യു.കെ.വാര്‍ത്തകള്‍

ഈസ്റ്റര്‍ വാരാന്ത്യത്തില്‍ ശക്തമായ കാറ്റിന് സാധ്യത; മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്

ഈസ്റ്റര്‍ വാരാന്ത്യത്തില്‍ യുകെയില്‍ നാശനഷ്ടങ്ങള്‍ക്കും ഗതാഗത തടസ്സത്തിനും കാരണമാകുന്ന വിധത്തില്‍ അതിശക്തമായ കാറ്റ് ഉണ്ടാകുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ്. റോഡ്, റെയില്‍, ഫെറി ഗതാഗതങ്ങള്‍ സ്‌കോട്ട്‌ലാന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, വടക്കന്‍ വെയില്‍സ്, ലിവര്‍പൂള്‍ മുതല്‍ ന്യൂകാസില്‍ വരെയുള്ള വടക്കന്‍ ഇംഗ്ലണ്ടിന്റെ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ തടസ്സപ്പെടും എന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഈസ്റ്റര്‍ തലേന്ന് ശനിയാഴ്ച്ച വൈകിട്ട് 6 മണി മുതല്‍ ഞായറാഴ്ച്ച ഉച്ചവരെയാണ് കാറ്റ് ആഞ്ഞടിക്കുക.

മണിക്കൂറില്‍ 90 മൈല്‍ വേഗതയില്‍ വരെ പടിഞ്ഞാറന്‍ സ്‌കോട്ട്‌ലാന്‍ഡില്‍ കാറ്റ് ആഞ്ഞടിക്കുമ്പോള്‍, കൂടുതല്‍ പ്രദേശങ്ങളില്‍ മണിക്കൂറില്‍ 70 മൈല്‍ വേഗതയില്‍ വരെ കാറ്റ് വീശും. വൈദ്യുതി വിതരണം തടസ്സപ്പെടാന്‍ ഇടയുണ്ട്. അതുപോലെ ചിലയിടങ്ങളില്‍ മൊബൈല്‍ ഫോണ്‍ കവറേജിനെയും ഇത് ബാധിച്ചേക്കാം. തുറസ്സായ റോഡുകളിലും പാലങ്ങളിലും, ഉയരം കൂടിയ വാഹനങ്ങള്‍ പതിവിലും സാവധാനം സഞ്ചരിക്കേണ്ടി വരും. ചിലപ്പോള്‍ ഇത്തരം റോഡുകളും പാലങ്ങളും അടച്ചിടാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

കോണ്‍വേ, ഡെന്‍ബിഗ്ഷയര്‍, ഫ്‌ലിന്റ്ഷയര്‍, ഗിനെഡ്, ഐല്‍ ഓഫ് അംഗ്ലെസി എന്നിവിടങ്ങളിലായിരിക്കും വെയില്‍സില്‍ ഏറ്റവും ശക്തമായ കാറ്റ് അനുഭവപ്പെടുക. വടക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ബ്ലാക്ക്‌ബേണ്‍, ബ്ലാക്ക്പൂള്‍, ചെഷയര്‍, ചെസ്റ്റര്‍, കുംബ്രിയ, ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍, ലങ്കാഷയര്‍, മേഴ്‌സിസൈഡ് എന്നിവിടങ്ങളെയും കാറ്റ് ബാധിക്കും. വടക്ക് കിഴക്കന്‍ ഇംഗ്ലണ്ടില്‍, ഡാര്‍ലിംഗ്ടണ്‍, ഡുറം, ഗെയ്റ്റ്‌ഷെഡ്, ന്യൂകാസില്‍ അപ്പോണ്‍ ടൈന്‍, നോര്‍ത്ത് ടൈനിസൈഡ്, നോര്‍ത്തംബര്‍ലാന്‍ഡ്, സൗത്ത് ടൈനിസൈഡ്, സുന്ദര്‍ലന്‍ഡ് എന്നിവിടങ്ങളിലും ശക്തമായ കാറ്റ് അനുഭവപ്പെടും. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെയും സ്‌കോട്ട്‌ലാന്‍ഡിന്റെയും ഏതാണ്ട് എല്ലാ പ്രദേശങ്ങളിലും തന്നെ മുന്നറിയിപ്പുണ്ട്.

  • വിദേശയാത്രകളില്‍ പ്രാദേശിക മദ്യം ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് യുകെ സര്‍ക്കാര്‍
  • യുകെയില്‍ ഇടിമിന്നലോടുകൂടിയ മഴ വരുന്നു; ഓഗസ്റ്റില്‍ ഉഷ്ണതരംഗ സാധ്യത
  • അപകടകാരികളായ ലൈംഗിക കുറ്റവാളികളെ നിയന്ത്രിക്കാന്‍ യുകെ ജയിലുകളില്‍ ഷണ്ഡീകരണം
  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  • വിമാനയാത്രയില്‍ സ്ത്രീയുടെ അരികിലിരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരന്‍ ജീവനക്കാരിയുടെ കരണത്തടിച്ചു
  • ആന്‍ഡി ബേണ്‍ഹാം തിങ്കളാഴ്ച മന്ത്രിസഭ പ്രഖ്യാപിക്കും; 'പുതിയ രാഷ്ട്രീയം' കൊണ്ടുവരുമെന്ന് വാഗ്ദാനം
  • ആദ്യ വീട് വാങ്ങലുകാര്‍ക്ക് 100% മോര്‍ട്ട്‌ഗേജുകള്‍ വിപണിയില്‍; ഇളവുമായി ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും
  • ഇറങ്ങുന്നതിന് മുമ്പ് 26 പേരെ പ്രഭുസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് സ്റ്റാര്‍മര്‍; സാദിഖ് ഖാനും പട്ടികയില്‍
  • സോഫ്റ്റ് ഡ്രിങ്കുകള്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് നിരോധിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍; ലംഘിച്ചാല്‍ കനത്ത പിഴ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions