യു.കെ.വാര്‍ത്തകള്‍

നിരോധിത രാസവസ്തുക്കള്‍;റിയാനയുടെ പെര്‍ഫ്യൂമുകള്‍ യുകെയില്‍ നിന്ന് പിന്‍വലിച്ചു

യുഎസില്‍ നിന്നുള്ള ഗായികയും ബിസിനസുകാരിയുമായ റിയാനയുടെ പേരിലുള്ള ചില പെര്‍ഫ്യൂമുകള്‍ യുകെ വിപണിയില്‍ നിന്ന് പിന്‍വലിച്ചു. നിരോധിത രാസവസ്തുക്കള്‍ കണ്ടെത്തിയതാണ് വിഷയം.
യുകെയിലെ ഓഫീസ് ഫോര്‍ പ്രോഡക്ട് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് (OPSS) പുറപ്പെടുവിച്ച സുരക്ഷാ മുന്നറിയിപ്പിനെ തുടര്‍ന്ന് നടപടി സ്വീകരിക്കുകയായിരുന്നു. പ്രജനനശേഷിയെ ബാധിക്കാനും ഗര്‍ഭസ്ഥ ശിശുവിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാനും സാധ്യതയുള്ള നിരോധിത രാസവസ്തുക്കള്‍ ആണ് കണ്ടെത്തിയത്.

Kiss by Rihanna ,RiRi by Rihanna ,Rogue by Rihanna എന്നിവയാണ് യുകെയിലെ Savers Health and Beauty സ്റ്റോറുകളില്‍ നിന്ന് പിന്‍വലിച്ചത്. ഉപഭോക്താക്കളില്‍ നിന്ന് തിരികെ വാങ്ങുന്നതിനായി കമ്പനി റീഫണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Butylphenyl methylpropional (BMHCA / Lilial) ,Hydroxyisohexyl 3-cyclohexene carboxaldehyde (Lyral) എന്നിവയാണ് കണ്ടെത്തിയ രാസവസ്തുക്കള്‍

ഈ ഘടകങ്ങള്‍ 2022 മുതല്‍ യൂറോപ്യന്‍ യൂണിയനും യുകെയും ഉള്‍പ്പെടെ പല രാജ്യങ്ങളിലും കോസ്മറ്റിക് ഉല്‍പ്പന്നങ്ങളില്‍ നിരോധിതമാണ്. പ്രജനനസംവിധാനത്തെ ബാധിക്കാനും ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെ അപകടത്തിലാക്കാനും സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Kiss by Rihanna 15 ml - 0608940572252

RiRi by Rihanna 15 ml - 0608940560389

Rogue by Rihanna 15 ml - 0608940559437

നിശ്ചിത ബാച്ചുകളിലുള്ള ഈ പെര്‍ഫ്യൂമുകള്‍ വാങ്ങിയവര്‍ ഉടന്‍ ഉപയോഗം നിര്‍ത്തി വാങ്ങിയ സ്റ്റോറിലേക്ക് തിരികെ നല്‍കണമെന്ന് അധികൃതര്‍ അറിയിച്ചു. പൂര്‍ണമായും പണം തിരികെ നല്‍കും എന്നും കമ്പനി വ്യക്തമാക്കി.

  • ഇമിഗ്രേഷന്‍ നിയമങ്ങളില്‍ മികച്ച വിദ്യാര്‍ത്ഥികള്‍ക്കും ഇളവില്ല; ഫോറിന്‍ സെക്രട്ടറിയുടെ അപേക്ഷ തള്ളി ഹോം ഓഫീസ്
  • ഇന്ധന വില കൂടിയാലും ഫ്യുവല്‍ ഡ്യൂട്ടി കുറക്കില്ലെന്ന നിലപാടില്‍ ഉറച്ച് ചാന്‍സലര്‍
  • ഷെഫീല്‍ഡ് റെയില്‍വേ സ്റ്റേഷനില്‍ 17കാരനോട് ലൈംഗികാതിക്രമം: 50കാരന്‍ അറസ്റ്റില്‍
  • പോര്‍ട്സ്‌മൗത്തില്‍ മലയാളി യുവാവ് മരിച്ച നിലയില്‍
  • ഇറാന്‍ യുദ്ധ ആഘാതം: വിമാന നിരക്കുകള്‍ റോക്കറ്റ് പോലെ കുതിക്കുന്നു; യാത്രക്കാര്‍ക്ക് മേല്‍ 35% വരെ സര്‍ചാര്‍ജ്
  • ജീവിത ചെലവും ഇന്ധന വിലയും ഉയരും; വിലക്കയറ്റം പലിശ നിരക്കിനെ ബാധിക്കും
  • എനര്‍ജി മേഖല പ്രതിസന്ധിയില്‍; ചൂഷണം വേണ്ടെന്ന് സപ്ലൈയേഴ്‌സിന് മുന്നറിയിപ്പ്
  • ഇറാന്‍ യുദ്ധം: യുകെ വിദേശകാര്യ വകുപ്പ് പ്രത്യേക ബുക്കിംഗ് പോര്‍ട്ടല്‍ ആരംഭിച്ചു
  • ഇറാന്‍ സംഘര്‍ഷം: യുകെയില്‍ ഗ്യാസ് ശേഖരം രണ്ടു ദിവസത്തേന് മാത്രം
  • ഇംഗ്ലണ്ടിലെ സ്കൂളുകളിലെ പാഠ്യവിഷയങ്ങള്‍ പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions