യു.കെ.വാര്‍ത്തകള്‍

നാഷണല്‍ ലിവിംഗ് വേജ് മണിക്കൂറിന് 50 പെന്‍സ് ഉയരും; ശരാശരി വരുമാനം പ്രതിവര്‍ഷം 26,437 പൗണ്ടിലേക്ക്

ഏപ്രില്‍ ഒന്നിന് സകല ബില്ലുകളും കൂടുന്നതിനിടെ നേരിയ ആശ്വാസമായി മിനിമം വേജ് വര്‍ദ്ധന. ഏപ്രില്‍ 1 മുതല്‍ നാഷണല്‍ ലിവിംഗ് വേജ് മണിക്കൂറിന് 50 പെന്‍സാണ് വര്‍ദ്ധിക്കുന്നത്. ഇതോടെ 21 വയസിന് മുകളിലുള്ളവരുടെ ശമ്പളം 12.71 പൗണ്ട് ആകും. ഇതുവഴി ജോലിക്കാരുടെ ശരാശരി വരുമാനം പ്രതിവര്‍ഷം 25,397 പൗണ്ടില്‍ നിന്നും 26,437 പൗണ്ടിലേക്ക് ഉയരും.

ആഴ്ചയില്‍ 40 മണിക്കൂര്‍ ജോലി ചെയ്യുമെന്ന അനുപാതത്തില്‍ 1040 പൗണ്ടാണ് വര്‍ദ്ധന കിട്ടുക. 18 മുതല്‍ 20 വയസ്സ് വരെയുള്ളവരുടെ വര്‍ദ്ധന 8.5 ശതമാനമാണ്. മണിക്കൂറിന് 10 പൗണ്ടെന്നത് 10.85 പൗണ്ടിലേക്കാണ് വര്‍ദ്ധന.

16 മുതല്‍ 17 വയസ്സ് വരെയുള്ളവരുടെയും, അപ്രന്റീസുകളുടെയും നാഷണല്‍ മിനിമം വേജ് 6 ശതമാനമാണ് ഉയരുക. മണിക്കൂറിന് 7.55 ശതമാനത്തില്‍ നിന്നും 8 പൗണ്ടിലേക്കാണ് വര്‍ദ്ധനവ്.

2.7 മില്ല്യണ്‍ ജോലിക്കാരെ ബാധിക്കുന്ന നീക്കം ട്രഷറി നവംബറില്‍ തന്നെ പുറത്തുവിട്ടിരുന്നു. എന്നാല്‍ മിനിമം വേജും, ഉയര്‍ന്ന നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷനുമായി ഉയര്‍ന്ന നികുതി ബില്ലും ചേര്‍ത്ത് ബിസിനസ്സുകള്‍ക്ക് വലിയ ഭാരമാണ് സമ്മാനിച്ചതെന്ന് വിമര്‍ശനം ഉയരുന്നുണ്ട്.

  • വിദേശയാത്രകളില്‍ പ്രാദേശിക മദ്യം ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് യുകെ സര്‍ക്കാര്‍
  • യുകെയില്‍ ഇടിമിന്നലോടുകൂടിയ മഴ വരുന്നു; ഓഗസ്റ്റില്‍ ഉഷ്ണതരംഗ സാധ്യത
  • അപകടകാരികളായ ലൈംഗിക കുറ്റവാളികളെ നിയന്ത്രിക്കാന്‍ യുകെ ജയിലുകളില്‍ ഷണ്ഡീകരണം
  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  • വിമാനയാത്രയില്‍ സ്ത്രീയുടെ അരികിലിരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരന്‍ ജീവനക്കാരിയുടെ കരണത്തടിച്ചു
  • ആന്‍ഡി ബേണ്‍ഹാം തിങ്കളാഴ്ച മന്ത്രിസഭ പ്രഖ്യാപിക്കും; 'പുതിയ രാഷ്ട്രീയം' കൊണ്ടുവരുമെന്ന് വാഗ്ദാനം
  • ആദ്യ വീട് വാങ്ങലുകാര്‍ക്ക് 100% മോര്‍ട്ട്‌ഗേജുകള്‍ വിപണിയില്‍; ഇളവുമായി ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും
  • ഇറങ്ങുന്നതിന് മുമ്പ് 26 പേരെ പ്രഭുസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് സ്റ്റാര്‍മര്‍; സാദിഖ് ഖാനും പട്ടികയില്‍
  • സോഫ്റ്റ് ഡ്രിങ്കുകള്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് നിരോധിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍; ലംഘിച്ചാല്‍ കനത്ത പിഴ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions