ചരമം

മലയാളി യുവാവ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ താമസ്ഥലത്ത് മരിച്ച നിലയില്‍

നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ലിസ്ബണിലെ ഫ്‌ളാറ്റില്‍ നിലമ്പൂര്‍ സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം പോത്തുകല്ല് മുതുകുളം ചുണ്ടമണ്ണില്‍ പ്രതീഷ് അലക്‌സാണ്ടര്‍ (44) ആണ് മരിച്ചത്.

ലിസ്ബണ്‍ ലാഗന്‍വാലി ആശുപത്രിയില്‍ നഴ്‌സായ ഭാര്യ ജോസ്‌ന ജോസ് ജോലി കഴിഞ്ഞ് എത്തുമ്പോള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ജോസ്‌ന ഉടന്‍ സമീപവാസികളെ വിവരം അറിയിക്കുകയും പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു. ആശുപത്രിക്ക് സമീപത്തു തന്നെയുള്ള ഫ്‌ളാറ്റിലാണ് ഇവര്‍ താമസിച്ചിരുന്നത്.

ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ബെല്‍ഫാസ്റ്റ് റോയല്‍ ആശുപത്രിയിലേക്ക് മാറ്റി. നടപടികള്‍ പൂര്‍ത്തിയായാല്‍ മൃതദേഹം നാട്ടിലെത്തിക്കാനാണ് തീരുമാനം. പ്രതീഷ് ബെല്‍ഫാസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകാംഗമാണ്. മകള്‍ ജൊവാന.

  • ന്യൂഹാമില്‍ മകനെ കാണാനെത്തിയ പിതാവ് വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു
  • യുഎസില്‍ 2 മലയാളിയുവതികള്‍ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളിയുവതി പോലീസ് കസ്റ്റഡിയില്‍
  • ശസ്ത്രക്രിയയ്ക്ക് വിധേയയായ വയനാട് സ്വദേശി ലിവര്‍പൂളില്‍ മരണമടഞ്ഞു
  • മാഞ്ചസ്റ്ററില്‍ യുവ മലയാളി നഴ്സ് മരിച്ച നിലയില്‍
  • ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി ഏഞ്ചല്‍ മടങ്ങി; അവസാന യാത്രമൊഴിയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഇപ്‌സ്‌വിച്ചിലെ ബാബു മത്തായി അന്തരിച്ചു; സംസ്‌കാരം യുകെയില്‍ തന്നെ
  • ലെസ്ലിയ്ക്ക് യാത്രാമൊഴിയേകാന്‍ യുകെ മലയാളി സമൂഹം; പൊതുദര്‍ശനം 15ന്
  • യു കെയില്‍ മലയാളി യുവാവ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
  • യുകെയില്‍ മലയാളി നഴ്‌സ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
  • നാട്ടില്‍ നിന്നെത്തിയ പിതാവ് ലണ്ടനില്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions