യു.കെ.വാര്‍ത്തകള്‍

മെയില്‍ അസാധാരണ കാലാവസ്ഥ; ലണ്ടന്‍ ഉള്‍പ്പടെ 27 നഗരങ്ങള്‍ മഞ്ഞില്‍ മൂടും

ബ്രിട്ടനില്‍ മെയ് മാസത്തില്‍ അനുഭവപ്പെടുക തികച്ചും അസാധാരണമായ കാലാവസ്ഥ. ലണ്ടന്‍ ഉള്‍പ്പടെ 27 നഗരങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചയുണ്ടാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്. മെയ് 1 വൈകിട്ടോടെയാണ് അപ്രതീക്ഷിതമായ മഞ്ഞുവീഴ്ച്ച എത്തുക. സ്‌കോട്ട്‌ലാന്‍ഡിന്റെ വിദൂര ഉത്തരമേഖലയില്‍ ആയിരിക്കും മഞ്ഞുവീഴ്ച്ച ആരംഭിക്കുക. പിന്നീട് അത് തെക്ക് ദിശയിലേക്ക് വ്യാപിച്ച് ഇംഗ്ലണ്ടിന്റെ തെക്കന്‍ തീരപ്രദേശങ്ങള്‍ വരെയെത്തും. സ്‌കോട്ട്‌ലാന്‍ഡിലും, വടക്കന്‍ ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളിലും മെയ് 1 വൈകിട്ട് 6 മണിയോടെ മഞ്ഞുവീഴ്ച്ച ആരംഭിക്കും എന്നാണ് ഇ സി എം ഡബ്ല്യു എഫ് കാലാവസ്ഥാ ഭൂപടം നല്‍കുന്ന സൂചന.

അബെര്‍ഡീന്‍, ഡണ്ഡീ, ന്യൂകാസില്‍ എന്നിവയായിരിക്കും മഞ്ഞുവീഴ്ച്ച ആദ്യമായി അനുഭവപ്പെടുന്ന നഗരങ്ങള്‍. പിന്നീടത് തെക്ക് ദിശയിലേക്ക് വ്യാപിക്കും. മെയ് 2 വൈകിട്ട് 6 മണിയോടെ മഞ്ഞ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെക്കും വെയില്‍സിന്റെ തീരപ്രദേശങ്ങളിലേക്കും വ്യാപിക്കും. തെക്ക് ബ്രൈറ്റണ്‍ വരെ ഈ കാലാവസ്ഥ അനുഭവപ്പെടാന്‍ ഇടയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. യോര്‍ക്ക്ഷയര്‍, മിഡ്‌ലാന്‍ഡ്‌സ്, തെക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ മെയ് 2 ഉച്ചയോടെ തന്നെ മഞ്ഞുവീഴ്ച്ച ആരംഭിക്കും. ഇംഗ്ലണ്ടിന്റെ കിഴക്കന്‍ തീരപ്രദേശങ്ങളിലും മഞ്ഞുവീഴ്ച്ച അനുഭവപ്പെടാം. അന്നേ ദിവസം വൈകിട്ട് 6 മണിയോടെ ലണ്ടനിലും മഞ്ഞുവീഴ്ച്ചയുണ്ടാകും.

മൊത്തത്തില്‍ 30 മണിക്കൂറോളം നീണ്ടു നില്‍ക്കുന്ന മഞ്ഞുവീഴ്ച്ചയില്‍ ലണ്ടന്‍ ഉള്‍പ്പടെ 27 നഗരങ്ങള്‍ മഞ്ഞില്‍ പുതയ്ക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിക്കുന്നത്.

  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  • വിമാനയാത്രയില്‍ സ്ത്രീയുടെ അരികിലിരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരന്‍ ജീവനക്കാരിയുടെ കരണത്തടിച്ചു
  • ആന്‍ഡി ബേണ്‍ഹാം തിങ്കളാഴ്ച മന്ത്രിസഭ പ്രഖ്യാപിക്കും; 'പുതിയ രാഷ്ട്രീയം' കൊണ്ടുവരുമെന്ന് വാഗ്ദാനം
  • ആദ്യ വീട് വാങ്ങലുകാര്‍ക്ക് 100% മോര്‍ട്ട്‌ഗേജുകള്‍ വിപണിയില്‍; ഇളവുമായി ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും
  • ഇറങ്ങുന്നതിന് മുമ്പ് 26 പേരെ പ്രഭുസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് സ്റ്റാര്‍മര്‍; സാദിഖ് ഖാനും പട്ടികയില്‍
  • സോഫ്റ്റ് ഡ്രിങ്കുകള്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് നിരോധിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍; ലംഘിച്ചാല്‍ കനത്ത പിഴ
  • 1.5 മില്ല്യണ്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് എന്‍എച്ച്എസ് മോഡല്‍ ശമ്പളവര്‍ധനയ്ക്ക് കളമൊരുങ്ങുന്നു
  • അര്‍ജന്റീനിയന്‍ താരങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍
  • ലണ്ടനില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ട സംഭവം; പ്രതി അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions