നാട്ടുവാര്‍ത്തകള്‍

യുകെയില്‍ വില്‍പ്പനയ്ക്ക് വെച്ച വീടുകളുടെ എണ്ണം 11 വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍

ഇറാന്‍ യുദ്ധം സൃഷ്ടിച്ച സാമ്പത്തിക അനിശ്ചിതാവസ്ഥ മൂലം തിരിച്ചടി നേരിടുന്ന ബ്രിട്ടന്റെ ഭവന വിപണി നിര്‍ണായക സമയങ്ങളിലൂടെ കടന്നുപോകുകയാണ്. ഭവനവില്‍പ്പനയില്‍ സുപ്രധാനമാണ് സ്പ്രിംഗ് സീസണ്‍ . വലിയ തോതില്‍ ആളുകള്‍ വീട് വാങ്ങാന്‍ തയ്യാറാകുന്ന ഘട്ടത്തില്‍ വിപണിയിലേക്ക് വില്‍ക്കാന്‍ ലിസ്റ്റ് ചെയ്യുന്ന വീടുകളുടെ എണ്ണവും കൂടും. ഇക്കുറി 11 വര്‍ഷത്തെ ഉയര്‍ന്ന നിലയിലാണ് വിപണിയില്‍ വില്‍പ്പനയ്ക്കുള്ള വീടുകള്‍ എത്തിയിരിക്കുന്നത്.

എന്നാല്‍ ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വീട് വാങ്ങുന്നവരെ പിന്തിരിപ്പിക്കുകയാണ്. ഇറാന്‍ യുദ്ധം മൂലം ദിവസങ്ങളില്‍ ഏപ്രില്‍ മാസത്തിലെ ബയര്‍ ഡിമാന്‍ഡ് സാധാരണ ഈ വര്‍ഷത്തേക്കാള്‍ 7 ശതമാനം കുറവാണ്.

കൂടാതെ ധാരണയായ വില്‍പ്പനയില്‍ 3 ശതമാനം കുറവ് വന്നതായി റൈറ്റ്മൂവ് പറയുന്നു. ശരാശരി ചോദിക്കുന്ന വിലയില്‍ 0.8 ശതമാനം വര്‍ധനവുണ്ട്. 2929 പൗണ്ട് ഉയര്‍ന്ന് ഏപ്രില്‍ മാസത്തിലെ ശരാശരി ചോദിക്കുന്ന വില 373,971 പൗണ്ടിലേക്കാണ് എത്തിയത്.

എന്നാല്‍ വരും ദിവസങ്ങളില്‍ വില്‍പ്പനക്കാര്‍ക്ക് ചോദിക്കുന്ന വിലയില്‍ കുറവ് നല്‍കേണ്ടതായി വരും. മോര്‍ട്ട്‌ഗേജ് നിരക്ക് ഉയരുന്നതാണ് ഇതിന് കാരണമാകുന്നത്. ഇത് വാങ്ങാന്‍ എത്തുന്നവരുടെ സാമ്പത്തിക ശേഷിയെ സാരമായി ബാധിക്കും.

ശരാശരി രണ്ട് വര്‍ഷത്തെ ഫിക്‌സഡ് റേറ്റ് 5.42 ശതമാനത്തിലേക്കാണ് ഉയര്‍ന്നത്. യുദ്ധത്തിന് മുന്‍പ് ഇത് 4.25 ശതമാനമായിരുന്നു.

  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions