യു.കെ.വാര്‍ത്തകള്‍

എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ ഭാര്യയും കുഞ്ഞും മരിച്ചു; ഭര്‍ത്താവിനെ ഇന്ത്യയിലേക്ക് നാടുകടത്താന്‍ യുകെ

ലോകത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങള്‍ ഇന്നും മരവിച്ച മനസുമായി കഴിയുകയാണ്. എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ നിന്നും ജീവനോടെ രക്ഷപ്പെട്ടത് ഇന്ത്യന്‍ വംശജനായ ഒരേയൊരു യുകെ പൗരനാണ്. ഇപ്പോഴിതാ ഭാര്യയും, കുഞ്ഞും എയര്‍ ഇന്ത്യ അപകടത്തില്‍ കൊല്ലപ്പെട്ടതിന്റെ ആഘാതത്തില്‍ നിന്നും മുക്തി നേടിയിട്ടില്ലാത്ത ഒരു പിതാവ് ഇപ്പോള്‍ യുകെയില്‍ നിന്നും നാടുകടത്തില്‍ നേരിടുകയാണ്. 27 കാരനായ മുഹമ്മദ് സെത്വാലയാണ് നാടുകടത്തില്‍ നേരിടുന്നത്. അദ്ദേഹത്തിന്റെ ഭാര്യ സാഡികബാനു ടപേലിവാല, രണ്ട് വയസ്സുള്ള മകള്‍ ഫാത്തിമ എന്നിവരാണ് മറ്റ് 260 പേര്‍ക്കൊപ്പം ജൂണില്‍ നടന്ന അപകടത്തില്‍ ജീവന്‍ പൊലിഞ്ഞത്.

നാല് വര്‍ഷക്കാലമായി യുകെയില്‍ കഴിഞ്ഞുവരുന്ന മുഹമ്മദ് സെത്വാലയെ നാടുകടത്താനുള്ള നടപടികളിലാണ് അധികൃതര്‍. ഭാര്യയെയും, മകളെയും വിമാനത്താവളത്തില്‍ നിന്നും കൂട്ടിക്കൊണ്ടുവരാനായി ഷിഫ്റ്റ് നേരത്തെ പൂര്‍ത്തിയാക്കി കാത്തിരിക്കുകയായിരുന്നു മുഹമ്മദ്. എന്നാല്‍ യാത്രക്ക് ഇറങ്ങുന്നതിന് മുന്‍പ് ഇന്ത്യയില്‍ നിന്നും പിതാവിന്റെ ഫോണ്‍ കോളാണ് തേടിയെത്തിയത്.

'ഇനിയൊന്നും ബാക്കിയില്ല. കുഞ്ഞ് പോയി, ഭാര്യയെ നഷ്ടമായി. എല്ലാം പോയി', മുഹമ്മദ് പറയുന്നു. ഡിപ്പന്റന്‍ഡ് വിസയിലായിരുന്നു ഇദ്ദേഹം യുെകയില്‍ തങ്ങിയത്. ഇതിന്റെ കാലാവധി തീര്‍ന്നതോടെ അധികൃതരുടെ കരുണ തേടിയെങ്കിലും അപേക്ഷ തള്ളി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നാടുകടത്തുമെന്നാണ് മുന്നറിയിപ്പ്.

2025 ജൂണ്‍ 12 ന് അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ എയര്‍ ഇന്ത്യ ഫ്ലൈറ്റ് AI171, ബോയിംഗ് 787-8 ഡ്രീംലൈനര്‍ തകര്‍ന്നു വീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 242 പേരും നിലത്തുണ്ടായിരുന്ന 19 പേരും അപകടത്തില്‍ മരിച്ചു. ഗാറ്റ്‌വിക്കിലേക്ക് പുറപ്പെട്ട വിമാനത്തിനാണ് ദുരന്തം നേരിട്ടത്.



  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  • വിമാനയാത്രയില്‍ സ്ത്രീയുടെ അരികിലിരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരന്‍ ജീവനക്കാരിയുടെ കരണത്തടിച്ചു
  • ആന്‍ഡി ബേണ്‍ഹാം തിങ്കളാഴ്ച മന്ത്രിസഭ പ്രഖ്യാപിക്കും; 'പുതിയ രാഷ്ട്രീയം' കൊണ്ടുവരുമെന്ന് വാഗ്ദാനം
  • ആദ്യ വീട് വാങ്ങലുകാര്‍ക്ക് 100% മോര്‍ട്ട്‌ഗേജുകള്‍ വിപണിയില്‍; ഇളവുമായി ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും
  • ഇറങ്ങുന്നതിന് മുമ്പ് 26 പേരെ പ്രഭുസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് സ്റ്റാര്‍മര്‍; സാദിഖ് ഖാനും പട്ടികയില്‍
  • സോഫ്റ്റ് ഡ്രിങ്കുകള്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് നിരോധിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍; ലംഘിച്ചാല്‍ കനത്ത പിഴ
  • 1.5 മില്ല്യണ്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് എന്‍എച്ച്എസ് മോഡല്‍ ശമ്പളവര്‍ധനയ്ക്ക് കളമൊരുങ്ങുന്നു
  • അര്‍ജന്റീനിയന്‍ താരങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍
  • ലണ്ടനില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ട സംഭവം; പ്രതി അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions