യു.കെ.വാര്‍ത്തകള്‍

മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ചു

ജര്‍മനിയിലെ ഷോണ്‍സ്റ്റാറ്റ് സഭയുടെ പ്രൊവിഡന്‍സ് പ്രൊവിന്‍സ് അംഗവും എറണാകുളം-അങ്കമാലി അതിരൂപതയിലെ മഞ്ഞപ്ര, അയ്യമ്പുഴ കൊല്ലക്കോട് ഇടവകാംഗവുമായ ഫാ. ജിജു കിലുക്കന്‍ (47) ജര്‍മനിയിലുണ്ടായ അപകടത്തില്‍ മരിച്ചു.

ഏപ്രില്‍ 20ന് വൈകുന്നേരം 5:15ഓടെയായിരുന്നു സംഭവം. മ്യൂണിക്കിലെ ഷാബിങ്-വെസ്റ്റ് (Schwabing-West) നോര്‍ഡ്-ഫ്രീഡ്‌ഹോഫ് യു-ബാന്‍ സ്റ്റേഷനിലുണ്ടായ അപകടത്തിലാണ് ഫാ. ജിജുവിന് ദാരുണാന്ത്യം സംഭവിച്ചത്. പ്ലാറ്റ്‌ഫോമില്‍ നിന്നിരുന്ന ഫാ. ജിജു ബാന്‍ വരുന്നത് കണ്ട് അതില്‍ കയറാന്‍ തയ്യാറെടുക്കുന്നതിനിടെ അപ്രതീക്ഷിതമായി പാളത്തിലേക്ക് വീഴുകയും സ്റ്റേഷനിലേക്ക് വന്ന ട്രെയിന്‍ ഇടിക്കുകയുമായിരുന്നു. മ്യൂണിക്ക് ട്രാഫിക് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് ഫാ. ജിജുവാണെന്ന് സ്ഥിരീകരിച്ചത്.

യു-ബാന്‍ ലൈന്‍ 6-ന്റെ പ്ലാറ്റ്‌ഫോമില്‍ നിന്നിരുന്ന അദ്ദേഹം അപ്രതീക്ഷിതമായി പാളത്തിലേക്ക് വീഴുകയായിരുന്നു. അദ്ദേഹം പാളത്തിലേക്ക് വീണ ഉടന്‍ തന്നെ ട്രെയിന്‍ ഡ്രൈവര്‍ ‘എമര്‍ജന്‍സി ബ്രേക്ക്’ (Gefahrenbremsung) ഇട്ടെങ്കിലും ട്രെയിന്‍ വേഗതയിലായിരുന്നതിനാല്‍ ഇടിക്കുന്നത് ഒഴിവാക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം അപകടസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

ഏത് സാഹചര്യത്തിലാണ്ഫാ. ജിജു പാളത്തിലേക്ക് വീണത് എന്നതിനെക്കുറിച്ച് പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. ജര്‍മനിയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഉപരിപഠനത്തോടൊപ്പം വൈദിക ശുശ്രൂഷയും ചെയ്തുവരികയായിരുന്നു അദ്ദേഹം.

കൊല്ലക്കോട് കിലുക്കന്‍ പരേതനായ കെ. വി. ജോസഫിന്റെയും മേരി ജോസഫിന്റെയും മകനാണ് ഫാ. ജിജു.
സഹോദരങ്ങള്‍: വിജി ജോയി, ബിജു കിലുക്കന്‍ (ഇരട്ട സഹോദരന്‍), സിസ്റ്റര്‍ ബിന്ദു കിലുക്കന്‍ (എഫ്.എച്ച്.ജി.എസ്). അച്ചന്റെ ഭൗതികശരീരം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ജര്‍മനിയിലെ ഇന്ത്യന്‍ എംബസിയുടെയും മ്യൂണിക്ക് കോണ്‍സുലേറ്റിന്റെയും സഭാധികൃതരുടെയും നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്.

ഫാ. ജിജുവിന്റെ ആത്മശാന്തിക്കായുള്ള വിശുദ്ധ കുര്‍ബാന ഏപ്രില്‍ 27 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് മ്യൂണിക്കിലെ Zu den hl. Zwölf Aposteln Kirche, Schrobenhausner Str. 1, 80686 München പള്ളിയില്‍ വെച്ച് നടക്കും.

  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  • വിമാനയാത്രയില്‍ സ്ത്രീയുടെ അരികിലിരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരന്‍ ജീവനക്കാരിയുടെ കരണത്തടിച്ചു
  • ആന്‍ഡി ബേണ്‍ഹാം തിങ്കളാഴ്ച മന്ത്രിസഭ പ്രഖ്യാപിക്കും; 'പുതിയ രാഷ്ട്രീയം' കൊണ്ടുവരുമെന്ന് വാഗ്ദാനം
  • ആദ്യ വീട് വാങ്ങലുകാര്‍ക്ക് 100% മോര്‍ട്ട്‌ഗേജുകള്‍ വിപണിയില്‍; ഇളവുമായി ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും
  • ഇറങ്ങുന്നതിന് മുമ്പ് 26 പേരെ പ്രഭുസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് സ്റ്റാര്‍മര്‍; സാദിഖ് ഖാനും പട്ടികയില്‍
  • സോഫ്റ്റ് ഡ്രിങ്കുകള്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് നിരോധിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍; ലംഘിച്ചാല്‍ കനത്ത പിഴ
  • 1.5 മില്ല്യണ്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് എന്‍എച്ച്എസ് മോഡല്‍ ശമ്പളവര്‍ധനയ്ക്ക് കളമൊരുങ്ങുന്നു
  • അര്‍ജന്റീനിയന്‍ താരങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍
  • ലണ്ടനില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ട സംഭവം; പ്രതി അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions