യു.കെ.വാര്‍ത്തകള്‍

കീമോയ്ക്കു പകരം നാരങ്ങാ വെള്ളം! ഇന്ത്യന്‍ ഡയറ്റീഷന്റെ ലൈസന്‍സ് എന്‍എച്ച്എസ് റദ്ദാക്കി

ശാസ്ത്രീയമായി ഒരു അടിസ്ഥാനവുമില്ലാത്ത മരുന്നുകള്‍ ഗുരുതര രോഗികള്‍ക്ക് നിര്‍ദ്ദേശിച്ച ഇന്ത്യക്കാരിയായ ഡയറ്റീഷന്റെ ലൈസന്‍സ് എന്‍എച്ച്എസ് റദ്ദാക്കി. അപര്‍ണ ശ്രീവാസ്തവയ്ക്കാണ് ജോലി നഷ്ടമായത്. 91 വയസുള്ള പാര്‍ക്കിന്‍സണ്‍സ് രോഗിയോട് യോഗ ചെയ്യാനും എഫ് എം കേട്ട് സമ്മര്‍ദ്ദം കുറക്കാനും ഒരു ഉരുള 32 തവണ ചവിച്ച് ഇറക്കാനും നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഈസ്റ്റ് യോര്‍ക്ക്ഷയറിലെ ഹളിലെ ആശുപത്രിയിലാണ് അപര്‍ണ ജോലി ചെയ്തിരുന്നത്. അപര്‍ണ നല്‍കിയ അശാസ്ത്രീയ രീതികള്‍ അറിഞ്ഞ് സഹപ്രവര്‍ത്തകരില്‍ ഒരാള്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രോഗികള്‍ ഞെട്ടിക്കുന്ന വിവരം കൈമാറിയത്.

കീമോയേക്കാള്‍ ആയിരം മടങ്ങ് ഗുണം ചെയ്യും ഒരു നാരങ്ങ പിഴിഞ്ഞ് കുടിച്ചാലെന്നാണ് ഇവര്‍ പറഞ്ഞിരുന്നത്. എണീറ്റ ഉടന്‍ മൂന്ന് സ്പൂണ്‍ വെളിച്ചെണ്ണ കുടിക്കുന്നത് കാന്‍സര്‍ അകറ്റുമെന്നു ഇവര്‍ ഇമെയില്‍ വഴി രോഗിയോട് പറഞ്ഞു.

മെയിലുകള്‍ പുറത്തുവന്നതോടെ ആറുമാസത്തെ സസ്‌പെന്‍ഷന്‍ നല്‍കി. പിന്നീട് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു.വാട്‌സ് ആപ്പ് ഫോര്‍വേഡായി ലഭിച്ച വിവരങ്ങളാണ് രോഗിക്ക് നല്‍കിയതെന്ന് ഇവര്‍ അന്വേഷണ സംഘത്തോട് വിശദീകരിച്ചു. ഇതാണ് നടപടിയ്ക്ക് ആധാരമായത്.

  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  • ബ്രിട്ടനെ ഇനി ബേണ്‍ഹാം നയിക്കും; സ്റ്റാര്‍മറുടെ അടുത്ത അനുയായികള്‍ ക്യാബിനറ്റില്‍ നിന്ന് പുറത്ത്
  • വിദേശയാത്രകളില്‍ പ്രാദേശിക മദ്യം ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് യുകെ സര്‍ക്കാര്‍
  • യുകെയില്‍ ഇടിമിന്നലോടുകൂടിയ മഴ വരുന്നു; ഓഗസ്റ്റില്‍ ഉഷ്ണതരംഗ സാധ്യത
  • അപകടകാരികളായ ലൈംഗിക കുറ്റവാളികളെ നിയന്ത്രിക്കാന്‍ യുകെ ജയിലുകളില്‍ ഷണ്ഡീകരണം
  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions