നാട്ടുവാര്‍ത്തകള്‍

സുധാകരനു മാത്രമായി വിട്ടുവീഴ്ച പറ്റില്ലെന്ന് ഹൈക്കമാന്‍ഡ്; കണ്ണൂരില്‍ ടി ഒ മോഹനന്‍ സ്ഥാനാര്‍ത്ഥി

ദിവസങ്ങള്‍ നീണ്ട നാടകീയതക്കൊടുവില്‍ സ്ഥാനാര്‍ത്ഥിത്വം ലഭിക്കാതെ കെ സുധാകരന്‍ പുലര്‍ച്ചെയോടെ ഡല്‍ഹിയില്‍ നിന്ന് കണ്ണൂരില്‍ മടങ്ങിയെത്തി. കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ടി ഒ മോഹനന്‍ ഇന്ന് സുധാകരനെ വീട്ടിലെത്തി കണ്ടേക്കും. സുധാകരന്റെ ആശിര്‍വാദത്തോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാന്‍ ആണ് മോഹനന്റെ തീരുമാനം.

സ്ഥാനാര്‍ഥി മോഹവുമായി ഡല്‍ഹിയിലേക്ക് പോയ കെ സുധാകരന്‍ ഇന്ന് പുലര്‍ച്ചെ തിരിച്ചെത്തുകയായിരുന്നു. കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ കെ സുധാകരന് പ്രവര്‍ത്തകര്‍ വന്‍ സ്വീകരണമാണ് നല്‍കിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണച്ച് മുന്നോട്ടുപോകും എന്നാണ് ഇന്നലെ ഡല്‍ഹിയില്‍ സുധാകരന്‍ പറഞ്ഞത്.

അവസാന നിമിഷം വരെ സീറ്റിനായി വാശിപിടിച്ച് നോക്കിയെങ്കിലും ഒടുവില്‍ എംപിമാര്‍ മത്സരിക്കേണ്ടെന്ന ഹൈക്കമാന്‍ഡിന്റെ കടുത്ത നിലപാടില്‍ സുധാകരന് വഴങ്ങേണ്ടി വരികയായിരുന്നു. താന്‍ പാര്‍ട്ടിക്ക് വിധേയനാണെന്നായിരുന്നു ഡല്‍ഹിയില്‍ സുധാകരന്റെ പ്രതികരണം. പാര്‍ട്ടി മാറാനില്ലെന്നും താന്‍ എത്രയോ ചെറുതാണ് തന്റെ പ്രസ്ഥാനം അതിലും എത്രയോ വലുതാണ് എന്നായിരുന്നു സുധാകരന്‍ പറഞ്ഞത്. ഹൈക്കമാന്‍ഡ് നിലപാട് മാറാതിരുന്നതോടെ അടൂര്‍ പ്രകാശിനും സീറ്റ് നിഷേധിക്കപ്പെട്ടു.

  • കുട്ടികളടക്കം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 53 മലയാളികളെന്ന് നോര്‍ക്ക
  • സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന് പൊലീസ്; കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും
  • കാല്‍നൂറ്റാണ്ടോളം വൈദികന്റെ വീട്ടില്‍ സഹായിയായി കഴിഞ്ഞ സ്ത്രീയ്ക്ക് ഹൈന്ദവാചാരപ്രകാരം യാത്രാമൊഴി
  • 'ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു '; സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വിറ്റതില്‍ ഹൈക്കോടതിയെ സമീപിച്ച് യുവതി
  • ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുകെ മലയാളി അറസ്റ്റില്‍
  • കരുവാറ്റ കൊലപാതകം: പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കൗമാരക്കാരുടെ പദ്ധതി
  • 10 വര്‍ഷത്തെ കാത്തിരിപ്പ്: സ്‌കോട്ടിഷ് എംപിയ്ക്കു ഗുരുവായൂരില്‍ താലികെട്ട്
  • 67 കാരന്റെ കൊലപാതകം: കൗമാര സംഘം പദ്ധതിയിട്ടത് വാട്‌സ്ആപ്പിലൂടെ; സിനിമയില്‍ നിന്ന് ആസൂത്രണം
  • കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകള്‍ക്ക് വിറ്റു: കൊല്ലത്ത് ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി
  • ഐഫോണും ബൈക്കും വാങ്ങാന്‍ ആലപ്പുഴയില്‍ വയോധികനെ കൊലപ്പെടുത്തി; 13കാരിയും മൂന്ന് കൗമാരക്കാരും കസ്റ്റഡിയില്‍!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions