യു.കെ.വാര്‍ത്തകള്‍

പുതിയ വാടക നിയമം മെയ് 1ന് നിലവില്‍ വരും; വാടകക്കാരെ ഒഴിപ്പിക്കാന്‍ തിരക്കിട്ട ശ്രമം

പുതിയ റെന്റേഴ്‌സ് റൈറ്റ്‌സ് ആക്റ്റ് മെയ് 1 മുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കെ വാടകക്കാരെ തിടുക്കപ്പെട്ട് ഒഴിപ്പിക്കാനുള്ള ശ്രമത്തില്‍ പല വീട്ടുടമകളും. ഇംഗ്ലണ്ടിലെ വാടകക്കാര്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കുന്നതാണ് പുതിയ നിയമം. പുതിയ നിയമ പ്രകാരം വീട്ടുടമസ്ഥര്‍ക്ക് വാടകക്കാരെ മതിയായ കാരണമില്ലാതെ ഒഴിപ്പിക്കാന്‍ കഴിയില്ല. മാത്രമല്ല, ഒരു നിശ്ചിത കാലാവധിയിലേക്ക് കരാര്‍ ഉണ്ടാക്കാനും കഴിയില്ല. രണ്ട് മാസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കി വാടകക്കാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഒഴിഞ്ഞു പോകാന്‍ സാധിക്കും.

അതിനുപുറമെ, വീടിന്റെ ശോചനീയാവസ്ഥ, അന്യായമായ വാടക വര്‍ധിപ്പിക്കല്‍ എന്നിവയെയൊക്കെ ഭയം കൂടാതെ ചോദ്യം ചെയ്യാനുള്ള അവകാശവും വാടകക്കാര്‍ക്ക് ലഭിക്കും. ആറ് മാസം മുന്‍പ് ഈ നിയമത്തിന്റെ രാജാവ് അംഗീകാരം നല്‍കിയപ്പോള്‍ തന്നെ ഇംഗ്ലണ്ടിലെ വാടകക്കാരില്‍ 11 ശതമാനത്തോളം പേരെ ഒഴിപ്പിക്കുകയോ ഒഴിപ്പിക്കാനുള്ള നോട്ടീസ് നല്‍കുകയോ ചെയ്തിരുന്നു. ലണ്ടനില്‍ ഇത് 12 ശതമാനമായിരുന്നു.

മാത്രമല്ല, ഒരേ സ്ഥലത്ത് തന്നെ കഴിഞ്ഞ നവംബര്‍ മുതല്‍ താമസിക്കുന്ന വാടകക്കാരില്‍ പത്തില്‍ മൂന്ന് പേര്‍ക്ക് വീതം വാടക വര്‍ധിക്കുകയും ചെയ്തതായി പഠന റിപോര്‍ട്ട് വെളിപ്പെടുത്തുന്നു.

  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  • വിമാനയാത്രയില്‍ സ്ത്രീയുടെ അരികിലിരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരന്‍ ജീവനക്കാരിയുടെ കരണത്തടിച്ചു
  • ആന്‍ഡി ബേണ്‍ഹാം തിങ്കളാഴ്ച മന്ത്രിസഭ പ്രഖ്യാപിക്കും; 'പുതിയ രാഷ്ട്രീയം' കൊണ്ടുവരുമെന്ന് വാഗ്ദാനം
  • ആദ്യ വീട് വാങ്ങലുകാര്‍ക്ക് 100% മോര്‍ട്ട്‌ഗേജുകള്‍ വിപണിയില്‍; ഇളവുമായി ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും
  • ഇറങ്ങുന്നതിന് മുമ്പ് 26 പേരെ പ്രഭുസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് സ്റ്റാര്‍മര്‍; സാദിഖ് ഖാനും പട്ടികയില്‍
  • സോഫ്റ്റ് ഡ്രിങ്കുകള്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് നിരോധിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍; ലംഘിച്ചാല്‍ കനത്ത പിഴ
  • 1.5 മില്ല്യണ്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് എന്‍എച്ച്എസ് മോഡല്‍ ശമ്പളവര്‍ധനയ്ക്ക് കളമൊരുങ്ങുന്നു
  • അര്‍ജന്റീനിയന്‍ താരങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍
  • ലണ്ടനില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ട സംഭവം; പ്രതി അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions