വിദേശം

ഒടുക്കം രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇറാനും അമേരിക്കയും; ഇസ്ലാമാബാദില്‍ തുടര്‍ ചര്‍ച്ചകള്‍

ഇറാനെ പൂര്‍ണ്ണമായി ഇല്ലാതാക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച സമയത്തിന് തൊട്ടുമുമ്പ് താല്‍ക്കാലിക വെടിനിര്‍ത്തലിന് തയാറായി ഇറാനും അമേരിക്കയും. ഇറാന് അന്ത്യശാസനം നല്‍കി രണ്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് പാകിസ്ഥാന്റെ ഇടപെടലില്‍ പിന്‍മാറ്റം. ഇറാനിലെ പാലങ്ങളും, പവര്‍പ്ലാന്റും, മറ്റ് പൊതുജന കേന്ദ്രങ്ങളും ലക്ഷ്യമിടുമെന്ന പ്രഖ്യാപനം നിര്‍ത്തിവെയ്ക്കുന്നതായി ട്രംപ് വ്യക്തമാക്കി.

രണ്ടാഴ്ചത്തേക്കാണ് വെടിനിര്‍ത്തല്‍ മുന്നോട്ട് വെച്ചത്. ഈ സമയത്ത് ഹോര്‍മുസ് കടലിടുക്ക് സാധാരണ നിലയില്‍ തുറക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. യുഎസ്-ഇസ്രയേല്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന്‍ 10 ഇന സമാധാന പദ്ധതി മുന്നോട്ട് വെച്ചതായും പ്രസിഡന്റ് അറിയിച്ചു.

രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ അംഗീകരിക്കുന്നതായി ഇറാന്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ പറഞ്ഞു. വെള്ളിയാഴ്ച മുതല്‍ ഇസ്ലാമാബാദിലാണ് യുഎസുമായി ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. അതേസമയം ഇറാന്‍ മുന്നോട്ട് വെച്ച പത്തിന പദ്ധതി യുഎസ് അംഗീകരിച്ചെന്നാണ് വിവരം. ഇറാനെതിരായ അതിക്രമം ആവര്‍ത്തിക്കില്ല, ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാനില്‍ തുടരും, യുറേനിയം സമ്പുഷ്ടീകരണം തുടരാനുള്ള അംഗീകാരം, എല്ലാത്തരം ഉപരോധങ്ങളും നീക്കല്‍, യുഎന്‍ സുക്ഷാ കൗണ്‍സില്‍, അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ പ്രമേയങ്ങള്‍ നിര്‍ത്തലാക്കല്‍, ഇറാന് നഷ്ടപരിഹാരം നല്‍കല്‍, മേഖലയില്‍ നിന്നും യുഎസ് സൈന്യത്തെ പിന്‍വലിക്കല്‍, ഇസ്ലാമിക് റെസിസ്റ്റന്‍സ് ഓഫ് ലെബനണ്‍ ഉള്‍പ്പെടെ നേരിടുന്ന യുദ്ധങ്ങള്‍ നിര്‍ത്തിവെയ്ക്കല്‍ എന്നിവയാണ് ഇറാന്റെ പദ്ധതിയിലുള്ളത്.

ഹോര്‍മുസ് കടലിടുക്ക് തുറക്കുന്ന സാഹചര്യത്തില്‍ രണ്ടാഴ്ച വെടിനിര്‍ത്തല്‍ നടപ്പാക്കുകയാണെന്ന് ട്രംപ് കുറിച്ചു. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുമ്പോഴും യുഎഇയ്ക്കും, ഇസ്രയേലിനും നേരെയുള്ള മിസൈല്‍ അക്രമണം ഇറാന്‍ തുടരുന്നുണ്ട്. യുദ്ധം ആരംഭിച്ചത് മുതല്‍ പല സമയപരിധികളും പ്രഖ്യാപിച്ച് ട്രംപ് ഇത് പിന്‍വലിക്കുന്ന രീതിയാണ് തുടരുന്നത്.

തങ്ങളുടെ സൈനിക ലക്ഷ്യങ്ങള്‍ പൂര്‍ണ്ണമായി കൈവരിച്ചതോടെയാണ് വെടിനിര്‍ത്തലെന്ന് ട്രംപ് പറയുന്നു. രണ്ടാഴ്ചയിലേക്ക് വെടിനിര്‍ത്തല്‍ നടപ്പിലാക്കാന്‍ ഇസ്രയേലും സമ്മതിച്ചിട്ടുണ്ട്. യുദ്ധം സാമ്പത്തിക തിരിച്ചടി നല്‍കുന്നതിനാല്‍ ഇക്കാര്യം കൂടി പരിഗണിക്കാന്‍ ചൈനീസ് ഇടപെടല്‍ വന്നതോടെയാണ് ടെഹ്‌റാന്‍ സമാധാനത്തിന് തയാറായതെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്. ഏതായാലും വെടിനിര്‍ത്തല്‍ വാര്‍ത്ത പറത്തുവന്നതോടെ എണ്ണ വില ഇടിയുകയും ഓഹരിവിപണിയും സ്വര്‍ണവും വില കയറുകയും ചെയ്തു.

  • നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായ ബ്രിട്ടീഷുകാരുടെ എണ്ണം 48-ആയി; മൃതശരീരങ്ങള്‍ നിറഞ്ഞ് ആശുപത്രി മോര്‍ച്ചറികള്‍
  • നേപ്പാളിലെ മിന്നല്‍പ്രളയം: മരണം 200; ഇന്ത്യക്കാരടക്കം കാണാതായത് 800 പേരെ
  • അഞ്ച് മക്കളെ സാക്ഷിയാക്കി, ക്രിസ്റ്റിയാനോ വിവാഹിതനായി
  • ബര്‍ലിന്‍ ഭീകരാക്രമണം: പരുക്കേറ്റവരില്‍ മലയാളി വിദ്യാര്‍ഥിയും
  • മെസിപ്പടയ്ക്ക് കാളപ്പൂട്ട്; ലോകകപ്പില്‍ സ്പാനീഷ് തേരോട്ടം
  • ഹോര്‍മുസില്‍ യുഎഇ എണ്ണ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു
  • ബാങ്കോക്കില്‍ പബ്ബില്‍ തീപിടിത്തം; 27 പേര്‍ പൊള്ളലേറ്റു മരിച്ചു, 22 പേര്‍ക്ക് അതീവഗുരുതരം
  • ഹോര്‍മുസില്‍ ചരക്കുകപ്പല്‍ ആക്രമിച്ച് ഇറാന്‍; 140 കേന്ദ്രങ്ങളില്‍ തിരിച്ചടിച്ചു യുഎസ്
  • സംഘര്‍ഷം കടുക്കുന്നു: ഇറാനില്‍ വ്യാപക യുഎസ് വ്യോമാക്രമണം
  • ലോകകപ്പില്‍ നിന്ന് റൊണാള്‍ഡോയുടെ കണ്ണീര്‍ മടക്കം; സ്‌പെയിന്‍ അവസാന എട്ടില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions