യു.കെ.വാര്‍ത്തകള്‍

21000 തൊഴിലുകള്‍ വെട്ടിക്കുറയ്ക്കാന്‍ എന്‍എച്ച്എസ് ട്രസ്റ്റുകള്‍; നഴ്‌സുമാര്‍ക്കും ആശങ്ക!

എന്‍എച്ച്എസില്‍ നിലവില്‍ നികത്തപ്പെടാതെകിടക്കുന്നതു പതിനായിരക്കണക്കിന് ഒഴിവുകളാണ്. അതില്‍ കൂടുതല്‍ നഴ്‌സിംഗ് ഒഴിവുകളാണ്. ഉള്ളവരെക്കൊണ്ട് അമിത ജോലി ചെയ്യിച്ചാണ് മുന്നോട്ടു പോകുന്നത്.

എന്നാല്‍ ഇതിനിടയിലും ബജറ്റ് ലാഭിക്കാന്‍ ട്രസ്റ്റുകള്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുകയാണ് ഗവണ്‍മെന്റ്. ഇതിന്റെ ഫലമായി 21,000 ജോലിക്കാരെയെങ്കിലും ട്രസ്റ്റുകള്‍ പിരിച്ചുവിടുമെന്നാണ് മുന്നറിയിപ്പ്. 2028 ആകുന്നതോടെ ആശുപത്രികളിലും, മറ്റ് ആരോഗ്യ സംവിധാനങ്ങളിലുമായി 21,000 പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് യുണീഷന്‍ പറഞ്ഞു.

ഈ വര്‍ഷം മുതല്‍ ട്രസ്റ്റുകള്‍ ബജറ്റില്‍ ലാഭം കണ്ടെത്തണമെന്നാണ് ഗവണ്‍മെന്റ് നിര്‍ദ്ദേശം. ഇതിനായി ആശുപത്രികള്‍, കമ്മ്യൂണിറ്റി, മെന്റല്‍ ഹെല്‍ത്ത് സര്‍വ്വീസുകളില്‍ നിന്നായി ജോലിക്കാരെ കുറയ്ക്കാന്‍ നിര്‍ബന്ധിതമാകുകയാണ് ട്രസ്റ്റുകളെന്ന് യൂണിയന്‍ ചൂണ്ടിക്കാണിക്കുന്നു. എന്‍എച്ച്എസ് ഇംഗ്ലണ്ടിലും, ഇന്റഗ്രേറ്റഡ് കെയര്‍ ബോര്‍ഡുകളിലുമായി നഷ്ടമാകുന്ന തൊഴിലുകള്‍ സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച നടപടികളെ കുറിച്ചുള്ള വിവരാവകാശ അപേക്ഷയില്‍ ലഭിച്ച മറുപടികളാണ് ഈ തോത് വ്യക്തമാക്കുന്നത്.

നഴ്‌സുമാര്‍ക്കും, മറ്റ് ക്ലിനിക്കല്‍ സ്റ്റാഫിനും ഉള്‍പ്പെടെ ജോലി നഷ്ടമാകുമെന്ന് തങ്ങളുടെ ഗവേഷണം വ്യക്തമാക്കുന്നതായി യൂണിയന്‍ പറഞ്ഞു. വേക്കന്‍സികള്‍ ഫ്രീസ് ചെയ്തും, റീസ്ട്രക്ചര്‍ ചെയ്തും, ഏജന്‍സി ജീവനക്കാരെ ഉപയോഗിക്കുന്നത് കുറച്ചുമാണ് ട്രസ്റ്റുകള്‍ ലക്ഷ്യം കണ്ടെത്തുക.

ജീവനക്കാര്‍ സമ്മര്‍ദത്തില്‍ പൊറുതിമുട്ടി നില്‍ക്കുമ്പോള്‍ ആയിരക്കണക്കിന് എന്‍എച്ച്എസ് ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കം തെറ്റായ ഉത്തരമാണെന്ന് യുണീഷന്‍ ഹെല്‍ത്ത് ഹെഡ് ഹെല്‍ഗാ പൈല്‍ പറഞ്ഞു.

  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  • യുകെയിലെത്തിച്ച മലയാളി യുവാവിന് വാഗ്ദാനം ചെയ്ത ജോലി നിഷേധിച്ചതിന് 30000 പൗണ്ട് നഷ്ടപരിഹാരം
  • ലോകത്തിലെ ആദ്യ റൂഫ്ടോപ്പ് ഐസിയു ലണ്ടനില്‍ പ്രവര്‍ത്തനം തുടങ്ങി
  • എംപ്ലോയീസ് നാഷണല്‍ ഇന്‍ഷുറന്‍സ് വെട്ടിക്കുറയ്ക്കാമെന്നു വെസ് സ്ട്രീറ്റിംഗ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions