ചരമം

പ്രതീഷിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബെല്‍ഫാസ്റ്റ്: നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ വീട്ടില്‍ നിലമ്പൂര്‍ സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മരണ കാരണം ഹൃദയാഘാതമെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.

മലപ്പുറം പോത്തുകല്ല് മുതുകുളം ചുണ്ടമണ്ണില്‍ പ്രതീഷ് അലക്സാണ്ടറിനെയാണു ലിസ്ബണിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം നാട്ടിലേയ്ക്കു കൊണ്ടു പോകുന്നതിനായുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

മൃതദേഹം വെള്ളിയാഴ്ച വൈകിട്ടു നാലു മുതല്‍ രാത്രി 9 വരെ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് (Church of Epiphany Parish Hall, 110–112 Sicily Park, BT10 0AG)പാരിഷ്ഹാളില്‍ പൊതു ദര്‍ശനത്തിനു വയ്ക്കും.

ചടങ്ങുകള്‍ക്ക് പൂക്കളോ റീത്തുകളോ കൊണ്ടുവരരുതെന്ന് കുടുംബാംഗങ്ങള്‍ അഭ്യര്‍ഥിച്ചു. മൃതദേഹം എത്രയും വേഗം നാട്ടിലേക്ക് കൊണ്ടുപോകേണ്ടതിനാല്‍ വളരെ കുറഞ്ഞ സമയത്തിനുള്ളിലാണ് ഈ ക്രമീകരണങ്ങള്‍ ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തോട് എല്ലാവരും സഹകരിക്കണമെന്നും ബന്ധുക്കള്‍ പറഞ്ഞു.

ലിസ്ബണ്‍ ലാഗന്‍വാലി ആശുപത്രിയില്‍ നഴ്‌സായ ഭാര്യ ജോസ്‌ന ജോസ് ജോലി കഴിഞ്ഞ് എത്തുമ്പോള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ജോസ്‌ന ഉടന്‍ സമീപവാസികളെ വിവരം അറിയിക്കുകയും പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു. മകള്‍ ജൊവാന.

  • കുഞ്ഞു ജസീക്കയ്ക്ക് കണ്ണീരോടെ വിട നല്‍കി യുകെ മലയാളി സമൂഹം
  • ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
  • അയര്‍ലന്‍ഡില്‍ നടന്നു പോകുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു
  • മാസങ്ങള്‍ക്ക് മുമ്പ് യുകെയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ മലയാളി യുവാവ് മരണമടഞ്ഞു
  • യുകെയില്‍ നാലാമത്തെ കുഞ്ഞിനെ പ്രസവിച്ചു വീട്ടിലെത്തിയ പാലക്കാട് സ്വദേശിയായ യുവതിയ്ക്ക് ദാരുണ മരണം
  • ലിന്‍ഡക്ക്‌ വിട നല്‍കാന്‍ മലയാളി സമൂഹം; സംസ്‌കാരം നാട്ടില്‍
  • കാന്‍സറിനോട് പോരാടി യുകെയില്‍ മലയാളി യുവതി വിടവാങ്ങി
  • പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. എലിസബത്ത് മേനോന്‍ അന്തരിച്ചു
  • ജര്‍മനിയില്‍ മലയാളി യുവാവ് മരിച്ച നിലയില്‍
  • ലിറ്റല്‍ഹാംപ്ടണിലെ കോട്ടയം സ്വദേശി കാന്‍സറിനോട് പൊരുതി വിടവാങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions