യു.കെ.വാര്‍ത്തകള്‍

ലോക്കല്‍ തെരഞ്ഞെടുപ്പില്‍ ലേബര്‍ തിരിച്ചടി നേരിട്ടാല്‍ സ്റ്റാര്‍മര്‍ വിഴും!; കസേര പിടിക്കാന്‍ ഫോറിന്‍ സെക്രട്ടറി


പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ പിന്‍ഗാമിയാകാന്‍ ഫോറിന്‍ സെക്രട്ടറി വെറ്റ് കൂപ്പര്‍ അണിയറനീക്കം സജീവമാക്കുന്നതായി റിപ്പോര്‍ട്ട്. മേയ് മാസത്തിലെ ലോക്കല്‍ തെരഞ്ഞെടുപ്പില്‍ ലേബര്‍ വീണാല്‍ കീര്‍ സ്റ്റാര്‍മര്‍ക്ക് പുറത്തേക്കുള്ള വഴിതെളിയും. വിമര്‍ശകര്‍ ഇതിനായി നീക്കം തുടങ്ങിയിട്ടുണ്ട്. എഡ് മിലിബന്ദിന് ചാന്‍സലറാകാന്‍ ടിക്കറ്റ് നല്‍കി നം.10 പിടിക്കാനാണ് കൂപ്പറിന്റെ നീക്കം.

ഇത് സംഭവിച്ചാല്‍ പാര്‍ട്ടിയെ ഒരുമിപ്പിക്കുന്ന നേതാവായി അവതരിക്കാനാണ് കൂപ്പറിന്റെ നീക്കം. അടുത്ത പൊതുതെരഞ്ഞെടുപ്പിലേക്ക് നയിക്കാന്‍ പാര്‍ട്ടി തന്നെ ആവശ്യപ്പെടുമെന്നാണ് കൂപ്പറിന്റെ അനുകൂലികള്‍ കരുതുന്നത്.

മുന്‍ ലേബര്‍ നേതാവായ എഡ് മിലിബന്ദിനെ ചാന്‍സലറായി നിയോഗിക്കാനാണ് പദ്ധതി. പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ അടുത്ത നേതാവാകാനുള്ള പട്ടികയില്‍ മുന്നിലാണ് എനര്‍ജി സെക്രട്ടറി മിലിബന്ദ്. എന്നാല്‍ കൂപ്പര്‍ 11-ാം സ്ഥാനത്താണ്.

മെയ് 7-ന് തന്നെ തെരഞ്ഞെടുപ്പ് നടക്കും. മേയ് മാസത്തില്‍ നടക്കേണ്ട ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ നീട്ടിവെയ്ക്കുകയായിരുന്നു സ്റ്റാര്‍മറുടെ പദ്ധതി. എന്നാല്‍ നിഗല്‍ ഫരാഗിന്റെ നേതൃത്വത്തില്‍ നിയമപരമായി വെല്ലുവിളി ഉയര്‍ന്നതോടെ സ്റ്റാര്‍മര്‍ പിന്‍മാറുകയായിരുന്നു.

ലോക്കല്‍ തെരഞ്ഞെടുപ്പുമായി മുന്നോട്ട് പോകുന്നത് ലേബറിന് മാത്രമല്ല കണ്‍സര്‍വേറ്റീവുകള്‍ക്കും മോശം വാര്‍ത്തയാണ്. സര്‍വ്വെകളില്‍ നൂറുകണക്കിന് സീറ്റുകള്‍ റിഫോം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ച് കയറുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

അടുത്തിടെ പ്രധാനമന്ത്രിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ സമ്മര്‍ദം ഉയരുന്ന സാഹചര്യത്തില്‍ ഈ പുതിയ സംഭവവികാസങ്ങള്‍ രാഷ്ട്രീയമായി സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുന്ന പക്ഷം അത് സ്റ്റാര്‍മറുടെ രാജിയിലാവും കലാശിക്കുക.

എന്നാല്‍ നേതൃപദവി ആഗ്രഹിക്കുന്ന ലേബര്‍ മന്ത്രിമാരെയും, എംപിമാരെയും ഒതുക്കാനാണ് സ്റ്റാര്‍മര്‍ ലക്ഷ്യമിടുന്നത് എന്നാണ് ആരോപണം.

  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions