യു.കെ.വാര്‍ത്തകള്‍

പലസ്തീന്‍ ആക്ഷന്‍ നിരോധനത്തിനെതിരെ ലണ്ടനില്‍ വന്‍ പ്രതിഷേധം; 500-ലധികം പേര്‍ അറസ്റ്റില്‍

പലസ്തീന്‍ അനുകൂല പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പലസ്തീന്‍ ആക്ഷന്‍ എന്ന സംഘടനയ്ക്കെതിരായ നിരോധനത്തെതിരെ ലണ്ടനിലെ ട്രഫാല്‍ഗര്‍ സ്‌ക്വയറില്‍ നടന്ന വന്‍ പ്രതിഷേധത്തില്‍ 500-ലധികം ആളുകളെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈക്കോടതി നിരോധനം നിയമവിരുദ്ധമാണെന്ന് വിധിച്ചതിന് പിന്നാലെയായിരുന്നു ഈ സമരം.

ശനിയാഴ്ച നടന്ന പ്രതിഷേധത്തില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. പ്ലക്കാര്‍ഡുകളുമായി നിരവധി പേര്‍ പ്രതിഷേധവുമായി എത്തി. മെട്രോപൊലീസ് നല്‍കുന്ന വിവരങ്ങള്‍ പ്രകാരം രാത്രി 12 വരെ 523 പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരുടെ പ്രായം 18 മുതല്‍ 87 വരെയെന്നും പൊലീസ് വ്യക്തമാക്കി.

പ്രതിഷേധത്തില്‍ പങ്കെടുത്തവരില്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ മുഖം പതിപ്പിച്ച മാസ്‌ക് ധരിച്ചുമായിരുന്നു എത്തിയത്. മുന്‍ പ്രതിഷേധങ്ങളില്‍ അറസ്റ്റ് ചെയ്യപ്പെട്ടതിലൂടെ ശ്രദ്ധ നേടിയ കാഴ്ച വൈകല്യമുള്ള പ്രവര്‍ത്തകനായ മൈക്ക് ഹിഗിന്‍സും സമരത്തില്‍ പങ്കെടുത്തു. കുട്ടികള്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരായ സന്ദേശങ്ങളുള്ള വലിയ ബാനറുകളും പ്രദര്‍ശിപ്പിച്ചു.

പ്രക്ഷോഭകരെ ചിലരെ പൊലീസ് ഉദ്യോഗസ്ഥര്‍ എടുത്തുകൊണ്ടുപോകുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. വയോധികരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  • വിമാനയാത്രയില്‍ സ്ത്രീയുടെ അരികിലിരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരന്‍ ജീവനക്കാരിയുടെ കരണത്തടിച്ചു
  • ആന്‍ഡി ബേണ്‍ഹാം തിങ്കളാഴ്ച മന്ത്രിസഭ പ്രഖ്യാപിക്കും; 'പുതിയ രാഷ്ട്രീയം' കൊണ്ടുവരുമെന്ന് വാഗ്ദാനം
  • ആദ്യ വീട് വാങ്ങലുകാര്‍ക്ക് 100% മോര്‍ട്ട്‌ഗേജുകള്‍ വിപണിയില്‍; ഇളവുമായി ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും
  • ഇറങ്ങുന്നതിന് മുമ്പ് 26 പേരെ പ്രഭുസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് സ്റ്റാര്‍മര്‍; സാദിഖ് ഖാനും പട്ടികയില്‍
  • സോഫ്റ്റ് ഡ്രിങ്കുകള്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് നിരോധിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍; ലംഘിച്ചാല്‍ കനത്ത പിഴ
  • 1.5 മില്ല്യണ്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് എന്‍എച്ച്എസ് മോഡല്‍ ശമ്പളവര്‍ധനയ്ക്ക് കളമൊരുങ്ങുന്നു
  • അര്‍ജന്റീനിയന്‍ താരങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍
  • ലണ്ടനില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ട സംഭവം; പ്രതി അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions