യു.കെ.വാര്‍ത്തകള്‍

യുദ്ധത്തില്‍ പങ്കാളിയാകാനില്ല, ഹോര്‍മുസ് തുറക്കാന്‍ 35 രാജ്യങ്ങളുടെ യോഗം വിളിക്കുമെന്ന് യു കെ



ലണ്ടന്‍ : ഇറാനെതിരെ യു.എസും ഇസ്രയേലും നടത്തുന്ന യുദ്ധത്തില്‍ പങ്കാളിയാകാനില്ലെന്ന് ആവ‍ര്‍ത്തിച്ച് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. ഹോര്‍മുസ് അടച്ചിട്ടതിനെ തുടര്‍ന്നുള്ള പ്രതിസന്ധി പരിഹരിക്കാന്‍ 35 രാജ്യങ്ങളുടെ യോഗം വിളിച്ചു ചേര്‍ക്കുമെന്നും സ്റ്റാര്‍മര്‍ പറഞ്ഞു.

പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന് പിന്നാലെ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഇന്ധന നീക്കത്തില്‍ വന്‍ പ്രതിസന്ധിയാണ് നേരിടുന്നത്. ഇതു പരിഹരിക്കാനുള്ള ഇടപെടല്‍ നടത്തും. ഹോര്‍മുസ് തുറക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി 35 രാജ്യങ്ങളുടെ യോഗം ഈയാഴ്ച അവസാനത്തോടെ വിളിച്ചു ചേര്‍ക്കുമെന്നും സ്റ്റാര്‍മര്‍ കൂട്ടിച്ചേര്‍ത്തു. യു.കെയുടെ വിദേശകാര്യ സെക്രട്ടറി ചര്‍ച്ചകള്‍ക്ക് അദ്ധ്യക്ഷത വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡൗണിംഗ് സ്ട്രീറ്റില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സ്റ്റാര്‍മര്‍ ഇക്കാര്യങ്ങള്‍ വിശദമാക്കിയത്.

ഹോ‌ര്‍മുസിലൂടെയുള്ള കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനും കുടുങ്ങിക്കിടക്കുന്ന കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് നയതന്ത്ര തലത്തിലും രാഷ്ട്രീയമായും ചെയ്യാന്‍ കഴിയുന്ന മുഴുവന്‍ കാര്യങ്ങളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്യുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

നാറ്റോയില്‍ നിന്ന് യു.എസിനെ പിന്‍വലിക്കുന്ന കാര്യം പരിഗണനയിലാണെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരാമര്‍ശത്തെ കുറിച്ചുള്ള ചോദ്യത്തിന് എനിക്കും മറ്റുള്ളവര്‍ക്കും മീതെ എന്ത് സമ്മര്‍ദ്ദമുണ്ടായാലും ബ്രിട്ടന്റെ ദേശീയ താത്പര്യം മുന്‍നിറുത്തി മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ എന്നും സ്റ്റാര്‍മര്‍ മറുപടി നല്‍കി.

  • വിദേശയാത്രകളില്‍ പ്രാദേശിക മദ്യം ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് യുകെ സര്‍ക്കാര്‍
  • യുകെയില്‍ ഇടിമിന്നലോടുകൂടിയ മഴ വരുന്നു; ഓഗസ്റ്റില്‍ ഉഷ്ണതരംഗ സാധ്യത
  • അപകടകാരികളായ ലൈംഗിക കുറ്റവാളികളെ നിയന്ത്രിക്കാന്‍ യുകെ ജയിലുകളില്‍ ഷണ്ഡീകരണം
  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  • വിമാനയാത്രയില്‍ സ്ത്രീയുടെ അരികിലിരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരന്‍ ജീവനക്കാരിയുടെ കരണത്തടിച്ചു
  • ആന്‍ഡി ബേണ്‍ഹാം തിങ്കളാഴ്ച മന്ത്രിസഭ പ്രഖ്യാപിക്കും; 'പുതിയ രാഷ്ട്രീയം' കൊണ്ടുവരുമെന്ന് വാഗ്ദാനം
  • ആദ്യ വീട് വാങ്ങലുകാര്‍ക്ക് 100% മോര്‍ട്ട്‌ഗേജുകള്‍ വിപണിയില്‍; ഇളവുമായി ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും
  • ഇറങ്ങുന്നതിന് മുമ്പ് 26 പേരെ പ്രഭുസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് സ്റ്റാര്‍മര്‍; സാദിഖ് ഖാനും പട്ടികയില്‍
  • സോഫ്റ്റ് ഡ്രിങ്കുകള്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് നിരോധിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍; ലംഘിച്ചാല്‍ കനത്ത പിഴ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions