യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ ഫോണുകള്‍ നിയമം മൂലം നിരോധിക്കും; നിലപാടില്‍ മലക്കം മറിഞ്ഞു ലേബര്‍ സര്‍ക്കാര്‍

ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ നിയമം വഴി കര്‍ശനമായി ഫോണ്‍ നിരോധനം ഏര്‍പ്പെടുത്തുമെന്ന് ലേബര്‍ സര്‍ക്കാര്‍ പ്രഖ്യാപനം. തങ്ങളുടെ മുന്‍ നിലപാട് തിരുത്തിയാണ് ലേബര്‍ ഈ വഴിക്ക് നീങ്ങുന്നത്.

ചില്‍ഡ്രന്‍സ് വെല്‍ബീയിംഗ് & സ്‌കൂള്‍സ് ബില്‍ ഭേദഗതി വഴിയാണ് നിലവില്‍ സ്‌കൂളുകലിലെ മൊബൈല്‍ നിരോധന നിര്‍ദ്ദേശം നിര്‍ബന്ധിതമാക്കുന്നത്. സ്‌കൂള്‍ ദിനം പൂര്‍ണ്ണമായും ഫോണ്‍ രഹിതമായിരിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ എഡ്യുക്കേഷന്‍ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്‌സണ്‍ ഇംഗ്ലണ്ടിലെ ഹെഡ് ടീച്ചേഴ്‌സിന് കത്തയച്ചിരുന്നു.

നേരത്തെ നല്‍കിയ സ്‌കൂള്‍ നിര്‍ദ്ദേശങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിരോധനം നിര്‍ബന്ധമായിരുന്നില്ല. ഇത് നിര്‍ബന്ധമാക്കണമെന്ന് ടീച്ചിംഗ് യൂണിയന്‍ എന്‍എഎസ്‌യുഡബ്യുടി പ്രഖ്യാപിച്ചിരുന്നു. ഹെഡ്ടീച്ചര്‍മാര്‍ പങ്കുവെച്ച ആശങ്കകള്‍ കേട്ടതിന് ശേഷമാണ് സ്‌കൂളിലെ ഫോണ്‍ നിരോധനത്തിന് നടപടി വരുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി സ്മിത്ത് ഓഫ് മാല്‍വേണ്‍ പറഞ്ഞു.

നിലവിലെ ബില്ലില്‍ ഭേദഗതി അവതരിപ്പിച്ച് കൊണ്ടാണ് നിരോധനം നിര്‍ബന്ധിതമായി നടപ്പാക്കുന്നതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ ലേബറിന് നയം തിരുത്തേണ്ടി വന്നതില്‍ സന്തോഷമുണ്ടെന്ന് ഷാഡോ എഡ്യൂക്കേഷന്‍ സെക്രട്ടറി ലോറാ ട്രോട്ട് പ്രതികരിച്ചു.

ബുധനാഴ്ചയോടെ എംപിമാര്‍ വിഷയത്തില്‍ വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിരോധനം നിയമപരമായി നിര്‍ബന്ധമാക്കുന്നത് സ്‌കൂള്‍ മേധാവികള്‍ക്ക് വ്യക്തത വരുത്തുമെന്ന് ഹെഡ്ടീച്ചേഴ്‌സ് യൂണിയന്‍ എന്‍എഎച്ച്ടി പ്രതികരിച്ചു.

  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  • വിമാനയാത്രയില്‍ സ്ത്രീയുടെ അരികിലിരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരന്‍ ജീവനക്കാരിയുടെ കരണത്തടിച്ചു
  • ആന്‍ഡി ബേണ്‍ഹാം തിങ്കളാഴ്ച മന്ത്രിസഭ പ്രഖ്യാപിക്കും; 'പുതിയ രാഷ്ട്രീയം' കൊണ്ടുവരുമെന്ന് വാഗ്ദാനം
  • ആദ്യ വീട് വാങ്ങലുകാര്‍ക്ക് 100% മോര്‍ട്ട്‌ഗേജുകള്‍ വിപണിയില്‍; ഇളവുമായി ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും
  • ഇറങ്ങുന്നതിന് മുമ്പ് 26 പേരെ പ്രഭുസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് സ്റ്റാര്‍മര്‍; സാദിഖ് ഖാനും പട്ടികയില്‍
  • സോഫ്റ്റ് ഡ്രിങ്കുകള്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് നിരോധിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍; ലംഘിച്ചാല്‍ കനത്ത പിഴ
  • 1.5 മില്ല്യണ്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് എന്‍എച്ച്എസ് മോഡല്‍ ശമ്പളവര്‍ധനയ്ക്ക് കളമൊരുങ്ങുന്നു
  • അര്‍ജന്റീനിയന്‍ താരങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍
  • ലണ്ടനില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ട സംഭവം; പ്രതി അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions