യു.കെ.വാര്‍ത്തകള്‍

സാമ്പത്തിക സമ്മര്‍ദ്ദം: വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ മടിച്ചു യുവ ജനത

ബ്രിട്ടനില്‍ ഉയര്‍ന്നുവരുന്ന ജീവിതച്ചെലവും സാമ്പത്തിക പ്രതിസന്ധിയും കാരണം യുവ ജനത സ്വന്തം വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ മടിക്കുന്നു. ജീവിത ചെലവ് പ്രതിസന്ധി നേരിടാന്‍ കഴിയാത്തതു മൂലം നിരവധി യുവാക്കള്‍ മാതാപിതാക്കള്‍ക്കൊപ്പം തന്നെ ജീവിക്കുന്ന പ്രവണതയാണ് കണ്ടുവരുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

വാടക നിരക്കുകളുടെ വര്‍ധന, വീട്ടുചെലവുകള്‍ ഉയര്‍ന്നത്, സ്ഥിരതയില്ലാത്ത വരുമാനം എന്നിവയാണ് ഈ പ്രവണതയ്ക്ക് പ്രധാന കാരണങ്ങള്‍. പഠനങ്ങള്‍ പ്രകാരം, യുവാക്കളില്‍ വലിയൊരു വിഭാഗം ചെലവ് കുറയ്ക്കാനും ഭാവിക്കായി പണം സമ്പാദിക്കാനും മാതാപിതാക്കളോടൊപ്പം താമസിക്കുന്നത് ഒരു പ്രവണതയായി മാറുകയാണ്.

ഏകദേശം 66% യുവാക്കള്‍ക്ക് മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്നതാണ് ഗുണകരമെന്ന് വിലയിരുത്തുന്നു.

77% പേര്‍ ഉയര്‍ന്ന ബില്ലുകള്‍, 71% പേര്‍ ഉയര്‍ന്ന വാടക, 65% പേര്‍ കുറഞ്ഞ വരുമാനം എന്നിവയാണ് പ്രധാന കാരണമായി പറയുന്നത്.പലരും കടബാധ്യത തീര്‍ക്കാനും സ്വന്തം വീട് വാങ്ങുന്നതിനായി സേവിംഗ് കൂട്ടാനും ഈ തീരുമാനമെടുക്കുന്നു.

ബ്രിട്ടനിലെ ദീര്‍ഘകാലമായുള്ള അനിയന്ത്രിതമായ ചെലവുകള്‍ കാരണം യുവതലമുറ ബുദ്ധിമുട്ടുകയാണ്. പലരും വിവാഹം, കുടുംബം തുടങ്ങിയ പ്രധാന തീരുമാനങ്ങള്‍ പോലും വൈകിപ്പിക്കുന്ന പ്രവണതയാണ് കാണുന്നത്. ജോലിയിലോ പഠനത്തിലോ അല്ലാതിരിക്കുന്ന യുവജനതയുടെ എണ്ണം വലിയ തോതില്‍ കൂടുന്നതും ആശങ്കപ്പെടുത്തുന്ന കാര്യമാണ്.

  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  • വിമാനയാത്രയില്‍ സ്ത്രീയുടെ അരികിലിരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരന്‍ ജീവനക്കാരിയുടെ കരണത്തടിച്ചു
  • ആന്‍ഡി ബേണ്‍ഹാം തിങ്കളാഴ്ച മന്ത്രിസഭ പ്രഖ്യാപിക്കും; 'പുതിയ രാഷ്ട്രീയം' കൊണ്ടുവരുമെന്ന് വാഗ്ദാനം
  • ആദ്യ വീട് വാങ്ങലുകാര്‍ക്ക് 100% മോര്‍ട്ട്‌ഗേജുകള്‍ വിപണിയില്‍; ഇളവുമായി ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും
  • ഇറങ്ങുന്നതിന് മുമ്പ് 26 പേരെ പ്രഭുസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് സ്റ്റാര്‍മര്‍; സാദിഖ് ഖാനും പട്ടികയില്‍
  • സോഫ്റ്റ് ഡ്രിങ്കുകള്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് നിരോധിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍; ലംഘിച്ചാല്‍ കനത്ത പിഴ
  • 1.5 മില്ല്യണ്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് എന്‍എച്ച്എസ് മോഡല്‍ ശമ്പളവര്‍ധനയ്ക്ക് കളമൊരുങ്ങുന്നു
  • അര്‍ജന്റീനിയന്‍ താരങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍
  • ലണ്ടനില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ട സംഭവം; പ്രതി അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions