യു.കെ.വാര്‍ത്തകള്‍

കന്നുകാലികളെ നായ ആക്രമിച്ചാല്‍ ഉടമകള്‍ക്ക് പരിധിയില്ലാത്ത പിഴ; ഇംഗ്ലണ്ടിലും വെയില്‍സിലും കര്‍ശന നിയമം

ഇംഗ്ലണ്ടിലും വെയില്‍സിലും കന്നുകാലികളെ ആക്രമിക്കുന്ന നായകളുടെ ഉടമസ്ഥര്‍ക്ക് ഇനി കര്‍ശന ശിക്ഷ . പുതുക്കിയ നിയമപ്രകാരം ഇത്തരം ആക്രമണങ്ങള്‍ക്ക് ഉത്തരവാദികളായ നായ ഉടമകള്‍ക്ക് പരിധിയില്ലാത്ത പരമാവധി പിഴ ശിക്ഷ ലഭിക്കാം. കൂടാതെ അപകടകാരികളായ നായകളെ പോലീസ് പിടിച്ചെടുക്കാനും, ഡി.എന്‍.എ പരിശോധനകള്‍ നടത്താനും അധികാരം നല്‍കുന്നുണ്ട്. പഴയ ലൈവ്‌സ്റ്റോക്ക് നിയമത്തില്‍ ഉണ്ടായിരുന്ന പരിമിതികള്‍ മാറ്റിയാണ് ഈ നിയമം നടപ്പിലാക്കുന്നത്.

2025-ല്‍ ഏകദേശം 2 മില്യണ്‍ പൗണ്ട് മൂല്യമുള്ള കന്നുകാലികള്‍ നായ ആക്രമണത്തില്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് . ഒരൊറ്റ സംഭവത്തില്‍ 35-ഓളം ആടുകളും കുഞ്ഞാടുകളും നഷ്ടപ്പെട്ടതായി സോമര്‍സെറ്റിലെ ഒരു കര്‍ഷകനായ ജോഷ്വ ഗേ പറഞ്ഞു.

പുതിയ നിയമപ്രകാരം റോഡുകളിലും പൊതുപാതകളിലും സംഭവിക്കുന്ന ഇത്തരം ആക്രമണങ്ങളുടെ പേരില്‍ കേസെടുക്കാന്‍ കഴിയും . കൂടാതെ പുതിയ ചില വിഭാഗങ്ങളും സംരക്ഷിത കന്നുകാലികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉത്തരവാദിത്വമുള്ള നായ ഉടമകള്‍ക്കും ചില സാഹചര്യങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാമെന്ന മുന്നറിയിപ്പും വിദഗ്ധര്‍ നല്‍കുന്നു. കന്നുകാലികള്‍ ഉള്ളിടങ്ങളില്‍ നായയെ എപ്പോഴും തുടലിലോ ബെല്‍റ്റില്‍ പിടിച്ച് നിര്‍ത്തുന്നതാണ് ഏറ്റവും സുരക്ഷിതമെന്നതാണ് പൊതുവായ നിര്‍ദ്ദേശം.

  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  • ബ്രിട്ടനെ ഇനി ബേണ്‍ഹാം നയിക്കും; സ്റ്റാര്‍മറുടെ അടുത്ത അനുയായികള്‍ ക്യാബിനറ്റില്‍ നിന്ന് പുറത്ത്
  • വിദേശയാത്രകളില്‍ പ്രാദേശിക മദ്യം ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് യുകെ സര്‍ക്കാര്‍
  • യുകെയില്‍ ഇടിമിന്നലോടുകൂടിയ മഴ വരുന്നു; ഓഗസ്റ്റില്‍ ഉഷ്ണതരംഗ സാധ്യത
  • അപകടകാരികളായ ലൈംഗിക കുറ്റവാളികളെ നിയന്ത്രിക്കാന്‍ യുകെ ജയിലുകളില്‍ ഷണ്ഡീകരണം
  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions