യു.കെ.വാര്‍ത്തകള്‍

ഇറാന്‍ യുദ്ധവും വിലക്കയറ്റവും: വാടകക്കാരെ കിട്ടാനായി വില കുറച്ച് ലാന്‍ഡ്‌ലോര്‍ഡ്‌സ്

ബ്രിട്ടനിലെ വാടക നിരക്ക് റെക്കോര്‍ഡ് തോതില്‍ ഉയര്‍ന്നതോടെ പുതുതായി എത്തുന്ന കുടിയേറ്റക്കാര്‍ക്കു താമസസ്ഥലം എന്നത് പലര്‍ക്കും അപ്രാപ്യമായി. വരുമാനത്തിലെ നല്ലൊരു ഭാഗവും വാടക കൊടുക്കാന്‍ മാത്രമായി ചെലവാക്കേണ്ടിയും വന്നു.

എന്നാല്‍ ഈ ബുദ്ധിമുട്ടുകളുടെ നാളുകള്‍ക്ക് താല്‍ക്കാലിക വിരാമം വന്നിരിക്കുന്നുവെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഒരു ദശകത്തോളം വാടക കുതിച്ചുയര്‍ന്ന ശേഷം ബ്രിട്ടനിലെ ശരാശരി പ്രൈവറ്റ് റെന്റുകള്‍ വര്‍ദ്ധിക്കുന്നത് നിന്നിരിക്കുകയാണ്. വാടകക്കാരെ കിട്ടാനായി ലാന്‍ഡ്‌ലോര്‍ഡ്‌സ് ഇപ്പോള്‍ വില കുറയ്ക്കാനും തയ്യാറാകുന്നുവെന്ന് ഡാറ്റ് വ്യക്തമാക്കുന്നു.

പ്രോപ്പര്‍ട്ടി വെബ്‌സൈറ്റ് റൈറ്റ്മൂവ് നല്‍കുന്ന വിവരം അനുസരിച്ച് 2026-ലെ ആദ്യ മൂന്ന് മാസങ്ങളില്‍ ലണ്ടനിലെ പ്രൈവറ്റ് റെന്റ് 1370 പൗണ്ടിലാണ് നിലനിന്നത്. 2017ന് ശേഷം ആദ്യമായാണ് ഒരു വര്‍ഷത്തിലെ ആദ്യ മൂന്ന് മാസങ്ങളില്‍ വാടക ഉയരാത്തത്. വാടകക്കാര്‍ക്ക് തങ്ങള്‍ക്ക് താങ്ങാവുന്നതിന്റെ പരമാവധിയിലേക്ക് നിരക്കുകള്‍ എത്തിക്കഴിഞ്ഞെന്ന് റൈറ്റ്മൂവ് ചൂണ്ടിക്കാണിച്ചു.

നിലവിലെ വിപണിയിലെ സ്ഥിതിക്ക് അനുസരിച്ച് നിരക്കുകള്‍ ക്രമപ്പെടുത്താന്‍ ലാന്‍ഡ്‌ലോര്‍ഡ്‌സ് നിര്‍ബന്ധിതമാകുകയാണ്. ജീവിതച്ചെലവുകള്‍ കുതിച്ചുയരുന്നത് വലിയ തോതില്‍ സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്നുണ്ട്. ഏകദേശം 26% റെന്റല്‍ ലിസ്റ്റിംഗാണ് പരസ്യപ്പെടുത്തിയ ശേഷം നിരക്കുകള്‍ കുറച്ചതെന്ന് റൈറ്റ്മൂവ് വ്യക്തമാക്കി.

  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  • വിമാനയാത്രയില്‍ സ്ത്രീയുടെ അരികിലിരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരന്‍ ജീവനക്കാരിയുടെ കരണത്തടിച്ചു
  • ആന്‍ഡി ബേണ്‍ഹാം തിങ്കളാഴ്ച മന്ത്രിസഭ പ്രഖ്യാപിക്കും; 'പുതിയ രാഷ്ട്രീയം' കൊണ്ടുവരുമെന്ന് വാഗ്ദാനം
  • ആദ്യ വീട് വാങ്ങലുകാര്‍ക്ക് 100% മോര്‍ട്ട്‌ഗേജുകള്‍ വിപണിയില്‍; ഇളവുമായി ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും
  • ഇറങ്ങുന്നതിന് മുമ്പ് 26 പേരെ പ്രഭുസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് സ്റ്റാര്‍മര്‍; സാദിഖ് ഖാനും പട്ടികയില്‍
  • സോഫ്റ്റ് ഡ്രിങ്കുകള്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് നിരോധിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍; ലംഘിച്ചാല്‍ കനത്ത പിഴ
  • 1.5 മില്ല്യണ്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് എന്‍എച്ച്എസ് മോഡല്‍ ശമ്പളവര്‍ധനയ്ക്ക് കളമൊരുങ്ങുന്നു
  • അര്‍ജന്റീനിയന്‍ താരങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍
  • ലണ്ടനില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ട സംഭവം; പ്രതി അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions