യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസിലെ കാത്തിരിപ്പ്; സ്വകാര്യ ചികിത്സയ്ക്ക് ചാകര; സാധാരണക്കാര്‍ക്ക് ചികിത്സയില്ല!

എന്‍എച്ച്എസ് ചികിത്സയ്ക്കുള്ള നീണ്ട കാത്തിരിപ്പു മൂലം കൂടുതല്‍ പേര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുന്നതായി റിപ്പോര്‍ട്ട്. ഹെല്‍ത്ത് വാച്ച് ഇംഗ്ലണ്ടിന്റെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 16 ശതമാനം പേരാണ് സ്വകാര്യ സെക്ടര്‍ സേവനം ഉപയോഗിച്ചുവെന്ന് കണ്ടെത്തിയത്. രണ്ടു വര്‍ഷം മുമ്പ് ഇതു 9 ശതമാനമായിരുന്നു. സമ്പന്ന വിഭാഗത്തില്‍പ്പെട്ടവരാണ് സ്വകാര്യ ചികിത്സയെ ആശ്രയിക്കുന്നത്. 80000 പൗണ്ടിലധികം വരുമാനമുള്ളവരില്‍ 35 ശതമാനം കഴിഞ്ഞ വര്‍ഷം സ്വകാര്യ സേവനം ഉപയോഗിച്ചതായി പഠനം പറയുന്നു.

എന്‍എച്ച്എസില്‍ മിക്കപ്പോഴും വൈദ്യ പരിശോധനകളും സ്‌കാനിങ്ങുകളും വൈകുന്നതു മൂലമാണ് പലരും ആദ്യം സ്വകാര്യ രംഗത്ത് പോകുന്നതും പരിശോധനാഫലങ്ങള്‍ എന്‍എച്ച്എസിലേക്ക് നല്‍കി ഉടന്‍ ചികിത്സ ലഭിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന പ്രവണതയുണ്ട്. സ്വകാര്യ മേഖലയില്‍ ചില പരിശോധനകള്‍ 48 മണിക്കൂറിനകം നടത്താന്‍ സാധിക്കുന്ന സ്ഥാനത്ത് എന്‍എച്ച്എസ് കാത്തിരിക്കേണ്ടത് 18 ആഴ്ചകളാണ്. മാനസിക വിഷമവും വെയ്റ്റ് ലോസ് മരുന്നുകള്‍ക്കും കൂടുതല്‍ പേര്‍ സ്വകാര്യ സേവനം തേടുന്നു.

എന്‍എച്ച്എസ് ജിപികളുടെ ജോലിഭാരം കൂടുതലാണ്. എന്‍എച്ച്എസ് സേവനങ്ങള്‍ മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണ്. മികച്ച സേവനം വേഗത്തില്‍ ലഭ്യമാക്കിയില്ലെങ്കില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് നിരാശയാകും ഫലം. സ്വകാര്യ ആശുപത്രിയില്‍ പണമുള്ളവര്‍ ചികിത്സയ്ക്ക് പോകുമ്പോള്‍ സാധാരണക്കാരുടെ കാത്തിരിപ്പ് നീളുകയാണ്.

  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  • ബ്രിട്ടനെ ഇനി ബേണ്‍ഹാം നയിക്കും; സ്റ്റാര്‍മറുടെ അടുത്ത അനുയായികള്‍ ക്യാബിനറ്റില്‍ നിന്ന് പുറത്ത്
  • വിദേശയാത്രകളില്‍ പ്രാദേശിക മദ്യം ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് യുകെ സര്‍ക്കാര്‍
  • യുകെയില്‍ ഇടിമിന്നലോടുകൂടിയ മഴ വരുന്നു; ഓഗസ്റ്റില്‍ ഉഷ്ണതരംഗ സാധ്യത
  • അപകടകാരികളായ ലൈംഗിക കുറ്റവാളികളെ നിയന്ത്രിക്കാന്‍ യുകെ ജയിലുകളില്‍ ഷണ്ഡീകരണം
  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions