യു.കെ.വാര്‍ത്തകള്‍

ജൂലൈ മുതല്‍ വൈദ്യുതി-വാതക ബില്‍ കുത്തനെ ഉയരും: വാര്‍ഷിക ചെലവ് 332 പൗണ്ട് വരെ വര്‍ധിക്കാം

യുകെയില്‍ ജൂലൈ മുതല്‍ ഗൃഹോപയോഗ വൈദ്യുതി-വാതക ചെലവ് വര്‍ഷത്തില്‍ 332 പൗണ്ട് വരെ വര്‍ധിക്കാമെന്ന മുന്നറിയിപ്പുമായി കോണ്‍വാള്‍ ഇന്‍സൈറ്റ് രംഗത്തെത്തി. നിലവില്‍ 1,641 പൗണ്ട് ആയ സാധാരണ വാര്‍ഷിക ബില്‍ 1,973 പൗണ്ട് ആയി ഉയരുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത് . അമേരിക്ക, ഇസ്രായേല്‍ - ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണ - വാതക വില ഉയര്‍ന്നതാണ് ഈ വര്‍ധനവിന് പ്രധാന കാരണം. എന്നാല്‍ അടുത്ത മാസങ്ങളില്‍ സ്ഥിതിഗതികള്‍ അനുസരിച്ച് ഈ കണക്ക് മാറാനും സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഗൃഹോപയോഗ എനര്‍ജി നിരക്കുകള്‍ക്ക് പരമാവധി പരിധി നിശ്ചയിക്കുന്ന ഓഫ്‌ജെം മേയ് 27ന് പുതിയ ‘പ്രൈസ് ക്യാപ്’ പ്രഖ്യാപിക്കും. മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലെ ഹോള്‍സെയില്‍ നിരക്കുകള്‍ അടിസ്ഥാനമാക്കിയാണ് ഇത് നിശ്ചയിക്കുന്നത്. ഗ്യാസ്, വൈദ്യുതി യൂണിറ്റുകള്‍ക്ക് പരമാവധി നിരക്ക് നിശ്ചയിക്കുന്ന ഈ സംവിധാനം മൂന്ന് മാസത്തിലൊരിക്കല്‍ പുതുക്കുന്നതാണ്.

എന്നാല്‍ ഇത് യഥാര്‍ത്ഥ ബില്‍ ഉപഭോഗത്തിനനുസരിച്ചായിരിക്കും. മാര്‍ച്ചിലെ ആദ്യ മൂന്ന് ആഴ്ചകളില്‍ തന്നെ ഹോള്‍സെയില്‍ വില ഉയര്‍ന്നതിനാല്‍ ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ ബില്‍ വര്‍ധന ഉറപ്പാണെന്നാണ് വിലയിരുത്തല്‍.

അതേസമയം എനര്‍ജി നിരക്കുകളുടെ വെളിച്ചത്തില്‍ സഹായം നല്‍കാനുള്ള സമ്മര്‍ദ്ദം സര്‍ക്കാരിന് മേല്‍ ശക്തമാണ്. കുറഞ്ഞ വരുമാനക്കാരെ ലക്ഷ്യമിട്ട് സഹായം നല്‍കുന്ന പദ്ധതികളാണ് പരിഗണിക്കുന്നതെന്ന് ധനമന്ത്രി റേച്ചല്‍ റീവ്സ് വ്യക്തമാക്കി. എല്ലാവര്‍ക്കും ഒരുപോലെ സഹായം നല്‍കുന്നതോ, അല്ലെങ്കില്‍ ദുര്‍ബല വിഭാഗങ്ങള്‍ക്കായി മാത്രം ലക്ഷ്യമിട്ട സഹായമോ എന്ന വിഷയത്തില്‍ ചര്‍ച്ച തുടരുകയാണ് .

2022- ല്‍ റഷ്യ-യുക്രൈന്‍ യുദ്ധത്തിന് പിന്നാലെ സര്‍ക്കാര്‍ 35 ബില്യണ്‍ പൗണ്ട് ചെലവില്‍ പൊതുസഹായ പാക്കേജ് നല്‍കിയിരുന്നു. കഴിഞ്ഞ ബജറ്റില്‍ 150 പൗണ്ട് ബില്‍ കുറയ്ക്കുന്ന നടപടികളും എടുത്തിരുന്നു. ഇത്തരം നടപടികള്‍ ഇല്ലായിരുന്നെങ്കില്‍ പൊതുവെ നിലവിലെ പ്രവചനം 2,000 പൗണ്ട് കടക്കുമായിരുന്നു.

  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  • ബ്രിട്ടനെ ഇനി ബേണ്‍ഹാം നയിക്കും; സ്റ്റാര്‍മറുടെ അടുത്ത അനുയായികള്‍ ക്യാബിനറ്റില്‍ നിന്ന് പുറത്ത്
  • വിദേശയാത്രകളില്‍ പ്രാദേശിക മദ്യം ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് യുകെ സര്‍ക്കാര്‍
  • യുകെയില്‍ ഇടിമിന്നലോടുകൂടിയ മഴ വരുന്നു; ഓഗസ്റ്റില്‍ ഉഷ്ണതരംഗ സാധ്യത
  • അപകടകാരികളായ ലൈംഗിക കുറ്റവാളികളെ നിയന്ത്രിക്കാന്‍ യുകെ ജയിലുകളില്‍ ഷണ്ഡീകരണം
  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions