യു.കെ.വാര്‍ത്തകള്‍

കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും

നോര്‍ത്ത് വെയില്‍സിലെ റെക്സം നഗരത്തില്‍ കാന്‍സര്‍ രോഗത്തോട് പോരാടി അന്തരിച്ച ടിന്റു മാത്യുവിന് ഇന്ന് അന്ത്യയാത്ര. രാവിലെ 10 മണിക്ക് റെക്സം കത്തീഡ്രലിലാണ് ചടങ്ങുകള്‍ 10 മുതല്‍ 11.30 വരെ സുഹൃത്തുകള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കാം.

തുടര്‍ന്ന് 11.45ന് നോര്‍ത്ത് വെയില്‍സ് സീറോ മലബാര്‍ രൂപത ഇന്‍ചാര്‍ജ് റവ. ഫാ. സിജോ മണിപറമ്പിലും മറ്റ് വൈദികരും ചേര്‍ന്ന് പരിശുദ്ധ കുര്‍ബാന, ഒപ്പീസ്, അനുസ്മരണ ചടങ്ങുകള്‍ നടത്തും.

ശേഷം ഉച്ചയ്ക്ക് 2 മണിയോടെ പ്ലാസ് ആക്റ്റണ്‍ സെമിത്തേരിയിലേക്ക് കൊണ്ടുപോയി സംസ്‌കാര ശുശ്രൂഷകള്‍ നടത്തും.

ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് ടിന്റുവിന് ബ്രെയിന്‍ ട്യൂമര്‍ സ്ഥിരീകരിച്ചത്. തുടര്‍ചികിത്സകള്‍ക്ക് കഴിയാത്ത സാഹചര്യത്തില്‍ പാലിയേറ്റീവ് കെയറില്‍ കഴിയവേ ഏപ്രില്‍ 6ന് വൈകിട്ട് 7 മണിയോടെ അവര്‍ അന്തരിച്ചു.

ജീവിതത്തെ ചിരിയോടെ ആത്മവിശ്വാസത്തോടെ നേരിട്ട ടിന്റു, വേദനകളെപ്പോലും പോസിറ്റീവായി നേരിട്ട വ്യക്തിയായിരുന്നു. അതുകൊണ്ടുതന്നെ, സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ വിവിധ നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിച്ചു സന്തോഷത്തോടെ തന്നെ യാത്രയാക്കണമെന്ന അവളുടെ ആഗ്രഹം സഫലമാക്കാനായി റെക്സംയിലെ മലയാളി സമൂഹം ഒരുങ്ങുകയാണ്.

സംസ്‌കാര ചടങ്ങുകള്‍ ലൈവ് ഉണ്ടായിരിക്കുന്നതാണ്.

പള്ളിയുടെ വിലാസം

St. Marys Cathedral Regent Street

Wrexham. LL11 1RB.


Cemetery address.

Plas Acton Cemetery

Plas Acton Road Wrexham.LL114 RG.

  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  • വിമാനയാത്രയില്‍ സ്ത്രീയുടെ അരികിലിരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരന്‍ ജീവനക്കാരിയുടെ കരണത്തടിച്ചു
  • ആന്‍ഡി ബേണ്‍ഹാം തിങ്കളാഴ്ച മന്ത്രിസഭ പ്രഖ്യാപിക്കും; 'പുതിയ രാഷ്ട്രീയം' കൊണ്ടുവരുമെന്ന് വാഗ്ദാനം
  • ആദ്യ വീട് വാങ്ങലുകാര്‍ക്ക് 100% മോര്‍ട്ട്‌ഗേജുകള്‍ വിപണിയില്‍; ഇളവുമായി ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും
  • ഇറങ്ങുന്നതിന് മുമ്പ് 26 പേരെ പ്രഭുസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് സ്റ്റാര്‍മര്‍; സാദിഖ് ഖാനും പട്ടികയില്‍
  • സോഫ്റ്റ് ഡ്രിങ്കുകള്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് നിരോധിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍; ലംഘിച്ചാല്‍ കനത്ത പിഴ
  • 1.5 മില്ല്യണ്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് എന്‍എച്ച്എസ് മോഡല്‍ ശമ്പളവര്‍ധനയ്ക്ക് കളമൊരുങ്ങുന്നു
  • അര്‍ജന്റീനിയന്‍ താരങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍
  • ലണ്ടനില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ട സംഭവം; പ്രതി അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions