യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടില്‍ ഓരോ മാസവും മൂന്ന് കുട്ടികള്‍ വീതം കുത്തേറ്റ് മരിക്കുന്നു! ശരാശരി പ്രായം 14


ബ്രിട്ടനില്‍ കുട്ടികള്‍ കത്തിയാക്രമണത്തിന് ഇരകളാകുന്ന സംഭവങ്ങള്‍ ആശങ്കപ്പെടുത്തുംവിധം കൂടുന്നു. പ്രതികളും കൗമാരക്കാരാണ് എന്നതാണ് ഞെട്ടിക്കുന്ന കാര്യം. ഓരോ മാസവും ഇംഗ്ലണ്ടില്‍ മൂന്ന് കുട്ടികളെങ്കിലും കുത്തേറ്റ് മരിക്കുന്നുവെന്നാണ് കണക്ക്. ഇരകളുടെ ശരാശരി പ്രായം കേവലം 14 വയസാണെന്ന് ഞെട്ടിക്കുന്ന പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

17 വയസിനും, അതിന് താഴേക്കും പ്രായമുള്ളവര്‍ക്കിടയില്‍ ഗുരുതരമായ കത്തിക്കുത്ത് സംഭവങ്ങള്‍ ഉയരുന്നതായി ആശങ്കയുണ്ട്. 2019/20 വര്‍ഷം ഇത്തരം സംഭവങ്ങളില്‍ 21 മരണങ്ങള്‍ നടന്നപ്പോള്‍ 2023/24 വര്‍ഷത്തില്‍ ഇത് 36 ആയാണ് ഉയര്‍ന്നത്.

ഒറ്റക്കുത്തിന് മരണത്തിലേക്ക് നയിക്കപ്പെട്ടവരാണ് ഇരകളില്‍ ഭൂരിഭാഗവും. ഇരകള്‍ പലരും അധികൃതര്‍ക്ക് മുന്‍പ് അറിവുള്ളവരുമായിരുന്നു. കത്തി ആക്രമണങ്ങള്‍ സുപ്രധാന അപകടമാണ് സൃഷ്ടിക്കുന്നതെന്ന് പഠനങ്ങള്‍ വിശദീകരിക്കുന്നു. ഒറ്റപ്പെടല്‍ അനുഭവിക്കുന്ന കുട്ടികളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ച് കൊണ്ട് ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാനും വിദഗ്ധര്‍ ആവശ്യപ്പെടുന്നു.

കത്തി ഉപയോഗിച്ച് മുറിവേറ്റ് മരണപ്പെട്ട 18 വയസില്‍ താഴെയുള്ള 145 കുട്ടികളുടെ മരണങ്ങളാണ് ബ്രിസ്റ്റോള്‍ മെഡിക്കല്‍ സ്‌കൂള്‍ പരിശോധിച്ചത്. ഇതില്‍ 90 ശതമാനവും പുരുഷന്‍മാരായിരുന്നു. 14.4 വയസാണ് ശരാശരി പ്രായം. ഇതില്‍ 75 ശതമാനം കുട്ടികളും ദാരിദ്ര്യമുള്ള മേഖലകളില്‍ നിന്നുള്ളവരായിരുന്നു.

മൂന്നിലൊന്ന് കുട്ടികള്‍ കറുത്തവര്‍ഗ്ഗക്കാരായിരുന്നു. ഇതേ തോതില്‍ വെള്ളക്കാരായ കുട്ടികളും ഇരകളാകുന്നു. ജനസംഖ്യാ അടിസ്ഥാനത്തില്‍ കറുത്തവരായ കുട്ടികള്‍ കത്തി ആക്രമണത്തില്‍ മരണപ്പെടാനുള്ള സാധ്യത 13 ഇരട്ടി അധികമാണ്. കുട്ടികള്‍ ഉള്‍പ്പെടുന്ന കത്തി ആക്രമണങ്ങള്‍ ഏതാനും വര്‍ഷങ്ങള്‍ക്കിടെ കുത്തനെ ഉയര്‍ന്നിട്ടുണ്ട്.

  • ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ ഫോണുകള്‍ നിയമം മൂലം നിരോധിക്കും; നിലപാടില്‍ മലക്കം മറിഞ്ഞു ലേബര്‍ സര്‍ക്കാര്‍
  • മെയില്‍ അസാധാരണ കാലാവസ്ഥ; ലണ്ടന്‍ ഉള്‍പ്പടെ 27 നഗരങ്ങള്‍ മഞ്ഞില്‍ മൂടും
  • ലണ്ടനിലെ സിനഗോഗ്‌ ലക്ഷ്യമിട്ട് തീവെപ്പ് ആക്രമണം; 2 പേര്‍ പിടിയില്‍
  • എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ ഭാര്യയും കുഞ്ഞും മരിച്ചു; ഭര്‍ത്താവിനെ ഇന്ത്യയിലേക്ക് നാടുകടത്താന്‍ യുകെ
  • പരീക്ഷകള്‍ക്കു അതിയായ പ്രാധാന്യം നല്‍കുന്നത് ഒഴിവാക്കണമെന്നു നിര്‍ദ്ദേശം
  • ലണ്ടനില്‍ ട്രെയിന്‍ സമരപരമ്പര: നോട്ടീസ് നല്‍കിയത് ആറു സമരങ്ങള്‍ക്ക്
  • 237 മില്യണ്‍ പൗണ്ട് നിക്ഷേപത്തോടെ പുതിയ ഡയഗ്‌നോസ്റ്റിക് സെന്ററുകള്‍ വരുന്നു; ആരോഗ്യപരിശോധനകള്‍ ഇനി എളുപ്പം
  • ദീര്‍ഘദൂര വിമാനയാത്രാനിരക്കുകള്‍ കുതിച്ചുയരും; നാട്ടിലേക്ക് യാത്ര പദ്ധതിയിടുന്നവര്‍ ടിക്കറ്റ് ഉടനെ ബുക്ക് ചെയ്യുക
  • വെയില്‍സില്‍ സ്വവര്‍ഗ ദമ്പതികളുടെ വിവാഹത്തിന് പള്ളികളില്‍ ആശിര്‍വാദം നല്‍കും
  • ലണ്ടനില്‍ മുങ്ങിമരിച്ച കീര്‍ത്തിയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടില്‍ സംസ്‌കരിക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions