യു.കെ.വാര്‍ത്തകള്‍

തൊഴിലില്ലായ്മ കൂടാന്‍ പ്രധാനകാരണം നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ധന- സമ്മതിച്ചു ചാന്‍സലര്‍


യുവാക്കള്‍ക്കിടയില്‍ തൊഴിലില്ലായ്മ കുതിച്ചുയര്‍ന്നതിന് പിന്നില്‍ തന്റെ പദ്ധതിയാണെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് ഒടുവില്‍ സമ്മതിച്ചു. നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ധിപ്പിക്കാന്‍ പാടില്ലായിരുന്നുവെന്ന വാദങ്ങള്‍ ശരിയാണെന്നാണ് റേച്ചല്‍ റീവ്‌സ് സമ്മതിച്ചത്. തന്റെ ആദ്യ ബജറ്റിലെ വിവാദ നീക്കമാണ് തൊഴിലില്ലായ്മ വര്‍ധിക്കുന്നതില്‍ പ്രധാന സംഭാവന നല്‍കിയതെന്ന് ചാന്‍സലര്‍ പറയുന്നു. പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍ ഇത് കനത്ത ആഘാതമാണ് സൃഷ്ടിച്ചത്.

എന്നാല്‍ പൊതുസേവനങ്ങള്‍ക്കായി പണം ആവശ്യമായി വന്നിരുന്നുവെന്നാണ് ട്രഷറി സെലക്ട് കമ്മിറ്റി മുന്‍പാകെ ഇവര്‍ വാദിച്ചത്. എന്‍ഐസികള്‍ വര്‍ധിപ്പിച്ചതിന്റെ ആഘാതത്തിലാണ് ഇപ്പോഴും രാജ്യം. ബിസിനസുകള്‍ പുതിയ ജോലിക്കാരെ എടുക്കാന്‍ മടിക്കുകയാണ്. യുവാക്കളെ ഈ നീക്കം സാരമായി ബാധിക്കുകയും ചെയ്തു.

യുവാക്കള്‍ക്ക് ആവശ്യമായ വിദ്യാഭ്യാസവും, എംപ്ലോയ്‌മെന്റ്, ട്രെയിനിംഗ് ഇല്ലാത്തതാണ് തൊഴിലില്ലായ്മയ്ക്ക് മറ്റൊരു കാരണമെന്ന് ചാന്‍സലര്‍ പറഞ്ഞു. ഇത് പരിഹരിക്കാനുള്ള നടപടികള്‍ ഈ ഗവണ്‍മെന്റ് സ്വീകരിച്ചതായും റീവ്‌സ് അവകാശപ്പെട്ടു.

ഇതിനിടെ ജി7 രാജ്യങ്ങളില്‍ യുകെയില്‍ മാത്രമാകും പണപ്പെരുപ്പം 3 ശതമാനത്തിന് മുകളിലേക്ക് പോകുകയെന്ന് ഒഇസിഡി റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കിയത് റീവ്‌സിന് മറ്റൊരു നാണക്കേടായി. ബ്രിട്ടനിലെ ജനങ്ങള്‍ക്ക് ഏറ്റവും വലിയ ജീവിതച്ചെലവ് സമ്മര്‍ദം നേരിടുമെന്നാണ് ഇത് വ്യക്തമാക്കുന്നത്.



  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  • ബ്രിട്ടനെ ഇനി ബേണ്‍ഹാം നയിക്കും; സ്റ്റാര്‍മറുടെ അടുത്ത അനുയായികള്‍ ക്യാബിനറ്റില്‍ നിന്ന് പുറത്ത്
  • വിദേശയാത്രകളില്‍ പ്രാദേശിക മദ്യം ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് യുകെ സര്‍ക്കാര്‍
  • യുകെയില്‍ ഇടിമിന്നലോടുകൂടിയ മഴ വരുന്നു; ഓഗസ്റ്റില്‍ ഉഷ്ണതരംഗ സാധ്യത
  • അപകടകാരികളായ ലൈംഗിക കുറ്റവാളികളെ നിയന്ത്രിക്കാന്‍ യുകെ ജയിലുകളില്‍ ഷണ്ഡീകരണം
  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions