യു.കെ.വാര്‍ത്തകള്‍

യുകെയില്‍ ഇ-ബൈക്കുകളുടെയും, ഇ-സ്‌കൂട്ടറുകളുടെയും തീപിടിത്തത്തില്‍ റെക്കോര്‍ഡ്

യുകെയില്‍ ഇ-ബൈക്കുകളുടെയും, ഇ-സ്‌കൂട്ടറുകളുടെയും തീപിടുത്തം കഴിഞ്ഞവര്‍ഷം റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയതായി റിപ്പോര്‍ട്ട്. ഇവയില്‍ തീപിടുത്തമുണ്ടാകുന്നത് പലപ്പോഴും ബാറ്ററികള്‍, കണ്‍വേര്‍ഷന്‍ കിറ്റുകള്‍ അല്ലെങ്കില്‍ ചാര്‍ജറുകള്‍ എന്നിവയുടെ തകരാറുമൂലമാണ്.

ഓണ്‍ലൈന്‍ മാര്‍ക്കറ്റുകളില്‍ നിന്ന് വാങ്ങുന്ന ഉല്‍പ്പന്നങ്ങള്‍, നേരിട്ട് വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളെ അപേക്ഷിച്ച് തകരാറിലാകാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ വിപണിയിലെ നിയന്ത്രണം കുറവാണെന്നത് പ്രതിസന്ധിയാണ്. കണക്കുകള്‍ അനുസരിച്ച് 2025-ല്‍ കുറഞ്ഞത് ഇ-ബൈക്കുകളില്‍ 432 തീപിടുത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 38% വര്‍ദ്ധനവാണ്. അതേസമയം ഇ-സ്‌കൂട്ടറുകളില്‍ കുറഞ്ഞത് 147 തീപിടുത്തങ്ങള്‍ ഉണ്ടായി. മുന്‍വര്‍ഷത്തേക്കാള്‍ 20% വര്‍ദ്ധനവ് ഇതിലുണ്ടായി.

2021-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇ-ബൈക്ക് തീപിടുത്തങ്ങള്‍ അഞ്ചിരട്ടിയിലധികം വര്‍ദ്ധിച്ചു. സാധാരണ സൈക്കിളുകളെ ഇ-ബൈക്കുകളാക്കി മാറ്റാന്‍ ഉപയോഗിക്കുന്ന കിറ്റുകളുടെ തകരാറുകളും തീപിടുത്തത്തിന് കാരണമാകുന്നു. ലണ്ടനിലാണ് ഏറ്റവും കൂടുതല്‍ ഇ-ബൈക്ക് തീപിടുത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 171 തീപിടുത്തങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. നോട്ടിംഗ്ഹാംഷെയര്‍, ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍, ആവോണ്‍ എന്നിവിടങ്ങളിലും ഉയര്‍ന്ന തോതില്‍ അപകടങ്ങള്‍ രേഖപ്പെടുത്തി.

തീപിടുത്ത സാധ്യത കണക്കിലെടുത്ത് ലണ്ടനിലെ പൊതുഗതാഗത സംവിധാനങ്ങളില്‍ മിക്കവാറും എല്ലാത്തരം ഇ-സ്‌കൂട്ടറുകള്‍ക്കും മടക്കാവുന്ന ഇ-ബൈക്കുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ വിപണികളിലെ ഉല്‍പ്പന്ന സുരക്ഷാ ചട്ടങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

  • അപകടകാരികളായ ലൈംഗിക കുറ്റവാളികളെ നിയന്ത്രിക്കാന്‍ യുകെ ജയിലുകളില്‍ ഷണ്ഡീകരണം
  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  • വിമാനയാത്രയില്‍ സ്ത്രീയുടെ അരികിലിരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരന്‍ ജീവനക്കാരിയുടെ കരണത്തടിച്ചു
  • ആന്‍ഡി ബേണ്‍ഹാം തിങ്കളാഴ്ച മന്ത്രിസഭ പ്രഖ്യാപിക്കും; 'പുതിയ രാഷ്ട്രീയം' കൊണ്ടുവരുമെന്ന് വാഗ്ദാനം
  • ആദ്യ വീട് വാങ്ങലുകാര്‍ക്ക് 100% മോര്‍ട്ട്‌ഗേജുകള്‍ വിപണിയില്‍; ഇളവുമായി ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും
  • ഇറങ്ങുന്നതിന് മുമ്പ് 26 പേരെ പ്രഭുസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് സ്റ്റാര്‍മര്‍; സാദിഖ് ഖാനും പട്ടികയില്‍
  • സോഫ്റ്റ് ഡ്രിങ്കുകള്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് നിരോധിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍; ലംഘിച്ചാല്‍ കനത്ത പിഴ
  • 1.5 മില്ല്യണ്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് എന്‍എച്ച്എസ് മോഡല്‍ ശമ്പളവര്‍ധനയ്ക്ക് കളമൊരുങ്ങുന്നു
  • അര്‍ജന്റീനിയന്‍ താരങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions