നാട്ടുവാര്‍ത്തകള്‍

പ്രസംഗത്തിനിടെ ചോദ്യം ചോദിച്ച ആളോട് വീട്ടില്‍ പോയി ചോദിക്കാന്‍ പറഞ്ഞ് മുഖ്യമന്ത്രി

പ്രസംഗത്തിനിടെ ചോദ്യം ചോദിച്ച ആളോട് വീട്ടില്‍ പോയി ചോദിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. കോന്നിയില്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പ്രസംഗിക്കുന്നതിനിടയായിരുന്നു സദസ്സിലിരുന്ന ഒരാള്‍ ഒരു ചോദ്യം എന്ന് മുഖ്യമന്ത്രിയോട് പറഞ്ഞത്. കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ ആയിരുന്നു ചോദ്യമെത്തിയത്. ഈ ചോദ്യം ചോദിച്ചത് ദാസ് പി ജോര്‍ജ് ആയിരുന്നു. സജീവ സിപിഎം പ്രവര്‍ത്തകന്‍ കൂടിയാണ് ദാസ് പി ജോര്‍ജ്.

എന്നാല്‍ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ താന്‍ അങ്ങനെ ചോദിക്കാന്‍ പാടില്ലായിരുന്നുവെന്നും മറുപടിയില്‍ വിഷമം തോന്നിയില്ല എന്നും ദാസ് പി ജോര്‍ജ് പിന്നീട് പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസംഗം കേട്ടപ്പോള്‍ ആവേശഭരിതനായി, വീണ്ടും ഭരണം കിട്ടുമെന്ന് തോന്നി.

കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി ഞെരിക്കുമ്പോള്‍ ആ പ്രതിസന്ധി എങ്ങനെ തരണം ചെയ്യും, എങ്ങനെ വികസനം നടത്തും എന്നാണ് താന്‍ ചോദിക്കാന്‍ ഉദ്ദേശിച്ചത്. മുഖ്യമന്ത്രിയെ നേരിട്ട് കാണാന്‍ പറ്റിയാലും ഈ ചോദ്യമാകും താന്‍ ചോദിക്കുക എന്നും ദാസ് പി ജോര്‍ജ് പറഞ്ഞു.

  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions