യു.കെ.വാര്‍ത്തകള്‍

കൗണ്‍സില്‍ ടാക്‌സുകള്‍ കുതിക്കും! ഭൂരിഭാഗം ലോക്കല്‍ അതോറിറ്റികളും പരമാവധി നികുതി ഉയര്‍ത്താന്‍ തീരുമാനിച്ചു; ബില്ലുകള്‍ 9% വരെ ഉയരും

ജനങ്ങളില്‍ നിന്നും പരമാവധി കൗണ്‍സില്‍ ടാക്‌സുകള്‍ പിരിച്ചെടുക്കാന്‍ യുകെയിലെ ഭൂരിഭാഗം ലോക്കല്‍ അതോറിറ്റികളും തീരുമാനിച്ചു. അഞ്ചില്‍ നാല് ടോപ്പ്-ടിയര്‍ ലോക്കല്‍ അതോറിറ്റികളും നികുതി ഉയര്‍ത്താന്‍ തയാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ മാസത്തില്‍ കൗണ്‍സില്‍ ടാക്‌സുകള്‍ വര്‍ധിപ്പിക്കുമ്പോള്‍ പരമാവധി സാമ്പത്തിക നേട്ടം കൈവരിക്കാനാണ് ഭൂരിഭാഗം കൗണ്‍സിലുകളുടെയും തീരുമാനം.

4.99 ശതമാനം കൗണ്‍സില്‍ ടാക്‌സ് വര്‍ധനവാണ് സാധാരണ സാഹചര്യങ്ങളില്‍ പരമാവധി അനുവദിക്കുന്ന വര്‍ധന. ഇതില്‍ കൂടുതല്‍ വര്‍ധനയ്ക്ക് കൗണ്‍സിലുകള്‍ ലോക്കല്‍ ഹിതപരിശോധന നടത്തണം. ഇതില്‍ തന്നെ 2.99 ശതമാനം പൊതുചെലവിനും, 2 ശതമാനം അഡല്‍റ്റ് സോഷ്യല്‍ കെയറിനുമായാണ് വകയിരുത്തിയിട്ടുള്ളത്.

ഇംഗ്ലണ്ടിലെ 153 ടോപ്പ്-ടിയര്‍ ലോക്കല്‍ അതോറിറ്റികളില്‍ 118 ഇടത്തും 4.99 ശതമാനം വര്‍ധനവാണ് 2026/27 വര്‍ഷത്തേക്ക് കാത്തുവെച്ചിരിക്കുന്നത്. അഞ്ചിലൊന്നില്‍ താഴെ കൗണ്‍സിലുകള്‍ മാത്രമാണ് 4.99 ശതമാനത്തില്‍ താഴെ വര്‍ധന നടപ്പിലാക്കുക.

അതേസമയം, ഏഴ് അതോറിറ്റികള്‍ക്ക് 4.99ന് മുകളില്‍ കൗണ്‍സില്‍ ടാക്‌സ് ഉയര്‍ത്താന്‍ ഗവണ്‍മെന്റ് അനുമതി നല്‍കിയിട്ടുണ്ട്. ഇത് പ്രകാരം ചില കുടുംബങ്ങള്‍ക്ക് അടുത്ത മാസം 9 ശതമാനം ടാക്‌സ് വര്‍ധനവാണ് നേരിടേണ്ടി വരിക.

നോര്‍ത്ത് സോമര്‍സെറ്റ്, ഷ്രോപ്ഷയര്‍, വോര്‍സ്റ്റര്‍ഷയര്‍ എന്നിവിടങ്ങളില്‍ 8.99 ശതമാനം വര്‍ധനയ്ക്കാണ് ഗവണ്‍മെന്റ് അനുമതി. ട്രാഫോര്‍ഡ്, വാറിംഗ്ടണ്‍, വിന്‍ഡ്‌സര്‍ & മെയ്‌ഡെന്‍ഹെഡ് എന്നിവിടങ്ങലില്‍ 7.49 ശതമാനം വര്‍ധനയ്ക്കാണ് അനുമതി. ബോണ്‍മൗത്ത്, ക്രൈസ്റ്റ്ചര്‍ച്ച് & പൂള്‍ കൗണ്‍സില്‍ എന്നിവിടങ്ങളില്‍ 6.74 ശതമാനം വര്‍ധനവും വരും.

  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  • ബ്രിട്ടനെ ഇനി ബേണ്‍ഹാം നയിക്കും; സ്റ്റാര്‍മറുടെ അടുത്ത അനുയായികള്‍ ക്യാബിനറ്റില്‍ നിന്ന് പുറത്ത്
  • വിദേശയാത്രകളില്‍ പ്രാദേശിക മദ്യം ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് യുകെ സര്‍ക്കാര്‍
  • യുകെയില്‍ ഇടിമിന്നലോടുകൂടിയ മഴ വരുന്നു; ഓഗസ്റ്റില്‍ ഉഷ്ണതരംഗ സാധ്യത
  • അപകടകാരികളായ ലൈംഗിക കുറ്റവാളികളെ നിയന്ത്രിക്കാന്‍ യുകെ ജയിലുകളില്‍ ഷണ്ഡീകരണം
  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions