യു.കെ.വാര്‍ത്തകള്‍

യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!

ബ്രിട്ടന്‍ പങ്കെടുക്കുന്നില്ലെങ്കിലും ഇറാന്‍ യുദ്ധം സൃഷ്ടിച്ച ആഗോള സാമ്പത്തിക അനിശ്ചിതത്വത്തിന്റെ ആഘാതം വളരെയധികമാണ്. യുകെ വലിയ സാമ്പത്തിക ആഘാതം നേരിടാനിടയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഏകദേശം 1.5 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമാകാനും ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക സാമ്പത്തിക ഭാരം വരാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

ഓക്‌സ്‌ഫോര്‍ ഇകണോമിക്‌സ് പുറത്തിറക്കിയ പഠനത്തില്‍ വ്യവസായ മേഖലയിലെ തിരിച്ചടിയോടെ തൊഴിലില്ലായ്മ നിരക്ക് 0.5 ശതമാനം വരെ ഉയര്‍ന്നേക്കാമെന്ന് പറയുന്നു. ഇതിനോടകം തന്നെ വളര്‍ച്ച മന്ദഗതിയിലായ ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥയ്ക്ക് ഇത് വലിയ തിരിച്ചടിയായിരിക്കും.

പണപ്പെരുപ്പ നിരക്കും ഗണ്യമായി ഉയരുമെന്ന ആശങ്കയുണ്ട്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിക്‌സ് പ്രകാരം കഴിഞ്ഞ ഏപ്രിലില്‍ 3.3 ശതമാനമായിരുന്ന പണപ്പെരുപ്പം 4.5 ശതമാനം വരെ എത്താനിടയുണ്ട്. കണക്കുകള്‍ വ്യക്തമാക്കുന്നത് ഇതെല്ലാം രാജ്യത്തെ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തല്‍.

യുദ്ധം ഉടന്‍ അവസാനിച്ചാലും സമ്പൂര്‍ണമായ സാമ്പത്തിക ആഘാതം ഒഴിവാക്കാന്‍ കഴിയില്ലെന്ന് മുന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നയ സമിതി അംഗവും ഓക്സ്ഫോര്‍ഡ് എക്കണോമിക്സിലെ സീനിയര്‍ ഉപദേഷ്ടാവുമായ മൈക്കിള്‍ സാന്റേഴ്‌സ് മുന്നറിയിപ്പ് നല്‍കി.ഇന്ധനവിലയും അവശ്യവസ്തുക്കളുടെ വിലയും ഉയര്‍ന്നതോടെ ഓരോ കുടുംബത്തിനും വര്‍ഷത്തില്‍ ശരാശരി 730 പൗണ്ടിന്റെ അധിക ചെലവ് വരും.

യുദ്ധം നീണ്ടുപോകുകയാണെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാകും.യുദ്ധത്തിന്റെ ദൈര്‍ഘ്യം രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥയില്‍ നിര്‍ണ്ണായക ഘടകമായി മാറും.

  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  • വിമാനയാത്രയില്‍ സ്ത്രീയുടെ അരികിലിരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരന്‍ ജീവനക്കാരിയുടെ കരണത്തടിച്ചു
  • ആന്‍ഡി ബേണ്‍ഹാം തിങ്കളാഴ്ച മന്ത്രിസഭ പ്രഖ്യാപിക്കും; 'പുതിയ രാഷ്ട്രീയം' കൊണ്ടുവരുമെന്ന് വാഗ്ദാനം
  • ആദ്യ വീട് വാങ്ങലുകാര്‍ക്ക് 100% മോര്‍ട്ട്‌ഗേജുകള്‍ വിപണിയില്‍; ഇളവുമായി ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും
  • ഇറങ്ങുന്നതിന് മുമ്പ് 26 പേരെ പ്രഭുസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് സ്റ്റാര്‍മര്‍; സാദിഖ് ഖാനും പട്ടികയില്‍
  • സോഫ്റ്റ് ഡ്രിങ്കുകള്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് നിരോധിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍; ലംഘിച്ചാല്‍ കനത്ത പിഴ
  • 1.5 മില്ല്യണ്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് എന്‍എച്ച്എസ് മോഡല്‍ ശമ്പളവര്‍ധനയ്ക്ക് കളമൊരുങ്ങുന്നു
  • അര്‍ജന്റീനിയന്‍ താരങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍
  • ലണ്ടനില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ട സംഭവം; പ്രതി അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions