യു.കെ.വാര്‍ത്തകള്‍

ലണ്ടനില്‍ മുങ്ങിമരിച്ച കീര്‍ത്തിയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടില്‍ സംസ്‌കരിക്കും

ലണ്ടനില്‍ മുങ്ങിമരിച്ച നിലയില്‍ മലയാളി യുവതിയെ കണ്ടെത്തിയ സംഭവത്തില്‍ തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് . തിങ്കളാഴ്ച പുലര്‍ച്ചെ മംഗളൂരു എയര്‍പോര്‍ട്ടില്‍ എത്തിക്കുന്ന മൃതദേഹം രാവിലെ പത്തുമണിയോടെ വീട്ടിലെത്തിക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് 12 മണിക്ക് സംസ്‌കാരം. നടത്തും. കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് വെള്ളിക്കോത്ത് കാരക്കുഴി കീര്‍ത്തിവിനായകയില്‍ കീര്‍ത്തി രാജഗോപാല്‍ (25 ) ആണ് മരിച്ചത്.

വിദ്യാര്‍ത്ഥി വിസയില്‍ യുകെയിലെത്തിയ കീര്‍ത്തി രാജഗോപാല്‍ പോസ്റ്റ് സ്റ്റഡി വിസയില്‍ ജോലി ചെയ്യുകയായിരുന്നു. ഗവേഷണ പഠനത്തിനുള്ള തയ്യാറെടുപ്പും നടത്തിയിരുന്നു. ലണ്ടനിലെ ഡെസിമ സ്ട്രീറ്റ് സര്‍ജറിയില്‍ പേഷ്യന്റ് സര്‍വീസ് അഡൈ്വസറായി ജോലി ചെയ്തിരുന്ന കീര്‍ത്തി ഈസ്റ്റ് ലണ്ടനിലെ കാനറി വാര്‍ഫിന് സമീപമുള്ള ടവര്‍ ഹാംലെറ്റ്‌സ് ബറോയിലാണ് താമസിച്ചിരുന്നത്.

മാര്‍ച്ച് 30ന് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം പുറത്തേക്കു പോയ കീര്‍ത്തിയെ അടുത്ത ദിവസങ്ങളിലാണ് തേംസ് നദീയുടെ തീരത്ത് മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 31നാണ് മരണം സംഭവിച്ചത്. റിട്ട. സൈനികന്‍ രാജഗോപാലിന്റെയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഉദ്യോഗസ്ഥയായ റീനയുടേയും മകളാണ്. സഹോദരന്‍ വിനായക്.

  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  • വിമാനയാത്രയില്‍ സ്ത്രീയുടെ അരികിലിരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരന്‍ ജീവനക്കാരിയുടെ കരണത്തടിച്ചു
  • ആന്‍ഡി ബേണ്‍ഹാം തിങ്കളാഴ്ച മന്ത്രിസഭ പ്രഖ്യാപിക്കും; 'പുതിയ രാഷ്ട്രീയം' കൊണ്ടുവരുമെന്ന് വാഗ്ദാനം
  • ആദ്യ വീട് വാങ്ങലുകാര്‍ക്ക് 100% മോര്‍ട്ട്‌ഗേജുകള്‍ വിപണിയില്‍; ഇളവുമായി ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും
  • ഇറങ്ങുന്നതിന് മുമ്പ് 26 പേരെ പ്രഭുസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് സ്റ്റാര്‍മര്‍; സാദിഖ് ഖാനും പട്ടികയില്‍
  • സോഫ്റ്റ് ഡ്രിങ്കുകള്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് നിരോധിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍; ലംഘിച്ചാല്‍ കനത്ത പിഴ
  • 1.5 മില്ല്യണ്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് എന്‍എച്ച്എസ് മോഡല്‍ ശമ്പളവര്‍ധനയ്ക്ക് കളമൊരുങ്ങുന്നു
  • അര്‍ജന്റീനിയന്‍ താരങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍
  • ലണ്ടനില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ട സംഭവം; പ്രതി അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions