ചരമം

റെക്‌സാമിലെ ടിന്റു മാത്യുവിന്റ സംസ്‌കാരം 23 ന്

ഏക മകനെ തനിച്ചാക്കി കാന്‍സര്‍ രോഗത്തിന് കീഴടങ്ങിയ റെക്സാമിലെ ടിന്റു മാത്യു(35)വിന് വിട നല്കാന്‍ മലയാളി സമൂഹം. സംസ്‌കാര ചടങ്ങുകള്‍ 23 ന് റെക്‌സം സെന്റ് മേരീസ് കതീഡ്രലില്‍ ആണ് ഒരുക്കിയിട്ടുള്ളത്. രാവിലെ 10 മണിക്ക് റെക്‌സം കതീഡ്രലില്‍ എത്തിക്കുന്ന ഭൗതികശരീരം 10 മുതല്‍ 11.30 വരെ സുഹൃത്തുകള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ആദരം അര്‍പ്പിക്കുന്നതിനുള്ള സമയമാണ്. തുടര്‍ന്ന് 11.45 ന് നോര്‍ത്ത് വെയില്‍സ് സീറോ മലബാര്‍ രൂപതാ ഇന്‍ ചാര്‍ജ് ഫാ സിജോ മണിപറമ്പിലും മറ്റ് വൈദികരും ചേര്‍ന്ന് പരിശുദ്ധ കുര്‍ബാനയും ഒപ്പിസും അനുസ്മരണവും നടത്തുന്നു. 2 മണിയോടെ മൃതദേഹം ടിന്റുവിന്റെ ആഗ്രഹപ്രകാരം സംസ്‌കരിക്കുന്നതിനായി റെക്‌സം പ്ലാസ് ആക്റ്റണ്‍ സെമിത്തേരിയിലേക്ക് കൊണ്ടു പോകും.

പ്രത്യേക പ്രാര്‍ത്ഥനയും സംസ്‌കാര ശുശ്രൂഷകളും പങ്കെടുക്കാനെത്തുന്നവര്‍ ടിന്റുവിന്റെ ആഗ്രഹം പ്രകാരം കളര്‍ഫുള്‍ ആയ ഡ്രസ്സുകള്‍ ധരിച്ചു വേണം യാത്രമൊഴി നല്കാനെത്തേണ്ടതെന്ന് അറിയിച്ചിട്ടുണ്ട്. എപ്പോഴും സന്തോഷത്തിലും ചെറു പുഞ്ചിരിയോടെ സംസാരിച്ച്ജീവിച്ച ടിന്റു ഏതു വേദനയും പോസിറ്റീവ് ആയി മാത്രമാണ് കണ്ടിരുന്നത്.

പാലക്കാട് സ്വദേശിനിയും വേങ്ങമലയില്‍ കുടുംബാംഗവുമായ ടിന്റു സിംഗിള്‍ മദറായിരുന്നു. ഏകമകനായ ആരോണ്‍ എന്ന അഞ്ചു വയസുകാരനെ നാട്ടില്‍ പ്രിയപ്പെട്ടവരെ ഏല്‍പ്പിച്ചാണ് യുകെയിലേക്ക് ജോലിക്കെത്തിയത്. റെക്സാം ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സായിരുന്നു ടിന്റു. ആദ്യമെത്തിയ കാന്‍സര്‍ രോഗത്തില്‍ നിന്നും മുക്തയായ ടിന്റു പുതിയ ജീവിതത്തിലേക്ക് പ്രതീക്ഷയോടെ കാല്‍വെച്ച് നടക്കവേയാണ് വീണ്ടും രോഗമെത്തിയത്.

സംസ്‌കാര ചടങ്ങുകള്‍ ലൈവ് ഉണ്ടായിരിക്കുന്നതാണ്.

പള്ളിയുടെ വിലാസം

St. Marys Cathedral Regent Street

Wrexham. LL11 1RB.


Cemetery address.

Plas Acton Cemetery

Plas Acton Road Wrexham.LL114 RG.

  • യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി റാന്നി സ്വദേശിയായ യുവാവിന്റെ വേര്‍പാട്
  • നാട്ടിലേക്ക് മടങ്ങാനിരിക്കെ യുകെ മലയാളിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
  • യുകെയില്‍ മരണമടഞ്ഞ സേവ്യര്‍ ലോനപ്പന്റെ സംസ്‌കാരം ബുധനാഴ്ച
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിയുവാവ് കാന്‍സര്‍ ബാധിച്ചു മരിച്ചു
  • സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരുള്‍പ്പടെ 5പേര്‍ വാഹനാപകടത്തില്‍ മരിച്ചു
  • അയര്‍ലന്‍ഡില്‍ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു
  • മക്കള്‍ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോള്‍ ഉണര്‍ന്നില്ല, യുകെ മലയാളി വിടവാങ്ങി
  • ഇടുക്കി തോപ്രാംകുടി സ്വദേശിയായ യുവാവിന് യുകെയില്‍ അപ്രതീക്ഷിത വിയോഗം
  • വിമാനത്താവളത്തില്‍ മകളെ കൂട്ടാന്‍ പോകുന്നതിനിടെ കാറപകടം; അധ്യാപിക മരിച്ചു
  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions