സിനിമ

'കര്‍മ ആരേയും വെറുതേ വിടില്ല', രഞ്ജിത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയ നടിക്ക് നന്ദി; പ്രതികരണവുമായി ബംഗാളി നടി

യുവനടിയുടെ പീഡനപരാതിയില്‍ ലൈംഗികാതിക്രമ കേസില്‍ രഞ്ജിത്ത് അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി സംവിധായകനെതിരെ നേരത്തെ നിയമനടപടി സ്വീകരിച്ച ബംഗാളി നടി. രഞ്ജിത്ത് അറിയപ്പെടുന്ന സംവിധായകനായിരിക്കാം. പക്ഷേ, നല്ല മനുഷ്യനല്ല. കര്‍മ ആരേയും വെറുതേ വിടില്ല. പരാതിയുമായി രംഗത്തെത്തിയ നടിക്ക് നന്ദിയെന്നും അവര്‍ പറഞ്ഞു.

'കര്‍മ ആരേയും വെറുതേ വിടില്ല. രഞ്ജിത്ത് അറിയപ്പെടുന്ന സംവിധായകനായിരിക്കാം. പക്ഷേ, അദ്ദേഹം നല്ല മനുഷ്യനല്ല. പ്രതികരിക്കാന്‍ എനിക്ക് 15 വര്‍ഷം വേണ്ടിവന്നു. അന്ന് സാമൂഹികമാധ്യമമൊന്നും സജീവമായിരുന്നില്ല. വൈകിയെന്ന് പറഞ്ഞാണ് എന്റെ പരാതി തള്ളിയത്. സാങ്കേതിക കാരണങ്ങളായിരുന്നു പറഞ്ഞത്. പരാതിയുമായി രംഗത്തെത്തിയ നടിക്ക് നന്ദി. ഇത്തരം വേട്ടക്കാരെ അഴിക്കുള്ളിലിടണം. സ്ത്രീകള്‍ ആദരം അര്‍ഹിക്കുന്നുണ്ട്’ എന്ന് ബംഗാളി നടി പ്രതികരിച്ചു.

ലൈംഗികാതിക്രമം നടത്തിയെന്ന ബംഗാളി നടിയുടെ പരാതിയില്‍ രഞ്ജിത്തിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. 2009-ല്‍ നടന്നുവെന്ന് പറഞ്ഞ സംഭവത്തില്‍ 15 വര്‍ഷത്തിന് ശേഷമാണ് കേസെടുത്തത് എന്ന കാരണം പറഞ്ഞാണ് കേസ് റദ്ദാക്കിയത്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ 2024 ഓഗസ്റ്റിലാണ് രഞ്ജിത്തിനെതിരെ നടി പരാതി നല്‍കിയത്.

കൊച്ചിയിലെ ഫ്ളാറ്റിലേക്ക് സിനിമാ ചര്‍ച്ചയ്ക്കായി വിളിച്ചുവരുത്തിയ ശേഷം അനുവാദമില്ലാതെ നടിയെ സ്‌പര്‍ശിച്ചു എന്നായിരുന്നു രഞ്ജിത്തിനെതിരായ കേസ്. പാലേരി മാണിക്യം എന്ന ചിത്രത്തിന്റെ ഓഡിഷനായാണ് നടിയെ വിളിച്ചുവരുത്തിയത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

  • പിഴവുകള്‍ തിരുത്തും; 'അമ്മ' അംഗങ്ങള്‍ക്ക് തുറന്ന കത്തുമായി ശ്വേതാ മേനോന്‍
  • വിജയ് കൊച്ചിയിലെത്തും; മോഹന്‍ലാലിനൊപ്പം ഓപ്പറേഷന്‍ തൂഫാന്‍ പരിപാടിയില്‍
  • അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ജനനായകന്‍ റിലീസ്
  • ഇപ്പോള്‍ ഒരു ഹാപ്പി റിലേഷന്‍ഷിപ്പില്‍; വിവാഹം ഉടനില്ലെന്ന് സാനിയ
  • വിഖ്യാത ഗായിക എസ് ജാനകി വിടവാങ്ങി
  • എല്ലാം ഉപേക്ഷിച്ച് ജനങ്ങള്‍ക്കായി വന്നവനാണ്! കുറ്റപ്പെടുത്തിയാല്‍ ഇറങ്ങി ഓടുമെന്ന് കരുതിയോ? വിജയ് കരൂരില്‍
  • പിഷാരടിയോട് വലിയ വിശ്വാസവഞ്ചനയാണ് ശ്വേത കാണിച്ചിരിക്കുന്നതെന്ന് ബീന ആന്റണി
  • അന്‍സിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം കോടതിയില്‍
  • 'ആത്മാഭിമാനത്തിന്റെ പ്രഖ്യാപനം'; 'അമ്മ'യില്‍ നിന്ന് രാജിവച്ച് രേവതിയും പത്മപ്രിയയും
  • 'അമ്മ' അനുഭവിക്കുന്നത് മണ്ടത്തരങ്ങളുടെ ഫലമാണെന്ന് ജോയ് മാത്യു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions