യു.കെ.വാര്‍ത്തകള്‍

പോര്‍ട്സ്‌മൗത്തില്‍ മലയാളി യുവാവ് മരിച്ച നിലയില്‍

യുകെ മലയാളി സമൂഹത്തിനു ഞെട്ടലായി പോര്‍ട്സ്‌മൗത്തില്‍ മലയാളി യുവാവ് മരിച്ച നിലയില്‍. കോട്ടയം സ്വദേശിയായ മിഥുന്‍ ചന്ദ്രന്‍ ആണ് വിടപറഞ്ഞത്. മരണകാരണം വ്യക്തമല്ല. പത്തുവര്‍ഷം മുന്‍പ് സ്റ്റുഡന്റ് വിസയില്‍ എത്തിയ മിഥുന്‍ അക്കാലത്തെ കടുത്ത കുടിയേറ്റ നടപടികള്‍ മൂലം ജോലി കണ്ടെത്താനാകാതെ മടങ്ങുക ആയിരുന്നു.

തുടര്‍ന്ന് നാട്ടിലെത്തി വിവാഹിതനായ മിഥുന്‍ നഴ്‌സായ ഭാര്യ അഞ്ചു വര്‍ഗീസിന് പോര്‍ട്സ്‌മൗത് ക്വീന്‍ അലക്‌സന്ദ്ര ഹോസ്പിറ്റലില്‍ ജോലി ലഭിച്ചതോടെയാണ് രണ്ടര വര്‍ഷം മുന്‍പ് വീണ്ടും യുകെയില്‍ എത്തുന്നത്. കഠിനാധ്വാനിയും സ്‌നേഹ സമ്പന്നനും ആയ ചെറുപ്പക്കാരന്‍ എന്നാണ് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും അനുസ്മരിക്കുന്നത്.

ക്വീന്‍ അലക്‌സന്ദ്ര ഹോസ്പിറ്റലില്‍ പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്നു കിട്ടുന്ന സമയങ്ങളില്‍ ഡെലിവറി ജോലി അടക്കം ചെയ്തിരുന്നു .

മിഥുന്റെ അടുത്ത ബന്ധുക്കളില്‍ ഒരാള്‍ യുകെയില്‍ ഉള്ളതിനാല്‍ അവര്‍ പോര്‍ട്‌സമൗത്തില്‍ എത്തിയ ശേഷമാകും സംസ്‌കാരം സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമാകുക.

  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  • ബ്രിട്ടനെ ഇനി ബേണ്‍ഹാം നയിക്കും; സ്റ്റാര്‍മറുടെ അടുത്ത അനുയായികള്‍ ക്യാബിനറ്റില്‍ നിന്ന് പുറത്ത്
  • വിദേശയാത്രകളില്‍ പ്രാദേശിക മദ്യം ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് യുകെ സര്‍ക്കാര്‍
  • യുകെയില്‍ ഇടിമിന്നലോടുകൂടിയ മഴ വരുന്നു; ഓഗസ്റ്റില്‍ ഉഷ്ണതരംഗ സാധ്യത
  • അപകടകാരികളായ ലൈംഗിക കുറ്റവാളികളെ നിയന്ത്രിക്കാന്‍ യുകെ ജയിലുകളില്‍ ഷണ്ഡീകരണം
  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions