെങ്കില്‍ അയാള്‍ അതിനായി പരിശീലനം നേടിയ ഒരാളായിരിക്കണമെന്നും ലക്ഷ്മി വ്യക്തമാക്കിയിരുന്നു. ഇതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. വിജയും ഭാര്യ സംഗീതയും തമ്മിലുള്ള വിവാഹമോചന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയായിരുന്നു ഈ പരാമര്‍ശം എന്നതും ചര്‍ച്ചകള്‍ക്ക് വഴിവച്ചു.

  • ബോക്സ്ഓഫീസില്‍ ചരിത്രമെഴുതി രജനിയുടെ 'ജയിലര്‍ 2', ഓപ്പണിംഗ് കളക്ഷന്‍ 125.25 കോടി!
  • 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക മന്ദാന; ഒരു വര്‍ഷത്തേക്ക് സൗജന്യ പലചരക്ക് സാധനങ്ങള്‍ നല്‍കും
  • വിവാദങ്ങളില്‍ മഞ്ജു മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍
  • മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു, സത്യം പറയാന്‍ പറ്റാത്ത അവസ്ഥ'- ദിലീപ്
  • നാനാ പടേക്കറുടെ വിയോഗം: പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
  • വിഖ്യാത ചലച്ചിത്രകാരന്‍ നാനാ പടേക്കര്‍ വിടവാങ്ങി
  • സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതുകൊണ്ട് ഇപ്പോള്‍ സമാധാനമുണ്ട് -ഐശ്വര്യ ലക്ഷ്മി
  • രജനികാന്ത് ചിത്രം 'ജയിലര്‍ 2' ഒക്ടോബര്‍ 15ന് ആഗോള റിലീസ്
  • 'വഴങ്ങാത്തതിന് ഒരു നടിയുടെ അഭിനയ ജീവിതം പ്രമുഖ നടന്‍ നശിപ്പിച്ചു'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ രഹസ്യ വിവരങ്ങള്‍
  • പൊട്ടിച്ചിരിപ്പിക്കാന്‍ ബിജു മേനോനും പിള്ളേരും ഒക്ടോബര്‍ 2-ന് തിയറ്ററുകളില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions