യു.കെ.വാര്‍ത്തകള്‍

ഭവന വായ്പ പലിശ നിരക്ക് കുറയ്ക്കുന്നു; വീട് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസമായി പുതിയ കണക്കുകള്‍

ഇറാന്‍ -യുഎസ് സംഘര്‍ഷത്തെ തുടര്‍ന്ന് ഉയര്‍ന്ന ഭവന വായ്പാ പലിശ നിരക്ക് കുറയുന്നതായി റിപ്പോര്‍ട്ട്. പ്രധാന മോര്‍ട്ട്‌ഗേജ് ലെന്‍ഡര്‍മാര്‍ പുതിയ ഡീലുകളില്‍ ഗണ്യമായ നിരക്കിളവ് പ്രഖ്യാപിച്ചതോടെ ആദ്യമായി വീട് സ്വന്തമാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ആശ്വാസമാവുകയാണ്. യുദ്ധത്തില്‍ ദീര്‍ഘകാല സമാധാന സാധ്യത ഉയര്‍ന്നതോടെ വിപണിയിലും പ്രതിഫലനമുണ്ട്. എന്നാല്‍ സ്ഥിതി അനിശ്ചിതത്വത്തിലായതിനാല്‍ പ്രവണതയും പെട്ടെന്ന് മാറാം.

പലിശ കഴിഞ്ഞ ആറാഴ്ചയായി ഉയര്‍ന്നത് വായ്പ തേടുന്നവര്‍ക്കും ആദ്യ വീട് വാങ്ങുന്നവര്‍ക്കും സമ്മര്‍ദ്ദമുണ്ടാക്കിയിരിക്കുന്നു. യുദ്ധം അവസാനിക്കാത്തതിനാല്‍ സ്ഥിരതയില്ലാത്ത നിരക്കാണ് വരുന്നത്. ഹാലിഫാക്‌സ്, എച്ച്എസ്ബിസി, സാന്റാന്‍ഡര്‍ തുടങ്ങിയ ബാങ്കുകള്‍ സ്ഥിര പലിശ നിരക്ക് കുറച്ചിട്ടുണ്ട്. രണ്ടുവര്‍ഷത്തെ ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് നിരക്ക് 5.90 ശതനമാനത്തില്‍ നിന്ന് 5.87 ശതമാനമായി കുറഞ്ഞതും കൂടുതല്‍ ഇടിവ് സാധ്യതയുണ്ടെന്ന് വിലയിരുത്തുന്നു.

യുദ്ധ സാഹചര്യത്തില്‍ അയവ് വരികയും, വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഒപ്പം ലോകത്തിലെ എണ്ണ വിതരണത്തില്‍ സുപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് തുറന്നിടുകയും ചെയ്തിരിക്കുന്നു. ഇന്ധനവിപണിയിലെ ആഘാതം കുറയ്ക്കുന്ന നടപടികളുടെ പ്രതിഫലനം ബ്രിട്ടനിലെ മോര്‍ട്ട്‌ഗേജ് വിപണിയിലും എത്തുന്നുവെന്നത് സമാശ്വാസമാണ്.

വീട് സ്വന്തമാക്കാനുള്ള ചെലവ് ഇപ്പോഴും ഉയര്‍ന്നതിനാല്‍ സാധാരണക്കാര്‍ക്ക് പ്രതിസന്ധി തുടരുകയാണ്. ഇന്ധന പ്രതിസന്ധിയും ഉര്‍ന്ന ജീവിത ചെലവും ജനജീവിതത്തെ സാരമായി ബാധിച്ചു കഴിഞ്ഞു. വായ്പ എടുക്കാന്‍ ജനം ഭയപ്പെടുന്ന അവസ്ഥയാണ്.

  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  • വിമാനയാത്രയില്‍ സ്ത്രീയുടെ അരികിലിരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരന്‍ ജീവനക്കാരിയുടെ കരണത്തടിച്ചു
  • ആന്‍ഡി ബേണ്‍ഹാം തിങ്കളാഴ്ച മന്ത്രിസഭ പ്രഖ്യാപിക്കും; 'പുതിയ രാഷ്ട്രീയം' കൊണ്ടുവരുമെന്ന് വാഗ്ദാനം
  • ആദ്യ വീട് വാങ്ങലുകാര്‍ക്ക് 100% മോര്‍ട്ട്‌ഗേജുകള്‍ വിപണിയില്‍; ഇളവുമായി ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും
  • ഇറങ്ങുന്നതിന് മുമ്പ് 26 പേരെ പ്രഭുസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് സ്റ്റാര്‍മര്‍; സാദിഖ് ഖാനും പട്ടികയില്‍
  • സോഫ്റ്റ് ഡ്രിങ്കുകള്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് നിരോധിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍; ലംഘിച്ചാല്‍ കനത്ത പിഴ
  • 1.5 മില്ല്യണ്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് എന്‍എച്ച്എസ് മോഡല്‍ ശമ്പളവര്‍ധനയ്ക്ക് കളമൊരുങ്ങുന്നു
  • അര്‍ജന്റീനിയന്‍ താരങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍
  • ലണ്ടനില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ട സംഭവം; പ്രതി അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions