ചരമം

വൂള്‍വര്‍ഹാംപ്ടണ്‍ മലയാളി ബോബച്ചന്‍ ജോസഫ് അന്തരിച്ചു; സ്വാന്‍സിയിലെ ജോണി വിതയത്തിലിന്റെ സംസ്‌കാരവും പൊതുദര്‍ശനവും ഏപ്രില്‍ 9ന്

വൂള്‍വര്‍ഹാംപ്ടണ്‍ മലയാളി ബോബച്ചന്‍ ജോസഫ് (ബോബച്ചന്‍ കാലത്തില്‍- 53 ) അന്തരിച്ചു. ഡെഡ്‌ലി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ യാണ് അന്ത്യം സംഭവിച്ചതെന്നാണ് വിവരം. ഭാര്യ ബീന. മക്കള്‍ ഡോണ, ഡെവിന്‍. മരണം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ.

അന്തരിച്ച സ്വാന്‍സിയിലെ ആദ്യകാല മലയാളിയും സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ രക്ഷാധികാരിയും സീനിയര്‍ കമ്മിറ്റിയംഗവുമായ ജോണി വിതയത്തിലി(66)ന്റെ സംസ്‌കാരം ഏപ്രില്‍ ഒന്‍പതിന് സ്വാന്‍സിയില്‍ നടക്കും. സ്വാന്‍സി ജെന്‍ഡ്രോസ് ഹോളി ക്രോസ് ചര്‍ത്തില്‍ രാവിലെ 10.30ന് പ്രാര്‍ത്ഥനയോടു കൂടി ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് 11 മണിയ്ക്ക് വിശുദ്ധ കുര്‍ബ്ബാന ആരംഭിക്കും. ശേഷം മമ്പിള്‍സിലുള്ള ഓസ്റ്റിര്‍മൗത്ത് സെമിത്തേരിയില്‍ ഉച്ചയ്ക്ക് ശേഷം 2.15ഓടു കൂടി സംസ്‌കരിക്കും.

സ്വാന്‍സിയിലെ സജീവ മലയാളി സാന്നിധ്യമായിരുന്ന ജോണി വിതയത്തില്‍ കേരളത്തില്‍ കൊരട്ടി സ്വദേശിയാണ്. മാസങ്ങളായി കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. ലിസി ജോണിയാണ് ഭാര്യ. ഹോര്‍മിസ് മകനും ജയ്ന്‍ മേരി മകളുമാണ്. നൊറൈന്‍ മരുമകളും മെല്‍വിന്‍ മരുമകനും യുവെല്‍ കൊച്ചുമകളുമാണ്. 2005ല്‍ സ്വാന്‍സിയില്‍ താമസമാക്കിയ ജോണി വിതയത്തില്‍ ജോലിയില്‍ നിന്നും റിട്ടയര്‍ ചെയ്ത് വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.

  • യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി റാന്നി സ്വദേശിയായ യുവാവിന്റെ വേര്‍പാട്
  • നാട്ടിലേക്ക് മടങ്ങാനിരിക്കെ യുകെ മലയാളിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
  • യുകെയില്‍ മരണമടഞ്ഞ സേവ്യര്‍ ലോനപ്പന്റെ സംസ്‌കാരം ബുധനാഴ്ച
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിയുവാവ് കാന്‍സര്‍ ബാധിച്ചു മരിച്ചു
  • സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരുള്‍പ്പടെ 5പേര്‍ വാഹനാപകടത്തില്‍ മരിച്ചു
  • അയര്‍ലന്‍ഡില്‍ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു
  • മക്കള്‍ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോള്‍ ഉണര്‍ന്നില്ല, യുകെ മലയാളി വിടവാങ്ങി
  • ഇടുക്കി തോപ്രാംകുടി സ്വദേശിയായ യുവാവിന് യുകെയില്‍ അപ്രതീക്ഷിത വിയോഗം
  • വിമാനത്താവളത്തില്‍ മകളെ കൂട്ടാന്‍ പോകുന്നതിനിടെ കാറപകടം; അധ്യാപിക മരിച്ചു
  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions