യു.കെ.വാര്‍ത്തകള്‍

ലണ്ടനില്‍ റിഫോം യുകെ സ്ഥാനാര്‍ഥിയായി ജ്യോതി എല്‍സ ജെയിംസ്

വിദ്യാര്‍ത്ഥി വിസയില്‍ യുകെയിലെത്തി ഇപ്പോള്‍ ലണ്ടനിലെ പ്രാദേശിക കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി മലയാളികള്‍ക്ക് അഭിമാനമായി ജ്യോതി എല്‍സ ജെയിംസ്. ബ്രിട്ടനിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയായ റിഫോം യുകെയുടെ പ്രതിനിധിയായി അവര്‍ മത്സരിക്കുകയാണ്.

നിജെല്‍ ഫരാഗ് നേതൃത്വം നല്‍കുന്ന റിഫോം യുകെയുടെ കോര്‍ കമ്മിറ്റിയാണ് ജ്യോതിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. മേയ് 7ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് മത്സരിക്കാനുള്ള അവകാശം പ്രയോജനപ്പെടുത്തിയാണ് അവര്‍ രംഗത്തെത്തുന്നത്. മുന്‍ രാഷ്ട്രീയ പരിചയമില്ലെങ്കിലും, വിദ്യാര്‍ത്ഥി ജീവിതം നേരിട്ട് അനുഭവിച്ച വ്യക്തിയായതിനാല്‍ അവരുടെ പ്രശ്നങ്ങള്‍ ശക്തമായി അവതരിപ്പിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ജ്യോതി.

അക്കാദമിക് മികവും സാമൂഹിക സേവന പരിചയവുമാണ് ജ്യോതിക്ക് മത്സര രംഗത്ത് തുണയാകുന്നത് . യുകെയിലെ പ്രമുഖ സര്‍വകലാശാലയില്‍ നിന്ന് ഇന്റര്‍നാഷണല്‍ ബിസിനസില്‍ എംഎസ്‌സി നേടിയ അവര്‍ 'സ്റ്റുഡന്റ് ഓഫ് ദ ഇയര്‍' അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. ഹാരോയില്‍ ഒരു നോണ്‍-പ്രോഫിറ്റ് സംഘടനയുമായി 'ലോണ്‍ലിനസ് കോഓര്‍ഡിനേറ്റര്‍' ആയി പ്രവര്‍ത്തിച്ച് ഒറ്റപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിക്കുകയും സാമൂഹിക ഇടപെടലുകളില്‍ സജീവമാകുകയും ചെയ്ത അനുഭവ പരിചയവും ജ്യോതിക്കുണ്ട്.

ചുനക്കര ജെയിംസ് തോമസ്, എല്‍സി ജെയിംസ് ദമ്പതികളുടെ മകള്‍ ആണ് ജ്യോതി എല്‍സ ജെയിംസ്. ഭര്‍ത്താവ് ചിന്റു വര്‍ഗീസ്. ഹേസല്‍ അച്ചാമ്മ വര്‍ഗീസ് മകളാണ്. മറ്റേതൊരു സാധാരണ മലയാളി വിദ്യാര്‍ഥിയെയും പോലെ വിദ്യാഭ്യാസ വായ്പയെടുത്താണ് ജ്യോതിയും ലണ്ടനിലെത്തിയത്. ആഴ്ചയില്‍ അനുവദനീയമായ 20 മണിക്കൂര്‍ ജോലി ചെയ്ത് ജീവിതച്ചെലവുകള്‍ കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. ഈ കഷ്ടപ്പാടുകള്‍ നേരിട്ടറിഞ്ഞതുകൊണ്ട് തന്നെ വിദ്യാര്‍ഥി സമൂഹത്തിന് വേണ്ടി ശബ്ദമുയര്‍ത്താന്‍ തനിക്ക് പ്രാപ്തിയുണ്ടെന്ന് ജ്യോതി പറഞ്ഞു.

  • അപകടകാരികളായ ലൈംഗിക കുറ്റവാളികളെ നിയന്ത്രിക്കാന്‍ യുകെ ജയിലുകളില്‍ ഷണ്ഡീകരണം
  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  • വിമാനയാത്രയില്‍ സ്ത്രീയുടെ അരികിലിരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരന്‍ ജീവനക്കാരിയുടെ കരണത്തടിച്ചു
  • ആന്‍ഡി ബേണ്‍ഹാം തിങ്കളാഴ്ച മന്ത്രിസഭ പ്രഖ്യാപിക്കും; 'പുതിയ രാഷ്ട്രീയം' കൊണ്ടുവരുമെന്ന് വാഗ്ദാനം
  • ആദ്യ വീട് വാങ്ങലുകാര്‍ക്ക് 100% മോര്‍ട്ട്‌ഗേജുകള്‍ വിപണിയില്‍; ഇളവുമായി ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും
  • ഇറങ്ങുന്നതിന് മുമ്പ് 26 പേരെ പ്രഭുസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് സ്റ്റാര്‍മര്‍; സാദിഖ് ഖാനും പട്ടികയില്‍
  • സോഫ്റ്റ് ഡ്രിങ്കുകള്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് നിരോധിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍; ലംഘിച്ചാല്‍ കനത്ത പിഴ
  • 1.5 മില്ല്യണ്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് എന്‍എച്ച്എസ് മോഡല്‍ ശമ്പളവര്‍ധനയ്ക്ക് കളമൊരുങ്ങുന്നു
  • അര്‍ജന്റീനിയന്‍ താരങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions